രാമബാണ ത്രാണ
ത്യാഗരാജസ്വാമികൾ സാവേരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് രാമബാണ ത്രാണ
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | രാമബാണ ത്രാണ ശൗര്യ മേമനി തെലുപുദുരാ ഓ മനസാ |
ഓ! മനസേ എങ്ങനെയാണ് രാമബാണത്തിന്റെ സംരക്ഷിക്കാനുള്ള ശക്തിയേപ്പറ്റി വിവരിക്കാൻ കഴിയുക? |
അനുപല്ലവി | ഭാമകാസപഡു രാവണ മൂല ബലമുല നേല കൂല ജേയു |
തന്റെ ഭാര്യയെ ആഗ്രഹിച്ച രാവണനെ മണ്ണുതീറ്റിയ ആ ബാണത്തേപ്പറ്റി എങ്ങനെയാണ് വിവരിക്കാൻ കഴിയുക? |
ചരണം | തമ്മുഡു ബഡലിനവേള സുരരിപു തെമ്മനി ചക്കെര പഞ്ചീയഗ കനി ലെമ്മനുചുനു ഇന്ദ്രാരി പൽക സമയമ്മനി ലേവഗാ സമ്മതിതോ നിലബഡി കോദണ്ഡപുജ്യാഘോഷമുലശനുല ജേസി താ നെമ്മദിഗല തോഡുനു ജൂചെനുരാ നിജമൈന ത്യാഗരാജ നുതുഡഗു |
ലക്ഷ്മണൻ തളർന്നുവീണപ്പോൾ രാവണൻ മധുരം വിതരണം ചെയ്തുകൊണ്ടിരുന്നപ്പോൾ ഇന്ദ്രജിത് തന്റെ സൈന്യത്തോട് അതുതന്നെയാണ് സുവർണ്ണാവസരം എന്നു പ്രഖ്യാപിച്ചു യുദ്ധത്തിനുവന്നപ്പോൾ ദൃഢനിശ്ചയത്തോടെ തന്റെ വില്ലുഞൊടിച്ച് ഇടിമിന്നൽ ഉണ്ടാക്കിക്കൊണ്ട് ലക്ഷ്മണനെ നോക്കിയ ത്യാഗരാജനാൽ പ്രകീർത്തിക്കപ്പെടുന്ന രാമന്റെ ബാണത്തെപ്പറ്റി എങ്ങനെയാണ് വിവരിക്കാൻ കഴിയുക? |