സൂത്രം - 140 "വിഭാവാനുഭാവവ്യഭിചാരി സാത്വികാഭിവ്യക്തഃ സ്ഥായീ രസ:"

വിഭാവം: സ്ഥായിക്കു കാരണവും /അനുഭാവവും സാത്വികവും: കാര്യവും / വ്യഭിചാരിഭാവം: സ്ഥായിയും ആകുന്നു.

അതായത്, വിഭാവം, അനുഭവം, വ്യഭിചാരി, സ്വാത്വികം ഇവയാൽ വൃഞ്ജിക്കുന്ന സ്ഥായീഭാവമാണ് രസം'എന്നു സൂത്രാർത്ഥം.

മേൽപ്പറഞ്ഞതിൽ വിഭാവം എന്തെന്നു വെച്ചാൽ, ആസ്വാദകനിൽ വികാരം ജനിപ്പിക്കാൻ കരമാകുന്നതെന്തെന്നോ അതിനെ വിഭാവം എന്ന് പറയുന്നു.

വിഭാവം രണ്ടെണ്ണമുണ്ട്. അത് ആലംബനം, ഉദ്ധീപനം എന്നിവയാണ്. അതെന്താണെന്നു നോക്കാം.

1)ആലംബനവിഭാവം.

ഒരു വസ്തുവിനെ അല്ലെങ്കിൽ വ്യക്തിയേ(കഥാപാത്രങ്ങൾ) അവലംബിച്ചുകൊണ്ട് ഉണ്ടാകുന്ന ഭാവമാണ് ആലംബനവിഭാവം.

2)ഉദ്ദീപനവിഭാവം :

ആസ്വാദകനിൽ ഉണ്ടായതായി കണക്കാക്കുന്ന വികാരത്തിന് തീവ്രത ചേർക്കുന്ന സാഹചര്യങ്ങളാണ് ഉദ്ദീപനവിഭാവം

ഇനി അനുഭാവം എന്താണെന്നു നോക്കാം. മനസ്സിൽ ഭാവബോധം ജനിപ്പിക്കുന്ന ശാരീരിക ചലനമാണ് അനുഭാവം. ഇത് മൂന്നു വിധമുണ്ട്.

1)വാചികം : വാക്കുകളുടെ ഉച്ചാരണ ഭേദംകൊണ്ടും ആരോഹണ അവരോഹണ ക്രമം കൊണ്ടും ഭാവത്തെ ജനിപ്പിക്കുന്നതാണ് വാചികം

2)ആംഗികം : അംഗചേഷ്ടകൾ കൊണ്ട് ആസ്വാദകനിൽ ഭാവപ്പകർച്ച നൽകുന്നതാണ് ആംഗികം.

3)സാത്വികം (?) : ആശ്രയത്തിന് അധീനമല്ലാത്ത അംഗഛേഷ്ട്ടായാണ് സാത്വികം

ഇനി വ്യഭിചാരിഭാവം എന്താണെന്നു നോക്കാം. സ്ഥായിഭാവങ്ങളെ പോഷിപ്പിക്കുന്ന വികാരങ്ങളാണ് വ്യഭിചാരിഭാവം അഥവാ സഞ്ചാരിഭാവം എന്നു പറയുന്നത്. ഇത് മുപ്പത്തിമൂന്നെണ്ണമുണ്ട്.

ഇനി,ആലംബന ഉദ്ദീപനവിഭാവങ്ങളെ അല്പംകൂടി വിശദമാക്കിയാൽ രത്യാദികൾക്ക് ആലംബനമായി നിൽക്കുന്നവ ആലംബനവിഭാവങ്ങളും രത്യാദിഭാവങ്ങളെ ഉദ്ദീപിപ്പിക്കുന്നവ ഉദ്ദീപനവിഭാവങ്ങളുമാണ്. ഉദാഹരണം പറഞ്ഞാൽ ഒരു നാടകത്തിലെ നായികാനായകന്മാരുടെ കണ്ടുമുട്ടലിൽ ഉണ്ടാകുന്ന രതിഭാവത്തിന് അന്യോന്യം അവർ ആലംബനമാകുന്നു.

സമാഗമസ്ഥലമായ ഉദ്യാനമോ മറ്റേതെങ്കിലും രമണീയമോ ആയ സ്ഥലങ്ങൾ, നായികാനായകന്മാരുടെ രൂപയൗവന ഗുണങ്ങൾ, വേഷം, കണ്ടുമുട്ടലിന്റെ പശ്ചാത്തലമായി വരുന്ന മറ്റ് പരിസരങ്ങൾ തുടങ്ങിയവ ഉദ്ദീപനവിഭാവങ്ങളാകുന്നു. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം നായികാനായകന്മാർ

ഒരുപോലെ ആലംബനവിഭാവങ്ങളാണ് പശ്ചാത്തലങ്ങളും മറ്റ് കാഴ്ചാപരിസരങ്ങളും ഉദ്ദീപനവിഭാവങ്ങളും.


"https://ml.wikipedia.org/w/index.php?title=രസം_(കല)&oldid=3205609" എന്ന താളിൽനിന്ന് ശേഖരിച്ചത്