രാമൻ രാഘവ്.(1929-1995).മനോരോഗിയായ ഒരു തുടർ കൊലയാളി (psychopathic serial killer).ഭ്രാന്തൻ രാമൻ (Psycho Raman ) എന്നും അറിയപ്പെട്ടിരുന്ന ഇയാൾ 1960 കളുടെ മധ്യത്തിൽ മുംബൈ നഗരത്തിലാണ് കൊലപാതകങ്ങളും ആക്രമണങ്ങളും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്.ഇയാളുടെ ആദ്യകാല ജീവിതത്തെക്കുറിച്ചൊ കുറ്റകൃത്യങ്ങൾക്കുള്ള പ്രേരണയെക്കുറിച്ചൊ വ്യക്തമായി അറിയില്ല.

രാമൻ രാഘവ്'
ജനനം
Raman Raghav

1929
മരണം7 April 1995
മരണ കാരണംKidney failure
മറ്റ് പേരുകൾThe Ripper
Sindhi Dalwai
Talwai
Anna
Thambi
Veluswami
Psycho Raman[1]
ക്രിമിനൽ ശിക്ഷLife imprisonment
ചുമത്തപ്പെട്ട കുറ്റ(ങ്ങൾ)Murder
Killings
Victims41
Span of killings
1965–1968
CountryIndia
State(s)Maharashtra
Date apprehended
27 August 1968
Imprisoned atYerawada Jail

1968-ൽ മുംബൈയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നും തുടർകൊലപാതകങ്ങൾ വളരെയധികം റിപ്പോർട്ട് ചെയ്യപ്പെടുവാൻ തുടങ്ങി. കൊലപാതകത്തിന്റെ ഇരകൾ മിക്കപ്പോളും ദരിദ്രരും ചെറിയ കുടിലുകളിൽ താമസിക്കുന്നവരും ആയിരുന്നു. കട്ടിയുള്ള എന്തോ വസ്തു ഉപയോഗിച്ച് തലക്കടിച്ചു് വളരെ ക്രൂരമായാണ് കൊലയാളി തന്റെ ഇരകളെ കൊന്നോടുക്കിയിരുന്നത്. പോലീസ് കൊലയാളിയെ കണ്ടെത്താൻ ഊർജ്ജിത ശ്രമം ആരംഭിച്ചു. നൈറ്റ്‌പെട്രോളിംഗ് ഒക്കെ ശക്തമാക്കിയെങ്കിലും കൊലയാളി ഒരു ചോദ്യചിഹ്നമായി തന്നെ അവശേഷിച്ചു. ദിവസങ്ങൾ കഴിയുന്തോറും ജനങ്ങളുടെ ഭീതി വർധിച്ചു വന്നു. ജനങ്ങൾക്കിടയിൽ പല തരത്തിൽ ഉള്ള കഥകൾ പ്രച്ചരിക്കുവാൻ തുടങ്ങി. അതിൽ പ്രധാനപെട്ട ഒരെണ്ണമായിരുന്നു അമാനുഷികകഴിവുകൾ ഉള്ള യാചകന്റെ കഥ, കൃത്യം നടത്തിയതിനു ശേഷം അയാൾ പക്ഷിയുടെയോ മൃഗത്തിന്റെയോ രൂപംധരിച്ചു രക്ഷപെടും. ഇത്തരം കഥകൾ മാധ്യമങ്ങൾ കൂടി ഏറ്റുപിടിച്ചപ്പോത് ആളുകൾക്കിടയിൽ കൂടുതൽ ഭയം സൃഷ്ടിച്ചു. ഇതിൻറെ ഭലമായി അവർ ചെറിയ ചെറിയ കൂട്ടങ്ങൾ ആയി തിരിഞ്ഞു വടിയും ആയുധങ്ങളുമായി റോന്തുചുറ്റാൻ തുടങ്ങി. സംശയം തോനുന്നവരെ ഒക്കെ ചോദ്യം ചെയ്യാനും മർദ്ദിക്കുവാനും ഈ കൂട്ടർ ഒരു മടിയും കാണിച്ചില്ല. പാവപ്പെട്ട യാചകർ ആയിരുന്നു പലപ്പോളും ഇവരുടെ ഇരകൾ. ഇത്തരം കൂട്ടങ്ങളുടെ ആക്രമണത്തിൽ സാരമായിപരിക്കേറ്റ ഒരു യാചകനെ പറ്റി ഈ കേസിന്റെ അന്വേഷണ ചുമതല ഉണ്ടായിരുന്ന Deputy Commissioner രമാകാന്ത് കുൽക്കർണി തന്റെ ആത്മകഥയിൽ പ്രതിപാദിക്കുന്നുണ്ട്.

