രബീന്ദ്രനാഥ ടാഗോറിന്റെ 150 ാം ജന്മവാർഷികത്തോടനുബന്ധിച്ച് കേരള സംസ്ഥാന ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയാണ് രബീന്ദ്രോത്സവം.

ഫെബ്രുവരി 4നാണ് ഇതിനോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ തുടങ്ങുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യാണ് സംസ്ഥാനതല പരിപാടികൾ ഉദ്ഘാടനം ചെയ്യുക[1].

ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സെമിനാറുകളും ചലച്ചിത്ര പ്രദർശനവും ഉണ്ടായിരിക്കും. സ്കൂൾകുട്ടികൾക്കായി സംസ്ഥാനാടിസ്ഥാനത്തിൽ നാടക മത്സരം, നൃത്ത-സംഗീത പരിപാടികൾ, ഗീതാജ്ഞലി ഗാനപുസ്തകം, ബംഗാൾ-കേരള കലാ സാംസ്കാരിക സമന്വയം, ശാന്തിനികേതൻ സന്ദർശനം തുടങ്ങിയ വിവിധ പരിപാടികളും വരും മാസങ്ങളിൽ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2021-08-17.
"https://ml.wikipedia.org/w/index.php?title=രബീന്ദ്രോത്സവം&oldid=3642694" എന്ന താളിൽനിന്ന് ശേഖരിച്ചത്