ഹിന്ദുസന്യാസിയും ആദ്ധ്യാത്മിക ഗുരുവുമാണ് ശ്രീ ശ്രീ രാം ഠാകുർ(1860 -1949). ബംഗ്ലാദേശിലെ ഫരിദ്പുർ ജില്ലയിലെ ദിങ്ങമാനിക് എന്ന സ്ഥലത്തു ജനിച്ചു . രാംമാധവ് ചക്രവർത്തി - കമല ദേവി ദമ്പതികളുടെ മൂന്നാമത്തെ മകനാണ് രാം ഠാക്കൂർ[1]. വളരെ ചെറുപ്രായത്തിൽ തന്നെ ഈശ്വര വിശ്വാസിയായിരുന്നു അദ്ദേഹം. എട്ടു വയസിനു ശേഷം ആദ്ധ്യാത്മിക മാർഗ്ഗം അദ്ദേഹം തിരഞ്ഞെടുത്തു . ആസാമിനടുത്തുള്ള കാമാക്ഷ്യ ആശ്രമത്തിൽവച്ചു തന്റെ ആദ്ധ്യാത്മിക ഗുരുവിനെ അദ്ദേഹം കണ്ടെത്തി.

Sri Sri RamThakur.jpg
ജനനം(1860-02-02)2 ഫെബ്രുവരി 1860
മരണം1 മേയ് 1949(1949-05-01) (പ്രായം 89)
അറിയപ്പെടുന്നത്ആത്മീയ ഗുരു
വെബ്സൈറ്റ്www.srisriramthakur.org

ആശ്രമത്തിലെ കുറച്ചുകാലത്തെ ജീവിതത്തിനു ശേഷം അദ്ദേഹം വീണ്ടും ഫരിദ്പുരിലേക്ക് മടങ്ങി എത്തി.ഈ കാലഘട്ടത്തിൽ ഹിമാലയത്തിലെ വിവിധ സ്ഥലങ്ങൾ അദ്ദേഹം സന്ദർശിച്ചു കഴിഞ്ഞിരുന്നു. അതിനുശേഷം അദ്ദേഹം കൊൽകത്തയിൽ എത്തി. 1903ൽ ശ്രീ ശ്രീ രാം ഠാകുറിന്റെ അമ്മ അന്തരിച്ചു.

1949ൽ ബംഗ്ലാദേശിലെ നഖൊലി ജില്ലയിൽ സമാധിയായി.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=രാം_ഠാകുർ&oldid=2787603" എന്ന താളിൽനിന്ന് ശേഖരിച്ചത്