ജനങ്ങൾക്കും മാധ്യമങ്ങൾക്കുമിടയിൽ പലതരം കഥകൾ പ്രചരിക്കുന്നതിന്നിടെ പോലീസ് അന്വേഷണം ശക്തിപ്പെടുത്തി. മുന്പ് ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് അവർ ആദ്യം ചെയ്തത്. 1968 പത്തൊൻപതോളം സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതിൽ 9 പേർ മരണപ്പെടുകയും ബാക്കി ഉള്ളവർ തലയിൽ പരിക്കുകളോടെ രക്ഷപെടുകയും ചെയ്തിരുന്നു. രക്ഷപെട്ടവർ ആരുംതന്നെ അക്രമിയെ കണ്ടിട്ടില്ലാത്തതിനാൽ കാര്യമായി ഒന്നുംതന്നെ അവരിൽ നിന്നു ലഭിച്ചില്ല.

അക്രമങ്ങളുടെ പൊതുസ്വഭാവം വിലയിരുത്തിയ പോലീസ്, അക്രമിക്ക് വ്യക്തമായി പരിചയം ഉള്ള സ്ഥലങ്ങളിൽ ആവും കുറ്റകൃത്യങ്ങൾ നടപ്പാക്കുന്നത് എന്ന അനുമാനത്തിൽ എത്തിച്ചേർന്നു. പരിസരപ്രദേശങ്ങളിലെ കുറ്റവാളികളെ കുറിച്ച് അന്വേഷണം ആരംഭിച്ചു, പെട്രോളിംഗ് കൂടുതൽ കാര്യക്ഷമാക്കി. ഈ സാഹചര്യത്തിൽ ആണ് രാമൻ രാഘവ് പോലീസിൻറെ സംശയത്തിന്റെ നിഴലിൽ വരുന്നത്. മുൻകാലത്ത് പലകേസുകളിലും രാമൻ രാഘവ് ശിക്ഷിക്കപെട്ടിട്ടുണ്ട് . മോഷണശ്രമ്മത്തിനു ഇടയിൽ രണ്ടുപേരെ കൊലചെയ്ത കേസ് ഉണ്ടായിരുന്നെങ്കിലും കോടതിയിൽ കൊലപാതകം തെളിയിക്കുവാൻ സാധിക്കാത്തതിനാൽ മോഷണശ്രമത്തിനു മാത്രം അഞ്ചുമാസത്തോളം ജയിലിൽകഴിഞ്ഞിട്ടുണ്ട് രാമൻ രാഘവ്. അതിനു ശേഷമുള്ള രണ്ടുവർഷക്കാലയളവിൽ ബോംബെ സിറ്റിയിൽ നിന്നും പോലീസ് അയാളെ വിലക്കിയിരുന്നു. ഈ രണ്ടുവർഷക്കാലം ഇതിനു സമാനമായ കൊലപാതകങ്ങൾ ഒന്നും നടന്നിരുന്നില്ല എന്നത് പോലീസിന്റെ സംശയം ബലപ്പെടുത്തി.

