രാധ ഗോബിന്ദ കർ, 1852 ൽ ദുർഗാദാസ് കറിന്റെ മകനായി സത്രഗാച്ചിയിൽ (കൽക്കട്ട) ഭൂജാതനായി.  അദ്ദേഹം കൽക്കട്ട മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ ബിരുദം എടുത്തു.  കർ നല്ലൊരു എഴുത്തുകാരൻ ആയിരുന്നു.  

ആ കാലത്തു പല സുഹൃത്തുക്കളും ഒരു മെഡിക്കൽ കോളേജ് ഉണ്ടാക്കുവാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു.  അതിന്റെ ഫലമായി ബ്രിട്ടീഷ് രാജിനെതിരെ രൂക്ഷ സമരം നടക്കുന്ന ആ സമയത്തു ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ കറിന് ചിന്തയുണ്ടായി.  എന്നാൽ സാമ്പത്തികമായി അദ്ദേഹം പ്രശ്നത്തിൽ ആയിരുന്നു.

പല സമാന ചിന്തകൾ ഉള്ള ഡോക്ടർമാരുടെ സഹായത്തോടെ 1886 ൽ സ്കൂൾ ഓഫ് മെഡിസിൻ എന്ന ഒരു സ്ഥാപനം ഉണ്ടാക്കി.  1900 ആയപ്പോഴേക്കും കൽക്കട്ട മെഡിക്കൽ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തു.  ആ ആശുപത്രി പിന്നീട് പല പേരുകളിലും അറിയപ്പെട്ടു.  1918 ൽ കർ നിര്യാതനായപ്പോൾ ബഹുമാനാർത്ഥം ആ  സ്ഥാപനത്തിന് R.G.K. മെഡിക്കൽ കോളേജ് എന്ന് നാമകരണം ചെയ്തു.

"https://ml.wikipedia.org/w/index.php?title=രാധ_ഗോബിന്ദ_കർ&oldid=4110041" എന്ന താളിൽനിന്ന് ശേഖരിച്ചത്