മലയാളഭാഷയിലെ അക്ഷരങ്ങൾ യുണികോഡ് വ്യവസ്ഥയനുസരിച്ച് കമ്പ്യൂട്ടറിൽ ദൃശ്യമാക്കുന്ന ഒരു ലിപി സഞ്ചയമാണു് രചന ഫോണ്ടു്. മലയാളം എഴുതുവാൻ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന, എന്നാൽ 1970കൾക്കു ശേഷം പലപ്പോഴും പഴയ ലിപി എന്നു വിളിച്ചുവന്നിരുന്ന, തനതു ലിപികളെ വീണ്ടെടുത്ത് കമ്പ്യൂട്ടർ മാദ്ധ്യമത്തിൽ ആദ്യമായി അവയെ പ്രദർശിപ്പിക്കുവാൻ സജ്ജമാക്കി എന്നതാണു് രചന ഫോണ്ടിന്റെ പ്രത്യേകത.

ചരിത്രം

തിരുത്തുക

ആസ്കി രചന

തിരുത്തുക

രചന ഫോണ്ട് ആദ്യമായി പ്രത്യക്ഷപ്പെട്ടതു് ആസ്കി ((ASCII) അടിസ്ഥാനമായി നിശ്ചയിക്കപ്പെട്ടിരുന്ന അക്ഷരസ്ഥാനങ്ങൾ (കീ കോഡുകൾ) ഉപയോഗിച്ചായിരുന്നു. അഞ്ചു വ്യത്യസ്ത ഫയലുകളായി 900-ത്തോളം ലിപിരൂപങ്ങൾ ചേർന്നായിരുന്നു ഇതു സാദ്ധ്യമാക്കിയിരുന്നതു്.

യുണികോഡ് രൂപം

തിരുത്തുക

2005-ൽ രചന ഫോണ്ട് യുണികോഡ് രൂപത്തിലേക്കു് പരിവർത്തനം ചെയ്യപ്പെട്ടു. ഇതോടെ അഞ്ജലി ഓൾഡ് ലിപി, തൂലിക യുണികോഡ് എന്നിവ കൂടാതെ സുഗമമായി ഉപയോഗിക്കാവുന്ന മറ്റൊരു ഫോണ്ട് കൂടി മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്തു് ലഭ്യമായി.


"https://ml.wikipedia.org/w/index.php?title=രചന_(ഫോണ്ട്)&oldid=1731644" എന്ന താളിൽനിന്ന് ശേഖരിച്ചത്