പോലീസിൻറെ അനുമാനം ശരിവച്ചുകൊണ്ട് ക്രൈംസീനിലെ വിരലടയാളങ്ങൾ പോലീസ് രേഖകളിൽ ഉണ്ടായിരുന്ന രാമൻ രാഘവിൻറെ വിരലടയാളങ്ങളുമായി match ആയി. അതോടെ പോലീസ് ഇയാൾക്കെതിരെ ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചു. അധികം വൈകാതെ തന്നെ അയാൾ പിടിയിലായി.

കൊലയാളിയുടെ അറസ്റ്റ് പത്രങ്ങളും ജനങ്ങളും കൊണ്ടാടി. പക്ഷെ പോലീസിന്റെ തലവേദന തുടങ്ങുന്നേ ഉണ്ടാരുന്നുള്ളൂ. ചോദ്യം ചെയ്യലിനോട് രാമൻ രാഘവ് സഹകരിച്ചില്ല. രണ്ടു ദിവസം അയാൾ മൌനം തുടർന്നു. അറസ്റ്റിനു ശേഷവും കേസിൽ പുരോഗതി ഒന്നും ഇല്ലാത്തതു പോലീസിന്റെ നിഷ്ക്രിയത ആണെന്ന് ചൂണ്ടിക്കാട്ടി പത്രങ്ങളിൽ റിപ്പോർട്ട് വരാൻ തുടങ്ങി.

പക്ഷെ രണ്ടു ദിവസങ്ങൾക്ക് ശേഷം രാമൻ രാഘവ് വാ തുറന്നു. രണ്ടു ദിവസം മിണ്ടാതിരുന്ന ആൾ പെട്ടെന്ന് ഒരു ദിവസം പ്രകോപനങ്ങളൊന്നുമില്ലാതെ കുറ്റങ്ങൾ എല്ലാം തുറന്നു പറയാൻ തയ്യാറായത് എന്ത്കൊണ്ടാണെന്നുള്ള സംശയം എല്ലാവരിലും ഉണ്ടായി. അതിനുള്ള മറുപടിയും രാമൻ രാഘവ് പറയുഞ്ഞു, "ദൈവം പറഞ്ഞിട്ട്". രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിൽ നിന്നും ഒന്നും ലഭിക്കാതെ ഇരിക്കുമ്പോൾ ആണ് ഒരു പോലീസുകാരൻ രാമൻ രാഘവിനോട് കഴിക്കാൻ എന്തെങ്കിലും വേണോ എന്ന് ചോദിച്ചത്. മറുപടിയായി ഒരു കോഴിയെ വേണം എന്നാണ് രാഘവ് പറഞ്ഞത്. അടുത്തുള്ള കടയിൽ നിന്നും പോലീസ് അയാൾക്ക് കോഴിക്കറി വാങ്ങി നൽകി. അത് കഴിച്ചു കഴിഞ്ഞപ്പോൾ രാഘവിൻറെ അടുത്ത ഡിമാന്റ് എത്തി, "എണ്ണ, ചീപ്പ്, കണ്ണാടി. പിന്നെ ഒന്ന് ഭോഗിച്ചാൽ കൊള്ളാം എന്നുണ്ട്, നിയമം അത് അനുവദിക്കില്ലത്തത്കൊണ്ട് അവസാനത്തേത് ഒഴിവാക്കാം". പോലീസുകാർ അയാൾക്ക് എണ്ണയും ചീപ്പും കണ്ണാടിയും ഏർപ്പെടുത്തികൊടുത്തു. ദേഹത്തും തലയിലുമൊക്കെ എണ്ണ തേച്ചുപിടിപ്പിച്ചു മുടി ചീകി ഒതുക്കിവച്ചു അയാൾ അയാളുടെ പ്രതിബിംബത്തെ കണ്ണാടിയിൽ നോക്കിനിന്നു. കുറച്ചു സമയത്തിനു ശേഷം അയാൾ പോലീസിനോട് ചോദിച്ചു "നിങ്ങൾക്ക് എന്താണ് അറിയേണ്ടത്?".. "കൊലപാതകങ്ങളെ പറ്റി" പോലീസ് മറുപടി പറഞ്ഞു. "പോലീസ് വണ്ടി റെഡി ആക്കൂ. കുറച്ചു പോലീസുകാരേയും രണ്ടു സാക്ഷികളെയും.. നിയമനടപടികൾക്ക് അതാവശ്യമാണ്." രാഘവ് പോലീസുകാരോട് അവശ്യപെട്ടു. അയാൾ പോലീസിനൊപ്പം പോയി കൊലക്ക് ഉപയോഗിച്ച ആയുധവും മറ്റും കാട്ടിക്കൊടുത്തു. ഒരു ഇരുമ്പ്ദണ്ഡ് , കത്തി, ടോർച്ച്, മോഷണമുതലുകൾ തുടങ്ങിയവ പലയിടങ്ങളിൽ നിന്നായി രാമൻ രാഘവിന്റെ സഹായത്തോടെ പോലീസ് കണ്ടെടുത്തു.

