രക്തതിലകം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ജിജി ചിലമ്പിൽ രചിച്ച ഒരു ഹൊറർ നോവൽ ആണ് രക്തതിലകം.നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർണ്ണമായ ഒരു ഛായാചിത്രത്തിൽ ആവാഹിക പ്പെട്ടിരുന്ന സുഗന്ധി എന്ന രക്തദാഹിയായ ബ്രമ്മരക്ഷസിന്റെ പ്രീതികാരത്തിന്റെ കഥയാണിത്.ഒപ്പം ഭീതിദമായ ദുർമരണങ്ങളുടെ രഹസ്യങ്ങളും കാളിക്ഷേത്രത്തിലെ നിഗൂഢതകളും അനാവരണം ചെയുന്ന ഉദ്യോഗജനകമായ ഹൊറർ നോവലാണ് രക്തതിലകം എന്ന് പറയാം. രാമഭദ്രനിലൂടെയാണ് ഈ നോവൽ മുന്നോട്ടു ചലിക്കുന്നത്. ആർട്ട് ഗ്യാലറി എക്സിബിഷനിൽ നിന്നും അദ്ദേഹം വാങ്ങിയ കണ്ണില്ലാത്ത ഒരു സുന്ദരിയുടെ ചിത്രത്തിലൂടെയാണ് എല്ലാ പ്രേശ്നങ്ങൾക്കും തുടക്കം കുറിക്കുന്നത്. ചിത്രം വാങ്ങികൊണ്ടുപോവുന്ന വഴിക്ക് അയാളുടെ കാറിനു മുന്നിൽ ഒരു സുന്ദരിയായ സ്ത്രീ വട്ടം ചാടുകയും തന്റെ സഹോദരിയെ രക്ഷിക്കാൻ അപേക്ഷിക്കുകയും ചെയുന്നു.തുടർന്നുണ്ടാകുന്ന പ്രേശ്നങ്ങൾ ഇദ്ദേഹത്തെ ഭീതിയിലാഴ്ത്തുന്നു.എന്തെന്നാൽ അയാളുടെ ഒപ്പം കൂടിയത് ആ ചിത്രത്തിലെ യക്ഷിയായിരുന്നു. തികച്ചും അവിശ്വാസിയായ ഇയാൾക്ക് ഭാര്യയുടെ പിതാവായ ശിവശങ്കര പണിക്കരുടെ വാക്കുകളിലെ സൂചനകളിൽ നിന്നും അതൊരു യക്ഷിയല്ലായെന്നു വിശ്വസിക്കാതിരിക്കാൻ കഴിഞ്ഞില്ല.ഉന്നത ജാതിയിൽപ്പെട്ട ചെമ്പകരാമന്റെ മകളായിരുന്നു സുഗന്ധി. ചിത്ര കലയിൽ അതിഭയങ്കരമായ കഴിവുള്ള സുഗന്ധിയെ ചിത്രംവര പഠിപ്പിക്കാൻ നിരഞ്ജൻ എന്ന കാട്ടുവാസിയെത്തുന്നു തുടർന്ന് ഇരുവരും പ്രണയത്തിലാവുന്നു. ഇവർ ഒളിച്ചോടുന്ന സമയത്ത് ചെമ്പകരാമന്റെ ആളുകൾ നിരഞ്ജനെ കൊന്നശേഷം സുഗന്ധിയെ മാനഭംഗപെടുത്തുന്നു അതിൽ മനംനൊന്തു സുഗന്ധി കഴുകൻ കാവിലെ ക്ഷേത്രത്തിൽ തലയടിച്ചു മരിക്കുന്നു. തുടർന്ന് അവൾ രക്തദാഹിയായ ഭീകര ബ്രമ്മരക്ഷാസായി മാറുന്നു. അവളുടെയും നിരഞ്ജന്റെയും ബന്ധത്തിനു എതിരുനിന്ന എല്ലാവരേയും അവൾ കൊല്ലുന്നു. അവളുടെ സഹോദരന്റെ സഹായത്താൽ ഉഗ്രഹോമങ്ങളിലൂടെ നൂറ്റാണ്ട്കൾക്കു മുമ്പേ അവളെ തളച്ചതാണ് എന്നാൽ വീണ്ടും സുഗന്ധി അതിശക്തിയോടെ ഉയർതെഴുന്നേൽകുകയാണുണ്ടായത്. അവൾ രാമഭദ്രന്റെ കൂടെ കൂടാൻ കാരണവും ഉണ്ട്. നിരഞ്ജന്റെ പുനർജന്മമാണ് രാമഭദ്രൻ. അവളെ വീണ്ടും തളയ്ക്കാൻ രാമഭദ്രൻ അഗ്നിശർമ്മൻ തിരുമേനിയെ ചെന്നു കാണുന്നു. അപ്പോഴാണ് അദ്ദേഹം ഞെട്ടിക്കുന്ന സത്യമറിയുന്നത്. സുഗന്ധി ചെമ്പകമരാമന്റെ മകളല്ല ആദിത്യൻ എന്ന കാട്ടുവാസിയുടെ മകളാണ്. അവളെ വകവരുത്തണമെങ്കിൽ രാമഭദ്രന്റെ കൈയിൽ കിടക്കുന്ന ചിത്രത്തിന്റെ കണ്ണുകളിലെ കൃഷ്ണമണി വരച്ചു പൂർത്തിയാക്കണം. അതും പ്രശസ്തനായ ചിത്രകാരൻ മന്ത്രങ്ങൾ ചൊല്ലിവേണം അത് വരച്ചു ചേർക്കാൻ. ഇതിനെല്ലാം രാമഭദ്രന്റെ സുഹൃത്തായ ജയപാൽ എന്ന ചിത്രകാരൻ തയ്യാറാണെങ്കിലും സുഗന്ധി തന്ത്രപരമായി ആ ചിത്രം കത്തി നശിപ്പിക്കുകയാണുണ്ടായത്.ഒടുവിൽ അവൾ രാമഭദ്രനോടായി പറയുന്നു. നീ എന്റെ നിരഞ്ജന്റെ പുനർജന്മമാണ് ഈ ജന്മമെങ്കിലും നിന്നെ എനിക്കു വേണം. എന്നു പറയുന്നിടത്താണ് നോവൽ അവസാനിക്കുനത് .