രാജൻപിള്ള
ബിസ്ക്കറ്റ് രാജാവ് എന്നറിയപ്പെട്ടിരുന്ന ഒരു ഇന്ത്യൻ വ്യവസായി ആയിരുന്നു രാജൻപിള്ള (1947 - ജൂലൈ 9, 1995).സിംഗപ്പൂരിലെ സാമ്പത്തികകുറ്റങ്ങൾക്ക് ഇന്ത്യയിൽ തടവിലാക്കപ്പെട്ട രാജൻപിള്ള നാലു ദിവസം കഴിഞ്ഞ് ജുഡീഷ്യൽ കസ്റ്റഡിയിൽ മരണമടയുകയാണുണ്ടായത്.[1] തുടർന്നുള്ള വിവാദങ്ങളും അന്വേഷണങ്ങളും ജയിൽ പരിഷ്കരണത്തിന് വഴിവെച്ചു.ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിനുവേണ്ടി നിക്ഷേപം നടത്തിയാണ് തന്റെ വ്യവസായജീവിതം രാജൻപിള്ള ആരംഭിച്ചത്.[2][3]
Rajan Pillai | |
---|---|
ജനനം | 1947 Kerala, India |
മരണം | 7 July 1995 New Delhi, India |
തൊഴിൽ | businessman |
ക്രിമിനൽ കുറ്റം(ങ്ങൾ) | breach of trust and fraud |
ജീവിതപങ്കാളി(കൾ) | Neena Pillai |
അന്താരാഷ്ട്ര രംഗത്ത്
തിരുത്തുക1970-കളുടെ മധ്യത്തിൽ, സിങ്കപ്പൂരിലാണ് ഉരുളക്കിഴങ്ങ് ചിപ്സും പെനൗട്ടുകളും അടങ്ങിയ ഫുഡ്സ് പാക്കേജിംഗ് വ്യവസായം രാജൻ പിള്ള തുടങ്ങിവച്ചത്. പിന്നീട് ആഗോള അമേരിക്കൻ കമ്പനിയായ സ്റ്റാൻഡേർഡ് ബ്രാൻഡ്സുമായും കൈകോർത്തു.ഈ കമ്പനി പുതുതായി ഏറ്റെടുത്ത നാബിസ്കോ കമോഡിറ്റീസ് മേധാവിയായി രാജൻപിള്ള നിയമിയ്ക്കപ്പെട്ടു. തുടർന്ന് ഇൻഡ്യയിലെ ഏറ്റവും വലിയ ബേക്കറി, ബിസ്ക്കറ്റ് ഉത്പാദനത്തിലെ വമ്പന്മാരായ ബ്രിട്ടാനിയയുടെ ഏഷ്യയിലെ പ്രവർത്തന മേഖലയും ഏറ്റെടുത്തു.[4] തുടർന്നുള്ള സാമ്പത്തിക ബാദ്ധ്യതയും നിയമനടപടികളും കാരണം രാജൻപിള്ളയ്ക്ക് സിംഗപ്പൂർ വിടേണ്ടിവന്നു.
അറസ്റ്റ്
തിരുത്തുകസിംഗപ്പൂരിനു കൈമാറുന്നതിനെതിരെ രാജൻപിള്ളയ്ക്ക് അനുകൂലമായ വിധി ഇന്റർപോൾ റെഡ് അലർട്ട് നിലവിലുണ്ടായിരുന്നിട്ടും ലഭിച്ചിരുന്നു.എന്നാൽ 1995 ജൂലൈ 4 ന്, മെറിഡിയൻ എന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തിയ റെയ്ഡിൽ ഡൽഹി പോലീസിന്റെ പിടിയിലായ രാജൻപിള്ളയെ കോടതി ഉത്തരവ് അനുസരിച്ച് തീഹാർ ജയിലിലേയ്ക്ക് കൊണ്ടുപോയി[5]. രാജൻപിള്ള വിദഗ്ദ്ധവൈദ്യപരിശോധനയ്ക്കായി അപേക്ഷനൽകിയെങ്കിലും ജയിലധികാരികൾക്ക് നിർദ്ദേശം കൊടുക്കുകയാണ് കോടതിചെയ്തത്. ഈ നിർദ്ദേശം ഫലവത്താകാതെ വന്നതിനാൽ സിറോസിസിൻറെ സങ്കീർണതകൾ കാരണം കസ്റ്റഡിയിലിരിയ്ക്കെ രാജൻപിള്ള അന്തരിച്ചു.[6]
പുറംകണ്ണികൾ
തിരുത്തുക- Half-an-hour discussion regarding Leila Seth Commission in the Lok Sabha, 3 August 1998
- Smt. Nina Pillai And Others vs Union Of India And Others, Delhi High Court, 10 January 1997. (1997 CriLJ 2359, ILR 1997 Delhi 271)
- Nina Rajan Pillai & Ors. vs Union Of India And Ors., Delhi High Court, 13 May 2011
അവലംബം
തിരുത്തുക- ↑ http://www.independent.co.uk/news/people/obituaryrajan-pillai-1590758.html
- ↑ "Rajan Pillai, 47, Fugitive Tycoon". The New York Times. 10 July 1995. Retrieved 4 May 2013.
- ↑ Kuldip Singh (10 July 1995). "OBITUARY:Rajan Pillai". The Independent. Retrieved 4 May 2013.
- ↑ "Rajan Pillai death: Advani rejects probe plea". Rediff.com. Archived from the original on 27 February 2012. Retrieved 27 February 2012.
- ↑ Prema Viswanathan (30 December 1997). "Rajan Pillai associate nabbed in Singapore". Indian Express. Retrieved 4 May 2013.
- ↑ Anantha Krishnan M (28 August 2001). "The rise and fall of Biscuit King". The Times of India. Retrieved 4 May 2013.