രാമൻ രാഘവിന്റെ കുറ്റസമ്മതത്തിൽ നിന്നും.. " എന്റെ പേര് Sindhi Dalwai.(യഥാർത്ഥ നാമം) തമിഴ്നാട്ടിലെ തിരുന്നൽവേലി ആണ് എൻറെ സ്വദേശം. 1950-ൽ ഞാൻ ബോംബെയിൽ എത്തി. മില്ലിൽ ആയിരുന്നു ആദ്യ ജോലി. സമയം കിട്ടുമ്പോളൊക്ക മോഷണവും നടത്തുമായിരുന്നു. മോഷണത്തിന്റെ പേരിൽ ആറോ ഏഴോ തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.. ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ടും ശിക്ഷ അനുഭവിച്ചിട്ടുണ്ട്.. 1966 ഒരു മോഷണവുമായി ബന്ധപ്പെട്ട കൊലപാതക കേസിൽ ഞാൻ പിടിക്കപെട്ടെങ്കിലും കുറ്റസമ്മതം നടത്തിയില്ല. ആറു മാസത്തെ ശിക്ഷക്ക് ശേഷം പുറത്തിറങ്ങി. അതിനു ശേഷമുള്ള രണ്ടു മാസക്കാലം പൂനെയിൽ. പൂനെയിലും പരിസരപ്രദേശങ്ങളിലും മോഷണം നടത്തി ജീവിച്ചുപോന്നു. ഒരിക്കൽ ഒരു ചായക്കടയിൽ ഞാൻ ചായ ആവശ്യപെട്ടപ്പോൾ അയാൾ ആവശ്യത്തിലധികം വെള്ളം ചേർത്താണ് എനിക്ക് തന്നത്. അയാളെ കൊല്ലുവാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു. പക്ഷെ ആ ഇടക്ക് ഒരു കള്ളക്കേസിൽ ഞാൻ അകത്തായി, ഒന്നര കൊല്ലം.

അതിനു ശേഷം 1968-ൽ ഞാൻ തിരിച്ചു ബോംബെയിൽ എത്തി. രണ്ടുമൂന്നു ദിവസങ്ങൾക്കുള്ളിൽ നടത്തിയ പല മോഷണങ്ങളിൽ നിന്നായി 8 അണയും 1 രൂപയും സമ്പാദിച്ചു. ഒരവസരത്തിൽ കിട്ടിയ 50 രൂപ കൊണ്ട് കുറച്ചു ഉടുപ്പുകൾ വാങ്ങി. ഒരു ഹാർഡ്-വെയർ ഷോപ്പിൽ നിന്നും കിട്ടിയ മോട്ടോർ ഹാൻഡിൽ ഞാൻ ഒരു ആയുധമായി നിർമിച്ചെടുത്തു. ഒരു ദിവസം പൊയ്സറിൽ അഹമ്മദാബാദ് റോഡിനു അരികിലായി മോഷ്ടക്കാൻ ഒരു കുടിൽ കണ്ടെത്തി. അതിനകത്ത് ഒരു കുഞ്ഞികുട്ടിയും അമ്മയും ആണ് ഉണ്ടായിരുന്നത്, അവരുടെ ഭർത്താവ് കുടിലിനു പുറത്തും. ഞാൻ ഈ ഇരുംബ് കമ്പികൊണ്ട് അയാളുടെ തലയിൽ ശക്തമായി അടിച്ചു. അയാൾ ഒച്ചവച്ചു ചാടി എഴുന്നേറ്റെങ്കിലും അയാളെ ഞാൻ അടിച്ചു കൊന്നു. അയാളുടെ കുട്ടി എഴുന്നേറ്റിരുന്നു ദാദ എന്ന് വിളിച്ചു കരയാൻ തുടങ്ങി. ഞാൻ അവിടെ നിന്നും ഓടി രക്ഷപെട്ടു. അവിടെ നിന്നും എനിക്കൊന്നും കിട്ടിയില്ല.

