രമേഷ് ചന്ദ്ര ഷാ
ഒരു ഭാരതീയ കവിയും, നോവലിസ്റ്റും, നിരൂപകനുമാണ്[1][2] രമേഷ് ചന്ദ്ര ഷാ (Ramesh Chandra Shah) . അദ്ദേഹത്തിന്റെ പ്രശസ്ത നോവലായ വിനായക്, സാഹിത്യ അക്കാദമി അവാർഡു നേടിയിട്ടുണ്ട്.[3][4][5][6] 2004ൽ അദ്ദേഹത്തിനു പത്മശ്രീയും ലഭിച്ചു.[7] 1937 ൽ ഉത്തരാഖണ്ഡിലെ അൽമോറ എന്ന കുന്നുകൾ നിറഞ്ഞ ഗ്രാമത്തിലാണ് രമേഷ് ചന്ദ്ര ഷാ ജനിച്ചത്. അലഹബാദ് സർവകലാശാലയിൽ നിന്നും ബിരുദം നേടി. അതേ സർവകലാശാലയിൽ നിന്നും ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദവും നേടി. ആഗ്ര സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റും അദ്ദേഹം നേടിയിട്ടുണ്ട്.
രമേഷ് ചന്ദ്ര ഷാ | |
---|---|
ജനനം | 1937 അൽമോറ, ഉത്തരാഖണ്ഡ്, ഇന്ത്യ |
തൊഴിൽ | writer |
ജീവിതപങ്കാളി(കൾ) | Jyotsna Milan |
പുരസ്കാരങ്ങൾ | പദ്മശ്രീ സാഹിത്യ അക്കാഡമി പുരസ്കാരം |
ഉത്തരാഞ്ചലിലെ സ്കൂളിലും, പിന്നീട് മദ്ധ്യപ്രദേശിൽ കോളേജുകളിലും അദ്ധ്യാപകനായിരുന്നു. അതിനുശേഷം ഭോപ്പാലിലേക്കു മാറി. 1997ൽ ഹമീദിയ കോളേജിൽ നിന്നും വിരമിച്ചു. 2000 വരെ ഭാരതീയ വിദ്യാപീഠത്തിന്റെ നിരാല ശ്രീജ്ഞാനപീഠത്തിൽ നേതൃത്വം വഹിച്ചു.
അനേകം കവിതകൾ, നോവലുകൾ, യാത്രാവിവരണങ്ങൾ, ലേഖനങ്ങൾ എന്നിവ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. മദ്ധ്യവർഗ്ഗ കുടുംബങ്ങളെ ആധാരമാക്കി എഴുതിയ അദ്ദേഹത്തിന്റെ ആദ്യനോവൽ ഗോബർ ഗണേശ് 2004ൽ പ്രസിദ്ധീകരിച്ചു. 2011 ലെ വിനായക് എന്ന നോവലിനാണ് 2014 ൽ സാഹിത്യ അക്കാദമി അവാർഡു ലഭിച്ചത്.
നോവലുകൾ
തിരുത്തുക- ഗോബർ ഗണേശ്
- കിസ്സാ ഗുലാം
- പൂർവ്വപാർ
- ആഖ്‌രി ദിൻ
- പുനർവാസ്
- ആപ് കഹി നഹി രെഹ്തേ വിഭൂതി ബാബു
- വിനായക്
കഥകൾ
തിരുത്തുക- ജംഗിൾ മെ ആഗ്
- മുഹല്ലേ മെ രാവൺ
- മാൻപത്ര്
- തീയേറ്റർ
- പ്രതിനിഥി കഹാനിയാം
- കഥാ സനാതൻ
കവിതകൾ
തിരുത്തുക- കച്ചുവേ കെ പീഠ് പർ
- ഹരിശ്ചന്ദ്ര ആവോ
- നദി ഭാഗ്‌ത്തി ആയി
- പ്യാരേ മുചുകുന്ദ്
- ദേഖ്തേ ഹെ ശബ്ദ് ഭീ അപ്നാ സമയ്
- ഛാക് പാർ സമയ്
- ബഹുവചന
ലേഖനങ്ങൾ
തിരുത്തുക- രചനാ കെ ബദലേ
- ശൈത്താൻ കേ ബഹാനേ
- ആദ്മീ കാ പീഡ
- പഠ്ത്തേ പഠ്ത്തേ
- സ്വധർമ്ം ഔർ കാൽഗതി
- ഹിന്ദി കി ദുനിയാ മെ
- ആൻസെസ്റ്റ്രൽ വോയ്സസ്
നാടകങ്ങൾ
തിരുത്തുക- മാരാ ജായ് ഖുസ്‌റോ
- മത്യാബുർജ്
മറ്റുള്ളവ
തിരുത്തുക- ഏക് ലംബി ചാഹ് (യാത്രാവിവരണം)
- മേരേ സാക്ഷാത്കാർ (അഭിമുഖങ്ങൾ)
അവലംബം
തിരുത്തുക- ↑ Pratilipi (2009). "Ramesh Chandra Shah". Pratilipi (13). Archived from the original on 2021-09-16. Retrieved 2016-09-08.
- ↑ Mohan Lal (1992). Encyclopaedia of Indian Literature: Sasay to Zorgot (Volume 5). Sahitya Academy. p. 818. ISBN 9788126012213.
- ↑ Ramesh Chandra Shah (2011). Vinayak. Rajkamal Prakashan. ISBN 978-8126719921.
- ↑ Abhinay Shukla (5 January 2015). "Hindustan Times Interview". Hindustan Times. Archived from the original on 2015-08-25. Retrieved February 15, 2015.
- ↑ "Amarujala". Amarujala. 20 December 2014. Retrieved February 15, 2015.
- ↑ "Times of India". Times of India. 21 December 2014. Retrieved February 15, 2015.
- ↑ "Padma Awards" (PDF). Padma Awards. 2015. Archived from the original (PDF) on 2017-10-19. Retrieved February 6, 2015.