ഡോക്ടർ രാജൻ ചുങ്കത്ത് 1949 ജൂൺ 6 ന് കുന്നംകുളത്തു് ജനിച്ചു. മൃഗഡോക്ടറായിരുന്ന അദ്ദേഹം മൃഗസംരക്ഷണവകുപ്പു് ജോയിന്റ് ഡയറക്ടരായി വിരമിച്ചു. നാട്ടുചരിത്രം, കേരളത്തിലെ വൈദികയജ്ഞസംസ്കാരം എന്നിവയിൽ തല്പരനായ അദ്ദേഹം അവയിൽ സ്വന്തമായി ഗവേഷണങ്ങൾ നടത്തുന്നുണ്ടു്. ശ്രൗതം, അതിരാത്രം, ആഴ്വാഞ്ചേരി തമ്പ്രാക്കൾ , പെരുന്തച്ചൻ ദുഃഖിതനാണ്, പറയിപെറ്റ പന്തിരുകുലം, നിളയുടെ മകൾ സുന്ദരി, കടലാമകളുടെ നാട്ടിൽ, ബാലിദ്വീപിൽ, സ്മാർത്തം, കാവേരിയുടെ തീരങ്ങളിലൂടെ, ഭാരതപ്പുഴ, നിള ത്രൂ ടൈം ആന്റ് സ്പേസ് തുടങ്ങിയവയാണ് അദ്ദേഹത്തിൻറെ പ്രധാനകൃതികൾ. ശ്രൗതത്തിനു് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ടു്. ആദ്യത്തെ സംസ്കൃത ഡോക്കുമെന്ററി തൃത്താലീയത്തിന്റെ രചനയും സംവിധാനവും ഡോ രാജൻ ചുങ്കത്ത് ആണ് നിർവ്വഹിച്ചിരിക്കുന്നത്.

അവലംബം :

തിരുത്തുക

https://ebooks.dcbooks.com/assets/preview/parayipetta-panthirukulam-aithihyavum-charitravum.pdf Archived 2017-05-16 at the Wayback Machine.

http://www.keralasahityaakademi.org/ml_aw16.htm

https://www.youtube.com/watch?v=WV16ELglFXs

"https://ml.wikipedia.org/w/index.php?title=രാജൻ_ചുങ്കത്ത്&oldid=3821931" എന്ന താളിൽനിന്ന് ശേഖരിച്ചത്