അഹമ്മദാബാദു റോഡിൻറെ മലാദു ഭാഗത്തായിട്ടുള്ള ഒരു കുഗ്രാമത്തിൽ ഒരു താടിയുള്ള മുസ്ലിമിനെ കണ്ടെത്തി. അപ്പോൾ രാത്രി ഏകദേശം 3 മണി ആയിരുന്നു. അയാൾ ചെറിയൊരു കട്ടിലിൽ കിടന്നു ഉറങ്ങുകയായിരുന്നു. വാതിൽ അകത്തു നിന്നു അടക്കാൻ കഴിയാതിരുന്നത് എന്റെ ജോലി എളുപ്പമാക്കി. അയാളുടെ തലക്കിട്ടു ഇരുമ്പ്ദണ്ഡ് ഉപയോഗിച്ച് ശക്തമായി ഒരടി കൊടുത്തു. അപ്പോൾ തന്നെ അയാൾ മരണപെട്ടു. അയാളുടെ കയ്യിൽ കിടന്ന വാച്ചും ജുബ്ബയുടെ പോക്കറ്റിൽ ഉണ്ടായിരുന്ന കാശും ഞാൻ എടുത്തു. ജുബ്ബ ഞാൻ എന്റെ സഞ്ചി\ക്കുള്ളിലേക്ക് ഇട്ടു. അവിടെ നിന്നും ടോർച്ചും കുടയും കൂടി എനിക്ക് ലഭിച്ചു. അയാളുടെ ജുബ്ബയുടെ പോക്കറ്റിൽ ഒരു 100 രൂപ നോട്ട്, പതിനാറു 10 രൂപ നോട്ടുകൾ, ചില്ലറ എല്ലാം കൂട്ടി രണ്ടു രൂപയും ഉണ്ടായിരുന്നു. കിട്ടിയ കാശ് മുഴുവൻ ഞാൻ ഒരു മാർവാരിയുടെ അടുത്ത് നിക്ഷേപിച്ചു. ദിവസവും 20 രൂപ വച്ചു ചെലവാക്കിയ ഞാൻ അവസാനം 75 രൂപ മാർവാരിയുടെ അടുത്തു നിന്നും കടം വാങ്ങേണ്ട അവസ്ഥ വന്നു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം മോഷ്ടിക്കാൻ പറ്റിയ ഒരു വീട് ഞാൻ കണ്ടെത്തി. അതിൻറെ പുറകുവശത്തുകൂടെ ഞാൻ അകത്തു കയറി. അവിടെ ഒരു സ്ത്രീ ഏകദേശം രണ്ടുമാസം പ്രായമുള്ള കുട്ടിക്ക് പൊടി കലക്കിയ പാൽ കൊടുക്കുന്നുണ്ടായിരുന്നു. ആ സ്ത്രീയുടെ കഴുത്തിലെ ഗോൾഡ്‌ നെക്ക്ലെസ് ആയി എന്റെ ലക്‌ഷ്യം. പക്ഷെ ആ സ്ത്രീ രാത്രി മൂന്നു മണി നാല് മണി വരെ ഉറങ്ങാത്തത്‌ എന്റെ ജോലി ദുഷ്ക്കരമാക്കി. എനിക്ക് നിരാശയോടെ മടങ്ങി പോകേണ്ടിവന്നു. രണ്ടോ മൂന്നോ ദിവസം ഇങ്ങനെ തന്നെ തുടർന്നു. ഒരു ദിവസം അവർ ഉറങ്ങി എന്ന് ഉറപ്പിച്ച ഞാൻ അവരുടെ വീടിനുള്ളിൽ കയറി. ആ സ്ത്രീയും തൊട്ടടുത്ത കട്ടിലിൽ അവളുടെ ഭർത്താവുംകിടന്നു ഉറങ്ങുന്നുണ്ടായിരുന്നു. രണ്ടു കട്ടിലിനും നടുക്ക് നിന്നുകൊണ്ട് ഭർത്താവിൻറെ തലക്കടിച്ചു കൊന്നു. അതിനു ശേഷം ഞാൻ അവളെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചപ്പോൾ അവൾ ഒച്ചയുണ്ടാക്കി. ഇരുമ്പ്ദണ്ഡ് ഉപയോഗിച്ച് അവളുടെ തലക്കിട്ടു രണ്ടുമൂന്നു അടി വച്ചുകൊടുത്തു. അപ്പോളേക്കും അവളുടെ കുട്ടിയും ഒച്ചവക്കാൻ തുടങ്ങി. ഞാൻ അതിനെയും തലക്കടിച്ചു കൊലപ്പെടുത്തി. അപ്പോളേക്കും അവളും മരിച്ചിരുന്നു. ഒച്ചയും ബഹളവും കേട്ട് ആരും വരുന്നില്ല എന്ന് ഉറപ്പിക്കാൻ ഞാൻ ഇരുമ്പുദണ്ഡുമായി പുറത്തുപോയി നോക്കി. ആരും ഒച്ച ശ്രദ്ധിച്ചിട്ടില്ല, ഞാൻ ആയുധം പുറത്തു ഒളിപ്പിച്ചു വച്ചു എന്റെ കാമം ശമിപ്പിക്കാൻ അകത്തേക്ക് പോയി, അവളുടെ കഴുത്തിൽ ഉണ്ടായിരുന്ന മാല ഞാൻ കൈവശപ്പെടുത്തി. അൽപം കഴിഞ്ഞു ആരോ അകലെ നിന്നു ഓടിവരുന്ന പോലെ തോന്നി പെട്ടെന്ന് ഒളിക്കാൻ ശ്രമിച്ചെങ്കിലും ഓടിവന്ന പെൺകുട്ടി എന്നെ കണ്ടു. അവൾ ഉറക്കെ ഒച്ചയിടാൻ തുടങ്ങിയപ്പോൾ ഞാൻ ഓടി രക്ഷപെട്ടു. പിറ്റേദിവസം എന്റെ ആയുധവും കുടയും തിരികെ എടുക്കുവാനായി പോയെങ്കിലും അവ രണ്ടും അവിടെ ഇല്ലായിരുന്നു. നെക്ലേസ് ആയി തെറ്റിധരിച്ച മാല ഗ്ലാസ് കൊണ്ട് ഉണ്ടാക്കിയത് ആയതുകൊണ്ട് മാർവാരിക്ക് കൊടുത്തു.

