17-ാം നൂറ്റാണ്ടിലാണ് പണ്ഡിറ്റ് ശ്രീനിവാസന്റെ രാഗതത്വവിബോധം പ്രകാശിതമായതെന്ന് പറയപ്പെടുന്നു. ഇത് ഹിന്ദുസ്താനി സംഗീതത്തെ ആധാരമാക്കിയുള്ള ഒരു ഗ്രന്ഥമാണ്. അനൂപസംഗീതരത്നാകരത്തിന്റെ ഗ്രന്ഥകർത്താവ് ഭാവഭട്ടൻ ഈ ഗ്രന്ഥത്തിൽ നിന്ന് ചില തത്ത്വങ്ങൾ ഉദ്ധരിക്കുന്നുണ്ട്.

ശ്രീനിവാസനും തന്റെ ശുദ്ധ-വികൃതസ്വരങ്ങളെ വീണയുടെ സഹായത്തോടുകൂടിത്തന്നെയാണ് സ്ഥാപിച്ചിട്ടുള്ളത്. രാഗത്തെ ഉത്പാദിപ്പിക്കാൻ കഴിവുള്ളതും ക്രമാനുസൃതമായ സമ്പൂർണ്ണ സ്വരസമൂഹങ്ങളെയാണ് മേളയെന്ന് അദ്ദേഹം വ്യാഖ്യാനിക്കുന്നത്. സമ്പൂർണ്ണം, ഷാഡവം, ഔഡവം എന്നിവയുടെ രൂപീകരണത്തെ സംബന്ധിച്ചും ഒരു മേളയ്ക്ക് ആരോഹണവരോഹണം നല്കുമ്പോൾ അത് ഒരു രാഗമായി തീരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. മൂർഛനയെന്നത് രാഗാലാപനയുടെ ഒരംഗമായാണ് അദ്ദേഹം നിർവ്വചിക്കുന്നത്. രാഗത്തിൽ ഉദ്ഗ്രാഹം, സ്ഥായി, സഞ്ചാരി, മുക്തായി എന്നീ ഭാഗങ്ങളെക്കുറിച്ചും പറയുന്നുണ്ട്.


"https://ml.wikipedia.org/w/index.php?title=രാഗതത്വവിബോധം&oldid=2845692" എന്ന താളിൽനിന്ന് ശേഖരിച്ചത്