രജ്നി കോത്താരി

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

പ്രമുഖ ഇന്ത്യൻ രാഷ്ട്രതന്ത്രജ്ഞനും രാഷ്ട്രസൈദ്ധാന്തികനും എഴുത്തുകാരനും അകഡമിക്കുമായിരുന്നു രജ്നി കോത്താരി (1928- 19 ജനുവരി 2015). സാമുഹിക മാനവിക ശാസ്ത്ര ഗവേഷണ സ്ഥാപനമായ സി.എസ്.ഡി.എസ് (CSDS) 1963 ൽ ദൽഹി ആസ്ഥാനമായി സ്ഥാപിച്ച അദ്ദേഹം തന്നെയാണ് 1980-ൽ ലോകയാൻ എന്ന പേരിലുള്ള ബുദ്ധിജീവികളുടേയും സന്നദ്ധപ്രവർത്തകാരുടേയും ഒരു പൊതുകൂട്ടായ്മ സ്ഥാപിച്ചത്. ഐ.സി.എസ്.എസ്.ആർ (ICSSR) ,പി.യു.സി.എൽ എന്നിവയുമായും അദ്ദേഹം അടുത്തുബന്ധപ്പെട്ടു പ്രവർത്തിച്ചു.

ഇന്ത്യയിലെ രാഷ്ട്രീയ ചിന്തകരിൽ വളരെ പ്രമുഖനായ അദ്ദേഹം നിരവധി കൃതികളുടെ രചയിതാവാണ്. പൊളിറ്റിക്സ് ഇൻ ഇന്ത്യ (1970),കാസ്റ്റ് ഇൻ ഇന്ത്യൻ പൊളിറ്റിക്സ്(1973),റീ തിങ്കിംഗ് ഡമോക്രസി (2005) എന്നിവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ ചിലതാണ്. 1985-ൽ റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡിനു ലോകയാൻ തിരഞ്ഞെടുക്കപ്പെട്ടു.

രചനകൾ തിരുത്തുക

  • Rajni Kothari; Centre for the Study of Developing Societies (1969). Context of electoral change in India: general elections, 1967. Academic Books.
  • Rajni Kothari (1970). Politics in India. Orient Blackswan. ISBN 978-81-250-0072-3.
  • Rajni Kothari (1971). Political economy of development. Gokhale Institute of Politics and Economics.
  • Rajni Kothari (1975). Footsteps Into the Future: Diagnosis of the Present World and a Design for an Alternative. Free Press. ISBN 978-0-02-917580-4.
  • Rajni Kothari; Centre for the Study of Developing Societies (1976). State and nation building. Allied Publishers.
  • Rajni Kothari (1976). Democracy and the Representative System in India. Citizens for Democracy.
  • Rajni Kothari (1976). Democratic Polity and Social Change in India: Crisis and Opportunities. Allied Pub.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=രജ്നി_കോത്താരി&oldid=2190808" എന്ന താളിൽനിന്ന് ശേഖരിച്ചത്