രാമഗിരിക്കോട്ട, പട്ടാമ്പി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പട്ടാമ്പിയിലെ രാമഗിരി കോട്ട പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലുൾപ്പെട്ട ഓങ്ങല്ലൂർ പഞ്ചായത്തിലെ ചൂരക്കോട് എന്ന സ്ഥലത്തെ രാമഗിരി കാടുകളിലെ ( ഓങ്ങല്ലൂർ മേടുകളിൽ ഉൾപ്പെട്ടതാണ് ഈ കാട് ) ഒരു മലമുകളിൽ സ്ഥിതി ചെയ്യുന്ന മൈസൂർ കോട്ടയാണ് രാമഗിരി കോട്ട. ( ഇതേ പേരിൽ ഇന്ത്യയിൽ മറ്റൊരു പ്രശസ്തമായ കോട്ട കൂടിയുണ്ട്. അത് തെലങ്കാന സംസ്ഥാനത്തെ കരിംനഗർ ജില്ലയാണുളളത്. പട്ടാമ്പിയിലെ രാമഗിരി കോട്ടയെ പറ്റി ഇന്റർനെറ്റിൽ തിരഞ്ഞാൽ തെലങ്കാനയിലെ രാമഗിരി കോട്ടയെ കുറിച്ചുളള വിവരങ്ങളാണ് കൂടുതലും ലഭിക്കുക ). പാലക്കാടുളള പ്രസിദ്ദമായ മൈസൂർ കോട്ടയുടെ ( പാലക്കാട് കോട്ട ) സംരക്ഷണത്തിന് വേണ്ടിയാണ് മലബാറിലെ മൈസൂർ ഭരണകാലത്ത് ഈ കോട്ട നിർമ്മിക്കപ്പെട്ടത്.
ഒരുകാലത്ത് വളരെ തന്ത്രപ്രധാനമായിരുന്ന ഈ കോട്ട ഇന്ന് തകർന്നടിഞ്ഞ നിലയിലാണുളളത്. രാമഗിരി കാടുകളിലെ ഉയരംകൂടിയ ഒരു കുന്നിനു മുകളിൽ സ്ഥിതിചെയ്യുന്നതിനാലാണ് ഈ കോട്ടക്ക് രാമഗിരി കോട്ട എന്ന പേരു വന്നത്. മൈസൂർ ഭരണകാലത്ത് ഈ കോട്ട ഏതുപേരിലാണ് അറിയപ്പെട്ടിരുന്നതെന്ന് അജ്ഞാതമാണ്. പാലക്കാട് ഫോറസ്റ്റ് ഡിവിഷനു കീഴിൽ വരുന്ന പട്ടാമ്പി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന്റെ പരിധിയിലാണ് ഈ കോട്ട നിലകൊളളുന്ന രാമഗിരികാടുളളത്.
മലബാറിലെ മൈസൂർ കോട്ടകളിൽ പാലക്കാട് കോട്ടപോലെ തന്നെ ഏറ്റവും തന്ത്രപ്രധാനമായ ഒരിടമായിരുന്നു രാമഗിരിക്കോട്ടയും. ബ്രിട്ടീഷുകാർക്ക് ആദ്യകാലങ്ങളിൽ പാലക്കാട് കോട്ട കീഴടക്കാൻ കഴിയാതെ പോയത് അവർ റംഗേരി ഫോർട്ട് എന്നും മംഗേരി ഫോർട്ട് എന്നുമൊക്കെ വിളിച്ചിരുന്ന ഈ രാമഗിരി കോട്ട കാരണമായിരുന്നു.