നചികേതസ്സുൾപ്പെടെ പത്തിലധികം ആട്ടക്കഥകളുടെ രചയിതാവാണ് കോഴിക്കോട് സ്വദേശിയായ രാധ പൊറ്റമ്മൽ. യേശുദേവന്റെ കഥ പറയുന്ന ദിവ്യകാരുണ്യചരിതം, ടാഗോർ കൃതികളായ ശ്യാമ, ചിത്രാംഗദ തുടങ്ങിയവയെല്ലാം കഥകളിരൂപത്തിൽ എഴുതി ചിട്ടപ്പെടുത്തിയിട്ടുണ്ട്.[1] 1982ൽ ആണ് ആദ്യകഥയായ രുക്മിണീമോഹനം ചിട്ടപ്പെടുത്തുന്നത്.സംഗിത സംബന്ധിയായ ഗ്രന്ഥങ്ങളുടെ രചയിതാവായിരുന്ന ഏ. ഡി. മാധവൻ ആയിരുന്നു ഭർത്താവ്.

രചിച്ച ആട്ടക്കഥകൾ

തിരുത്തുക
  • ദിവ്യകാരുണ്യചരിതം.
  • രുക്മിവധം.
  • രുക്മിണിമോഹനം.
  • കപിദ്ധ്വജചരിതം.
  • ശബരിചരിതം.
  • ശ്യാമ.
  • അംഗദദൂത്.
  • അംബാശപഥം.
  • സുയോധന വീരമൃത്യു.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-08-15. Retrieved 2015-08-16.
"https://ml.wikipedia.org/w/index.php?title=രാധ_പൊറ്റമ്മൽ&oldid=3642927" എന്ന താളിൽനിന്ന് ശേഖരിച്ചത്