രാം പുനിയാനി

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
(രാംപുനിയനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാംപുനിയാനി (ഇംഗ്ലീഷ്:Ram Puniyani)1945 ആഗസ്റ്റ്‌ 25 ന് ജനിച്ചു. 2004 ഡിസംബർ വരെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെ (ഐ.ഐ.ടി. ബോംബെ) യിൽ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് അധ്യാപകനായിരുന്നു. പിന്നീട് ഇന്ത്യയിലെ സാമുദായിക സൗഹാർദത്തിനു വേണ്ടി മുഴുവൻ സമയം പ്രവർത്തിക്കുന്നതിന് ആ ജോലി രാജിവെച്ചു. ഫാസിസത്തിനും മതമൗലികവാദത്തിനുമെതിരെയുള്ള പോരാട്ടത്തിന്റെ മുന്നണിയിൽ തന്നെ രാംപുനിയാനിയുണ്ട്[1]. അഖിലേന്ത്യാ സെകുലർ ഫോറം, സെന്റർ ഫോർ സ്റ്റഡി ഓഫ് സൊസൈറ്റി ആൻഡ്‌ സെകുലറിസം, അന്ഹദ്(ANHAD)തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്നു. മുംബൈയിലെ പവായ് എന്ന സ്ഥലത്താണ് ഇപ്പോൾ താമസം. ഭാര്യയും രണ്ടു മക്കളുമുണ്ട്.

രാംപുനിയാനി
രാംപുനിയാനി
ജനനം (1945-08-25) ഓഗസ്റ്റ് 25, 1945  (79 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽഅധ്യാപകൻ,എഴുത്തുകാരൻ, സാമൂഹ്യ പ്രവർത്തകൻ, പ്രസംഗകൻ

പുസ്തകങ്ങൾ

തിരുത്തുക
  • ഇന്ത്യൻ ഡെമോക്രസി പ്ലുരലിസം ആൻഡ്‌ മൈനോറിറ്റി
  • സെക്കന്റ്‌ അസ്സാസിനേഷൻ ഓഫ് ഗാന്ധി
  • ടെററിസം ഫാക്ട്സ് വേർസസ് മിത്ത്സ്
  • മുംബൈ പോസ്റ്റ് 26/11
  • മിത്ത് ഓഫ് വൈബ്രൻഡ് ഗുജറാത്ത്-ഏൻ ഇ-ഡൈജസ്റ്റ്[2](സമാഹരണം)

പുരസ്ക്കാരങ്ങൾ

തിരുത്തുക
  • മഹാരാഷ്ട്ര ഫൌണ്ടേഷൻ അവാർഡ്‌ ഫോർ സോഷ്യൽ അവൈർനെസ്സ് (2002)[3]
  • അസോസിയേഷൻ ഫോർ കമ്മ്യുണൽ ഹാർമണി ഇൻ ഏഷ്യ സ്റ്റാർ അവാർഡ്‌ (2004)[4]
  • ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം (2006)[5]
  • ദേശീയ സാമൂഹ്യ സൗഹാർദ പുരസ്കാരം (2007)[6]
  1. "വേൾഡ് പീപ്പിൾസ് ബ്ലൊഗ്". Archived from the original on 2018-04-14. Retrieved 2011-10-12.
  2. http://www.anhadin.net/IMG/pdf/Myth_of_Vibrant_Gujarat_EDigest.pdf
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-25. Retrieved 2011-10-12.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2001-04-12. Retrieved 2011-10-12.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-05. Retrieved 2011-10-12.
  6. http://www.topnews.in/national-communal-harmony-awards-2007-announced-217057
"https://ml.wikipedia.org/w/index.php?title=രാം_പുനിയാനി&oldid=4072918" എന്ന താളിൽനിന്ന് ശേഖരിച്ചത്