രമേശ് കാവിൽ
മലയാള നാടകവേദിയിലെ ഒരു ഗാനരചയിതാവാണ് രമേശ് കാവിൽ. മികച്ച ഗാനരചനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം മൂന്നു പ്രാവശ്യം ഇദ്ദേഹത്തിനു ലഭിച്ചു. നൂറ്റമ്പതോളം നാടകങ്ങൾക്ക് രമേശ് ഗാനങ്ങളെഴുതിയിട്ടുണ്ട്. നാടകം കൂടാതെ ചലച്ചിത്രം,[1] ലളിതഗാനം, ആൽബം മേഖലകളിലും ഇദ്ദേഹം ഗാനരചന നടത്തിയിട്ടുണ്ട്. ആയിരത്തിലധികം ഗാനങ്ങൾ ആകെ രചിച്ചിട്ടുണ്ട്.[2]
നടുവണ്ണൂർ കാവിൽ സ്വദേശിയാണ് രമേശ്. 1986-ൽ ആകാശവാണിയിലൂടെയാണ് രമേശ് ഗാനരചനാ രംഗത്ത് പ്രവേശിച്ചത്. കോഴിക്കോട് ആഴ്ചവട്ടം ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ രമേശ് കേരള സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ സെക്രട്ടറിയായും പ്രവർത്തിക്കുന്നു.[3]
നാടകങ്ങൾ
തിരുത്തുക- ഹരിശ്ചന്ദ്രൻ
- ഒരു മനഃശാസ്ത്രജ്ഞന്റെ ഭാരത പര്യടനം
- സ്വർഗം ഭൂമിയിലാണ്
ചലച്ചിത്രങ്ങൾ
തിരുത്തുക- സീനിയർ മാൻഡ്രേക്ക്
- ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം
- മാണിക്യക്കല്ല്
- ഡ്യൂപ്ലിക്കേറ്റ്
- വഴിയറിയാതെ
പുരസ്കാരങ്ങൾ
തിരുത്തുക2004, 2006, 2012 വർഷങ്ങളിൽ മികച്ച ഗാനരചനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം എന്നിവ ലഭിച്ചു.[2] അടൂർഭാസി ഫൗണ്ടേഷൻ പുരസ്‌കാരം, എസ്.എൽ.പുരം സമിതി പുരസ്‌കാരം ഉൾപ്പെടെ അൻപതിലധികം പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.[2]
അവലംബം
തിരുത്തുക- ↑ "രമേശ് കാവിൽ". മലയാളസംഗീതം.ഇൻഫോ. 2013 ഓഗസ്റ്റ് 17. Archived from the original on 2016-11-08. Retrieved 2013 ഓഗസ്റ്റ് 17.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ 2.0 2.1 2.2 "കോഴിക്കോടിന്റെ പെരുമ കാത്ത് വീണ്ടും രമേശ് കാവിൽ..." മാതൃഭൂമി കോഴിക്കോട് എഡിഷൻ. 2013 ജൂൺ 1. Archived from the original on 2013-08-17. Retrieved 2013 ഓഗസ്റ്റ് 17.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "മലബാറിന്റെ നാടകപ്പെരുമക്ക് തിളക്കമേകി രമേശ് കാവിൽ". മാധ്യമം. 2013 മാർച്ച് 6. Archived from the original on 2013-08-17. Retrieved 2013 ഓഗസ്റ്റ് 17.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link)