രാഹുൽ സദാശിവൻ
മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്രകാരനും തിരക്കഥാകൃത്തുമാണ് രാഹുൽ സദാശിവൻ. പാരമ്പര്യേതര ചലച്ചിത്ര നിർമ്മാണ ശൈലിയും സങ്കീർണ്ണമായ ആഖ്യാനങ്ങളും കൊണ്ട് അദ്ദേഹം തന്റെ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി.[1][2]
ആദ്യകാല ജീവിതം
തിരുത്തുകകേരളത്തിലെ പാലക്കാടാണ് രാഹുൽ ജനിച്ചത്. പാലക്കാട് ചന്ദ്രനഗറിലെ ഭാരതമാതാ ഹയർസെക്കൻഡറി സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ലണ്ടൻ ഫിലിം അക്കാദമിയിൽ ഫിലിം മേക്കിംഗ് പഠിച്ച അദ്ദേഹം സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ആനിമേഷനിലും വിഎഫ്എക്സിലും ബിരുദാനന്തര ബിരുദം നേടി.[3]
ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | ചലച്ചിത്രം | സംവിധാനം | കഥ | തിരക്കഥ | കുറിപ്പ് |
---|---|---|---|---|---|
2013 | റെഡ് റെയിൻ | അതെ | അതെ | അതെ | |
2022 | ഭൂതകാലം | അതെ | അതെ | അതെ | |
2024 | ഭ്രമയുഗം | അതെ | അതെ | അതെ |
അവലംബം
തിരുത്തുക- ↑ Menon, Vishal (2024-02-15). "Bramayugam Review: Allegorical Horror At Its Best In This Eerie Commentary About Power Struggle". www.filmcompanion.in (in ഇംഗ്ലീഷ്). Retrieved 2024-02-21.
- ↑ "Bramayugam review: Mammootty strikes terror in this fascinating horror film". Moneycontrol (in ഇംഗ്ലീഷ്). 2024-02-16. Retrieved 2024-02-21.
- ↑ M, Athira (2024-02-19). "Creating a believable setting was important, says director Rahul Sadasivan about the Malayalam horror thriller, 'Bramayugam'". The Hindu (in Indian English). ISSN 0971-751X. Retrieved 2024-02-21.