രാഷ്ട്രീയ പത്രപ്രവർത്തനത്തിന്റെ ജനനം ബ്രിട്ടീഷ് മലബാറിൽ

മലബാർ കലാപത്തിന് ശേഷമുള്ള കാലഘട്ടം താരതമ്യേന ശോകമായിരുന്നു. എന്നിരുന്നാലും, രാഷ്ട്രീയ പത്രപ്രവർത്തനത്തിന്റെ ജനനം ബ്രിട്ടീഷ് മലബാറിൽ ഇതുവഴി പിറക്കുകയാണുണ്ടായത്.

1923 മാർച്ചിൽ കെ. പി. കേശവമേനോനും മറ്റ് കോൺഗ്രസ് പ്രവർത്തകരും കൂടി കോൺഗ്രസിന്റെ പ്രചാരത്തിനായി കോഴിക്കോടിൽ മാതൃഭൂമി ആരംഭിച്ചു.[1] മുസ്ലീം ജനവിഭാഗങ്ങളിൽ ദേശീയത വളർത്തിയെടുക്കുവാനായി മുഹമ്മദ് അബ്‌ദുറഹ്‌മാന്റെ നേതൃത്വത്തിൽ 1924 ൽ അൽ-അമീൻ എന്ന പത്രം കോഴിക്കോട് പ്രവർത്തനമാരംഭിച്ചു.[2] ഈ കാലയളവിൽ മന്നത്ത് കൃഷ്ണൻ നായർ, കെ പി രാമൻ മേനോൻ, ജി ശങ്കരൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ മലബാർ മേഖലയിൽ കുടിയേറ്റ പരിഷ്കരണത്തിനുള്ള നീക്കവും ആരംഭിച്ചു. 1930 ലെ മലബാർ കുടിയേറ്റ നിയമത്തിനു ഇത് വഴിയൊരുക്കി.[3]

ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യൻ ദേശീയ കോൺഗ്രസിന്റെ കീഴിൽ മലബാറിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകി. 1928 ലെ സിമോൺ കമ്മീഷൻ ബഹിഷ്കരിക്കാനുള്ള പ്രക്ഷോഭം ജനങ്ങൾക്കിടയിൽ ഒരു സമരത്തിനു തുടക്കം കുറിച്ചു. 1928 മെയ് മാസത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ ചേർന്ന നാലാമത്തെ കേരള രാഷ്ട്രീയ സമ്മേളനത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യമായി സംബൂർണ്ണ സ്വാതന്ത്ര്യം നേടാൻ കോൺഗ്രസ്സിനോട് ആവശ്യപ്പെട്ടുകൊണ്ട് പൂർണ്ണ സ്വരാജ് എന്ന ഒരു പ്രമേയം പാസ്സാക്കി. ഇത് മലബാറിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പുതിയ ഉത്തേജനം പകർന്നു.[4]

പ്രധാന ആളുകൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. http://media.mathrubhumi.com/static/Milestones.html
  2. http://www.gklokam.com/2016/05/the-newspaper-al-ameen-was-written-by.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-09-14. Retrieved 2018-08-22.
  4. https://www.mapsofindia.com/on-this-day/26-january-1930-26-january-was-declared-as-purna-swaraj-day