രജി ആർ. നായർ
യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫെസ്റ്റിന്റെ ലാഡ്‌ലി മീഡിയ പുരസ്‌കാരം ലഭിച്ച മലയാള മാധ്യമ പ്രവർത്തകയാണ് രജി ആർ. നായർ.
രജി ആർ. നായർ | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | മാധ്യമ പ്രവർത്തക |
ജീവിതപങ്കാളി(കൾ) | ആർ. രഞ്ജിത് |
കുട്ടികൾ | ഋതുനന്ദൻ |
ജീവിതരേഖ
തിരുത്തുകമാതൃഭൂമിയിൽ സബ് എഡിറ്ററായി ജോലി ചെയ്യുന്നു. അവയവദാനത്തിന്റെ ആവശ്യകത വ്യക്തമാക്കുന്ന 'അന്യജീവനുതകാൻ സ്വജീവിതം' എന്ന പരമ്പരയ്ക്ക് രാംനാഥ് ഗോയങ്ക എക്‌സലൻസ് ഓഫ് ജേണലിസം അവാർഡ് ലഭിച്ചിട്ടുണ്ട്.[1]
പുരസ്കാരങ്ങൾ
തിരുത്തുക- രാംനാഥ് ഗോയങ്ക എക്‌സലൻസ് ഓഫ് ജേണലിസം അവാർഡ് (2014)
- യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫെസ്റ്റിന്റെ ലാഡ്‌ലി മീഡിയ പുരസ്‌കാരം
- കേരള പ്രസ് അക്കാദമിയുടെ ചൊവ്വര പരമേശ്വരൻ പുരസ്‌കാരം
- എൻ.എൻ. സത്യവ്രതൻ പുരസ്‌കാരം
- ഇന്ത്യൻ മീഡിയ ഫോറം അവാർഡ്
- യുവമാധ്യമപ്രവർത്തകർക്കുള്ള രാഘവീയം പുരസ്‌കാരം
- കെ. എം അഹ്മദ് അവാർഡ്
- പ്രാദേശിക ഭാഷകളിലെ പത്രപ്രവർത്തക മികവിനുള്ള 2011 ലെ പുരസ്‌കാരം
അവലംബം
തിരുത്തുക- ↑ "ടി. സോമനും രജി ആർ. നായർക്കും ഗോയങ്ക മാധ്യമ അവാർഡ്". www.mathrubhumi.com. Archived from the original on 2014-08-28. Retrieved 27 ഓഗസ്റ്റ് 2014.