രഹസ്യ സമൂഹങ്ങൾ
പൊതു സമൂഹത്തിൽ നിന്നു മറച്ചു വയ്ക്കപ്പെട്ടതും, ഗുപ്തമായ ഉദ്ദേശ്യങ്ങൾക്കായി നിലകൊള്ളുന്നതുമായ ക്ലബ്ബുകളോ സംഘടനകളോ ആണ് രഹസ്യ സമൂഹങ്ങൾ. രഹസ്യ സമൂഹങ്ങൾ തങ്ങളുടെ അസ്തിത്വം പോലും സമൂഹത്തിൽ കാട്ടുകയില്ല. എന്നാൽ, തീവ്രവാദ-ഭീകരവാദ സംഘടനകളോ, രഹസ്യാന്വേഷണ സംഘടനകളെയോ രഹസ്യ സമൂഹം എന്ന് വിളിക്കുകയില്ല. കാരണം, അവയുടെ പേര് പുറത്തു വന്നില്ലെങ്കിലും അവയുടെ ചെയ്തികൾ പൊതു സമൂഹത്തിൽ പ്രദർശിതമാകും. രഹസ്യ സമൂഹങ്ങളുടെ പേരോ, അവയുടെ പ്രവൃത്തികളോ പൊതു സമൂഹം അറിയുന്നില്ല. ഒരു സമൂഹത്തിനെ രഹസ്യ സമൂഹം എന്ന് വിളിക്കപ്പെടാനുള്ള മാനദണ്ഡം, പ്രസ്തുത സമൂഹത്തെ പറ്റി ആ സമൂഹത്തിലില്ലാത്ത ഒരുത്തർക്കും അറിവില്ലാതിരിക്കുന്നു എന്ന അവസ്ഥയിലാണ്. ഇത്തരം സമൂഹങ്ങൾ രഹസ്യാത്മകതയ്ക്ക് അദമ്യമായ പ്രാധാന്യം നൽകുന്നവയാണ്, അറിവുകൾ കൈമാറുന്നതിലും സൂക്ഷിക്കുന്നതിലും, അംഗങ്ങൾ തമ്മിൽ വൈകാരിക ബന്ധങ്ങൾ ഇല്ലാതെ സൂക്ഷിക്കുന്നതിലും, രഹസ്യമായ ആചാരങ്ങൾ പിൻപറ്റുന്നതിലും, പുതിയ അംഗത്വങ്ങൾ നിഷേധിക്കുന്നതിലും ഊന്നൽ നൽകുന്നു.
നരവംശശാസ്ത്രപരമായും ചരിത്രപരമായും രഹസ്യ സമൂഹങ്ങൾ എന്നത് പുരുഷ കേന്ദ്രീകൃതമായ, പോരാളികൾക്കായുള്ള പ്രത്യേകമായ ഒരു സമൂഹമായി കാണുന്നു.
അലൻ ആക്സല്രോഡ്, തന്റെ കൃതിയായ The International Encyclopedia of Secret Societies and Fraternal Orders എന്ന പുസ്തകത്തിൽ രഹസ്യ സമൂഹങ്ങളെ നിർവ്വചിക്കുന്നത്:
- പ്രത്യേക അംഗത്വമുള്ളത്
- സ്വന്തമായി രഹസ്യങ്ങളുള്ളത് എന്ന് അവകാശപ്പെടുന്നത്
- സ്വന്തം സമൂഹത്തിന്റെ താല്പര്യങ്ങളിലേക്ക് ചായ്വുള്ളത്
ഡേവിഡ് വി ബെരെറ്റ് തന്റെ കൃതിയായ Secret Societies: From the Ancient and Arcane to the Modern and Clandestine എന്ന പുസ്തകത്തിൽ അല്പം വ്യത്യസ്തമായ വാക്കുകളാൽ രഹസ്യ സമൂഹങ്ങളുടെ സ്വഭാവങ്ങളെ നിർവ്വചിക്കുന്നു.
- അംഗങ്ങളെ സൂക്ഷ്മതയോടെ സമൂഹതത്വങ്ങൾ പഠിപ്പിക്കുന്നു
- തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രം പഠനങ്ങൾ
- ഗുപ്തമായ, പ്രത്യേകമായ 'സത്യങ്ങളെ' പറ്റി പഠിപ്പിക്കുന്നു
- പൊതുസമൂഹത്തിന് മനസ്സിലാകാത്ത തരത്തിലുള്ള 'സ്വകാര്യ ആനുകൂല്യങ്ങൾ' നേടിത്തരാൻ ഉതകുന്ന സത്യങ്ങളാണ് അവ
വിഭാഗങ്ങൾ
തിരുത്തുകരഹസ്യ സമൂഹങ്ങളെ ചുരുങ്ങിയത് അഞ്ച് തരമായി തിരിക്കാം.
- രാഷ്ട്രീയം
- വിപ്ലവപ്രസ്ഥാനം
- മതപരം
- സർവ്വകലാശാലകൾ
- ഇന്റർനെറ്റ്
ഇന്റർനെറ്റ്
തിരുത്തുകസിക്കാഡ 3301 (cicada 3301) എന്നത് ഇന്റർനെറ്റിലെ ഒരു രഹസ്യ സമൂഹമാണ്.