രാമരാജാബഹദൂർ

(രാമരാജ ബഹദൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സി.വി. രാമൻപിള്ളയുടെ മൂന്നാമത്തെ ചരിത്രാഖ്യായികയാണ് 1918-ൽ പ്രസിദ്ധീകരിച്ച രാമരാജാബഹദൂർ. ധർമ്മരാജയുടെ തുടർച്ചയായാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളത്. രാമൻപിള്ള 61-ആം വയസ്സിലാണ് ഈ ഗ്രന്ഥം രചിച്ചത്. 1918, 1919 കളിലായി ഗ്രന്ഥം രണ്ടു ഭാഗങ്ങളിലായാണ് പ്രസിദ്ധപ്പെടുത്തിയത്.

രാമരാജാബഹദൂർ
പുസ്തകത്തിന്റെ പുറം ചട്ട
കർത്താവ്സി.വി. രാമൻപിള്ള
യഥാർത്ഥ പേര്രാമരാജാബഹദൂർ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംചരിത്രാഖ്യായിക
പ്രസിദ്ധീകരിച്ച തിയതി
1918
മാധ്യമംഅച്ചടി (പേപ്പർബാക്ക്)
ഏടുകൾ443
ISBNISBN 8126403012
മുമ്പത്തെ പുസ്തകംധർമ്മരാജാ

തിരുവിതാംകൂറും ടിപ്പുസുൽത്താനുമായുള്ള യുദ്ധമാണ് ഈ കഥയിലെ ഇതിവൃത്തം. ടിപ്പുവിനെ തിരുവിതാംകൂർ സൈന്യം പരാജയപ്പെടുത്തി മലബാറിലേക്ക് ഓടിക്കുന്നതാണ് നോവൽ. ദിവാൻ സ്ഥാനത്തേക്കെത്തിയ രാജാകേശവദാസാണ് നായകകഥാപാത്രം.

ഇതും കാണുക

തിരുത്തുക
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രാമരാജാബഹദൂർ എന്ന താളിലുണ്ട്.


"https://ml.wikipedia.org/w/index.php?title=രാമരാജാബഹദൂർ&oldid=4096018" എന്ന താളിൽനിന്ന് ശേഖരിച്ചത്