കണ്ണൂർ ജില്ലയിലെ ഏഴിമലയോട് ചേർന്ന് കിടക്കുന്ന രാമന്തളിയിൽ 1524ൽ പോർച്ചുഗീസുകാരുമായി എറ്റുമുട്ടി രക്തസാക്ഷ്യം വരിച്ച പതിനേഴ്‌ പേരെയാണ് രാമന്തളി ശുഹദാക്കൾ എന്ന പേരിൽ അറിയപ്പെടുന്നത്. കേരളത്തിലെമ്പാടും മുസ്‌ലിം സമൂഹത്തിന് നേരെ പോർച്ചുഗീസുകാർ അക്രമണമഴിച്ചു വിടുക പതിവായിരുന്നു.

അന്ന് കേരളത്തിലെ തുറമുഖങ്ങളിലൊന്നായ എഴിമലയുടെ വടക്കേ താഴ്വരയിൽ താവളമടിച്ച പോർച്ചുഗീസുകാർ രാമന്തളിയിൽ താമസിച്ചിരുന്ന മുസ്‌ലിങ്ങളുടെ പള്ളികൾ ആക്രമിച്ചു തകർത്തു. മുസ്‌ലിം വിഭാഗത്തിൽ പെട്ട ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവമുണ്ടായി. ഈ പെൺകുട്ടിയെ രക്ഷപ്പെടുത്താൻ പോർച്ചുഗീസുകാരുമായി ഏറ്റുമുട്ടാൻ പോയ യുവാക്കളായിരുന്നു ഈ പതിനെഴുപേർ. എന്നാൽ തോക്കുകളും പീരങ്കികളും കൈവശമുണ്ടായിരുന്ന പോർച്ചുഗീസുകാരുമായുണ്ടായ എറ്റുമുട്ടലിൽ പതിനേഴു പേരും കൊല്ലപ്പെട്ടു. പെൺകുട്ടി രക്ഷപ്പെട്ടു എന്നും കൊല്ലപ്പെട്ടു എന്നും അഭിപ്രായമുണ്ട്. പതിനേഴു പേരുടെയും മൃതശരീരങ്ങൾ പോർഗീസുകാർ ഒരു കിണറ്റിലിട്ടു മൂടി. ചില പറങ്കികളും പോരാട്ടത്തിൽ കൊല്ലപ്പെട്ടതായി അഭിപ്രായമുണ്ട്.[1][2]

ഇപ്പോഴും ഈ പ്രദേശത്ത് നിന്നും പോരാട്ടത്തിന്റെ അവശേഷിപ്പുകൾ കണ്ടെടുക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.[3]

പോരാളികളുടെ ഖബറുകൾ

തിരുത്തുക

ഇന്നത്തെ രാമന്തളി ജുമാ മസ്ജിദിനോട് ചേർന്ന് ഈ പതിനേഴുപെരുടെയും ഖബറുകൾ സ്ഥിതിചെയ്യുന്നു. അന്നത്തെ എറ്റുമുട്ടലിനുപയോഗിച്ച ആയുധങ്ങളും പോർച്ചുഗീസുകാരുടെ പീരങ്കി ഷെല്ലുകളും ഈ പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്.

പുറം കണ്ണികൾ

തിരുത്തുക

രാമന്തളി ശുഹദാക്കൾ

  1. രാമന്തളിയിലെ പോരാട്ടം
  2. ഏഴിമലയുടെ പ്രതാപം
  3. രാമന്തളി ജുമാ മസ്ജിദ് വളപ്പിൽനിന്നു പോർച്ചുഗീസ് കാലത്തെ പീരങ്കിയുണ്ട ലഭിച്ചു[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=രാമന്തളി_ശുഹദാക്കൾ&oldid=3642947" എന്ന താളിൽനിന്ന് ശേഖരിച്ചത്