രാജം കൃഷ്ണൻ
ഇന്ത്യന്‍ രചയിതാവ്
തമിഴ് വനിതാ സാഹിത്യകാരികളിൽ ഒരാളായിരുന്നു രാജം കൃഷ്ണൻ(1925 - 20 ഒക്ടോബർ 2014) .സ്ത്രീപക്ഷരചനകളുടെ ആദ്യകാല പതാകാവാഹകരിൽ ഒരാളുമാണ് രാജം.
രാജം കൃഷ്ണൻ | |
---|---|
ജനനം | 1925 |
മരണം | 2014 ഒക്ടോബർ 20 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | തമിഴ് സാഹിത്യകാരി |
ജീവിതപങ്കാളി(കൾ) | കൃഷ്ണൻ |
ജീവിതരേഖ
തിരുത്തുകതമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ മുസിരിയിലാണ് രാജത്തിന്റെ ജനനം. തന്റെ ഇരുപതുകളിൽ തന്നെ സൃഷ്ടികൾ പ്രകാശിപ്പിച്ചു തുടങ്ങിയ രാജം സമൂഹത്തിലെ പാർശ്വവൽക്കരിയ്ക്കപ്പെട്ട ജനവിഭാഗങ്ങളുടെ അനുഭവങ്ങളാണ് പ്രമേയമാക്കിയത്. ഏതാണ്ട് എൺപതോളം നോവലുകൾ രചിച്ച രാജത്തിനു വേരുക്ക് നീർ എന്ന നോവലിനു 1973 ലെ സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിയ്ക്കുകയുണ്ടായി.
രാജത്തിന്റെ കൃതികൾ തമിഴ്നാട് സർക്കാർ 2009 ൽ ദേശീയ സ്വത്തായി പ്രഖ്യാപിയ്ക്കുകയുണ്ടായി.[1][2][3]
പ്രധാന ബഹുമതികൾ
തിരുത്തുക- ന്യൂയോർക്ക് ഹെരാൾഡ് ട്രിബ്യൂൺ
- സോവിയറ്റ് ലാൻഡ് അവാർഡ് [4]
- സാഹിത്യ അക്കാദമി അവാർഡ്
പ്രധാനകൃതികൾ
തിരുത്തുക- ഉത്തരകാണ്ഡം - (உத்தர காண்டம்)
- കുറിഞ്ചിത്തേൻ - (குறிஞ்சித்தேன்)
- വളൈക്കരം- (வளைக்கரம்)
- വേരുക്കു നീർ - (வேருக்கு நீர்)
- മലർകൾ - (மலர்கள்)
- മുള്ളും മലർന്തത് - (முள்ளும் மலர்ந்தது)
- പാതയിൽ പതിന്ത അടികൾ - (பாதையில் பதிந்த அடிகள்)
- അലയ്‌വായ് കരയിലേ- (அலைவாய் கரையிலே)
- കരിപ്പ് മണികൾ - (கரிப்பு மணிகள்)
- മന്നകത്തു പൂന്തുളികൾ- (மண்ணகத்துப் பூந்துளிகள்)
- സത്തിയ വേൽവി - (சத்திய வேள்வி)
പുറം കണ്ണികൾ
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ "Works of writer Rajam Krishnan to be nationalised". Times of India. 31 March 2009. Archived from the original on 2011-08-11. Retrieved 23 May 2010.
- ↑ C. S. Lakshmi (4 January 2004). "Metaphor for a generation". The Hindu. Chennai, India. Archived from the original on 2012-11-07. Retrieved 23 May 2010.
- ↑ Kumar, Sampath (17 July 2003). "India rights campaign for infanticide mothers". BBC News. Retrieved 23 May 2010.
- ↑ മാതൃഭുമി ദിനപത്രം .2014 ഒക്ടോബർ 22 പേജ് 10