രാമരാജാബഹദൂർ
സി.വി. രാമൻപിള്ളയുടെ മൂന്നാമത്തെ ചരിത്രാഖ്യായികയാണ് 1918-ൽ പ്രസിദ്ധീകരിച്ച രാമരാജാബഹദൂർ. ധർമ്മരാജയുടെ തുടർച്ചയായാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളത്. രാമൻപിള്ള 61-ആം വയസ്സിലാണ് ഈ ഗ്രന്ഥം രചിച്ചത്. 1918, 1919 കളിലായി ഗ്രന്ഥം രണ്ടു ഭാഗങ്ങളിലായാണ് പ്രസിദ്ധപ്പെടുത്തിയത്.
കർത്താവ് | സി.വി. രാമൻപിള്ള |
---|---|
യഥാർത്ഥ പേര് | രാമരാജാബഹദൂർ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | ചരിത്രാഖ്യായിക |
പ്രസിദ്ധീകരിച്ച തിയതി | 1918 |
മാധ്യമം | അച്ചടി (പേപ്പർബാക്ക്) |
ഏടുകൾ | 443 |
ISBN | ISBN 8126403012 |
മുമ്പത്തെ പുസ്തകം | ധർമ്മരാജാ |
തിരുവിതാംകൂറും ടിപ്പുസുൽത്താനുമായുള്ള യുദ്ധമാണ് ഈ കഥയിലെ ഇതിവൃത്തം. ടിപ്പുവിനെ തിരുവിതാംകൂർ സൈന്യം പരാജയപ്പെടുത്തി മലബാറിലേക്ക് ഓടിക്കുന്നതാണ് നോവൽ. ദിവാൻ സ്ഥാനത്തേക്കെത്തിയ രാജാകേശവദാസാണ് നായകകഥാപാത്രം.
ഇതും കാണുക
തിരുത്തുക ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രാമരാജാബഹദൂർ എന്ന താളിലുണ്ട്.
അവലംബം
തിരുത്തുക