അതുകഴിഞ്ഞ് മൈക്കിൾ എന്ന ഒരു ക്രിസ്ത്യാനി സുഹൃത്തിന്റെ വീട്ടിൽ ചെന്നു ചെറിയൊരു കുടിൽ നിർമ്മിക്കാൻ ആണെന്നും പറഞ്ഞു ആണിപറിക്കുന്ന ഇരുമ്പ്ദണ്ഡ് വാങ്ങിക്കൊണ്ട് വന്നു. അന്നുതന്നെ ഒരു കുടിലിൽ കിടന്നു ഉറങ്ങുന്ന ചെറുപ്പക്കാരനെ കൊല്ലാൻ പ്ലാൻ ചെയ്തിരുന്നെങ്കിലും അതിനു സാദിച്ചില്ല. അടുത്ത ദിവസം അയാളുടെ കുടിലിനു മുന്നിൽ ഒരു ചെറിയ തുരംഗം ഉണ്ടാക്കി അകത്തുകടന്നു. ആറോ ഏഴോ തവണ അയാളുടെ തലക്കടിച്ചു അയാളെ കൊലപ്പെടുത്തി. കയ്യിൽ ഉണ്ടായിരുന്ന വാച്ച് ഊരി ഞാൻ പോക്കറ്റിൽ ഇട്ടു. അവിടെ ഏകദേശം അമ്പതോളം ബുക്കുകൾ ഉണ്ടായിരുന്നു. രണ്ടോ മൂന്നോ ഫൌണ്ടൻ പേനകളും. ചെറിയ ഒരു പെട്ടിക്കുള്ളിൽ നിന്നും ഡോക്ടർമാർ ഓപ്പറേഷന് വേണ്ടി ഉപയോഗിക്കുന്ന ചെറിയ കത്തിയും മറ്റും കണ്ടെടുത്തു. അയാളുടെ പോക്കറ്റിൽ അഞ്ചു ഒരുരൂപ നോട്ടുകൾ ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന ഡാൾഡയും ഗോതമ്പ് പൊടിയും കൂടി ഞാൻ കൈക്കലാക്കി. പിന്നീട് അയാളുടെ വാച്ച് വിറ്റിട്ട് എനിക്കൊരു 30 രൂപ കിട്ടി. ആ 30 രൂപക്ക് ഞാൻ ആണി പറിക്കുന്ന ഇരുമ്പ്ദണ്ഡ് എനിക്ക് പറ്റിയ ആയുധമാക്കി മാറ്റി എടുത്തു.

രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷം പുതിയ ആയുധം ഉപയോഗിച്ച് ഒരാളെ കൊലപ്പെടുത്തി. അയാളുടെ പോക്കറ്റിൽ ഉണ്ടായിരുന്ന ബീഡിയും തീപ്പെട്ടിയും സ്വന്തമാക്കി. അവിടെ നിന്നു അധികം അകലെയല്ലത്തോരു കുടിലിൽ ഒരു സ്ത്രീയും അവരുടെ രണ്ടു കുഞ്ഞികുട്ടികളും ഉണ്ടെന്നു മനസ്സിലാക്കി അവിടെയും മോഷ്ടിക്കാൻ കയറി. രണ്ടു ചെറിയകുഞ്ഞുങ്ങൾക്കിടയിൽ ഉറങ്ങിക്കിടക്കുന്ന ആ സ്ത്രീയെ രണ്ടോ മൂന്നോ അടിയിൽ കൊലപ്പെടുത്തി. അവർ പുതച്ചിരുന്ന പുതപ്പു മാറ്റിയപ്പോൾ അവൾ പരിപൂർണ നഗ്നയായിരുന്നു. അവളുടെ മാറിടം ഞാൻ ഉറുഞ്ചികുടിച്ചു. മുലപ്പാലിന് നല്ല മധുരമായിരുന്നു. മതിയാവോളം ഞാൻ അതാസ്വദിച്ചു. അതിനു ശേഷം അവളുടെ മൃതദേഹം ഞാൻ എന്റെ കാമപൂർത്തീകരണതിനായി ഉപയോഗിച്ചു."

ഇങ്ങനെ ഒരുപാട് കൊലപാതകങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ അയാൾ പോലീസിനു നൽകി.

കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതി ചീഫ് പ്രെസിഡന്സി മജിസ്ട്രെടിനു മുൻപാകെ കുറ്റം സമ്മതിച്ചു. 1966 ൽ മാത്രം 24 കൊലപാതകങ്ങൾ താൻ നടത്തിയതായി രാഘവ് മജിസ്ട്രെറ്റിനു മൊഴി നൽകി. അതിനു ശേഷം കേസ് സെക്ഷൻസ് കോടതിയിലേക്ക് മാറ്റി. സെക്ഷൻ കോടതിയിൽ defence counsel രാമൻ രാഘവിനു മാനസിക തകരാറുണ്ടെന്നും ഈ കൊലപാതകങ്ങൾ ഒന്നും അയാൾ സ്വബോധതോടെയല്ല ചെയ്തത് എന്നും വാദിച്ചു. Defence Counselലിന്റെ വാദം കണക്കിലെടുത്ത് കോടതി രാമൻ രാഘവിനെ പോലീസ് സർജന്റെ അടുത്തേക്ക് അയച്ചു. രാമൻ രാഘവിനെ പരിശോധിച്ച സർജൻ അയാൾക്ക് മാനസികമായ പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് വിധിയെഴുതി. പക്ഷെ defence counsel മറ്റൊരു ഡോക്ടറെ സാക്ഷിയാക്കി അവരുടെ വാദം ശരിയാണെന്ന് സമർതിച്ചു. പക്ഷെ അത് ഗുണം ചെയ്തില്ല. നിലവിലുള്ള തെളിവുകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ മരണം വരെയും തൂക്കിലേറ്റാൻ ജഡ്ജ് വിധി പുറപ്പെടുവിച്ചു. പ്രതി അപ്പീലിന് ശ്രമിച്ചില്ല.

പക്ഷെ നിയമപ്രകാരം കീഴ് കോടതിയുടെ വധശിക്ഷ കേസുകളിൽ ഹൈക്കൊർട്ട് തീർപ്പ് കൽപ്പിക്കേണ്ടതുണ്ട്. ഹൈക്കൊർട്ടിൽ കേസ് എത്തിയപ്പോൾ മൂന്നംഗ സ്പെഷ്യൽ മെഡിക്കൽ ടീം രൂപീകരിച്ചു രാമൻ രാഘവിൻറെ മാനസികനിലയെ പറ്റിയുള്ള അഭിപ്രായം ആരാഞ്ഞു. സ്പെഷ്യൽ മെഡിക്കൽ ടീം രാമൻ രാഘവിനു് മനാസികസ്ഥിരത ഇല്ലെന്നു വിലയിരുത്തി. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കീഴ്ക്കോടതിയുടെ വിധി നീട്ടിവക്കുവാൻ തീരുമാനം ആയി. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്ടൽ ഹെൽത്ത് ആൻഡ്‌ റിസേർച്ചിനു കീഴിൽ ചികിത്സയുടെ മേൽനോട്ടത്തിൽ രാമൻ രാഘവിനെ യാർവാദ സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു. കേസിന്റെ വിധിയിൽ തീർപ്പാക്കാൻ അപേക്ഷിച്ചുകൊണ്ട് രാമൻ ഹൈക്കൊടതിക്ക് ഇടക്കിടക്ക് കത്തയച്ചു തുടങ്ങി. അങ്ങനെ 1987-ൽ രാമൻ രഘവിനെ ചികിത്സിച്ചു ഭേദമാക്കാൻ കഴിയില്ല എന്ന എക്സ്പെർട്ട് കമ്മിറ്റിയുടെ വിലയിരുത്തലിനെ മാനിച്ചു ഹൈക്കോടതി വധശിക്ഷ ജീവപര്യന്തം ആക്കി കുറച്ചു. 1995-ൽ കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് രാമൻ രാഘവ് മരണമടഞ്ഞു.

അവലംബം തിരുത്തുക

  1. Ide, Wendy (16 May 2016). "'Raman Raghav 2.0': Review". Screen Daily. Retrieved 24 April 2018.
"https://ml.wikipedia.org/w/index.php?title=രാമൻ_രാഘവ്&oldid=3717418" എന്ന താളിൽനിന്ന് ശേഖരിച്ചത്