യർമൂക് യുദ്ധം

മുസ്ലിങ്ങളും റോമാക്കാരും തമ്മിൽ നടന്ന നിര്ണായക യുദ്ധമായിരുന്നു യര്മൌൽ യുദ്ധം.
Battle of Yarmouk
the Muslim conquest of Syria
(Arab–Byzantine Wars) ഭാഗം
Image of the Battlefield of Yarmouk.
Across the ravines lies the battlefield of Yarmouk, this picture taken about 8 miles away, from Jordan.
തിയതി15–20 August 636
സ്ഥലംNear the Yarmouk River
32°48′51″N 35°57′17″E / 32.81411°N 35.95482°E / 32.81411; 35.95482
ഫലംDecisive Rashidun victory
Territorial
changes
Levant annexed by Rashidun Caliphate
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
Byzantine Empire,
Ghassanid Kingdom
Rashidun Caliphate
പടനായകരും മറ്റു നേതാക്കളും
Heraclius
Theodore Trithyrius [1]
Vahan g[›]
Jabalah ibn al-Aiham
Dairjan 
Niketas the Persian
Buccinator (Qanateer)
Gregory[2]
ʿUmar ibn al-Khattāb
Khalid ibn al-Walid
Abu Ubaidah ibn al-Jarrah
Amr ibn al-A'as
Kahula bint Azwar
Shurahbil ibn Hassana
Yazid ibn Abi Sufyan
ശക്തി
15,000-150,000
(modern estimates)a[›] 100,000–400,000
(primary sources)b[›]c[›]
15,000–40,000
(modern estimates)d[›] 24,000–40,000
(primary sources)e[›]
നാശനഷ്ടങ്ങൾ
45% or 50,000+ killed
(modern estimates)[3][4]
70,000–120,000 killed
(primary sources)f[›]
4,000 killed[3]

മുസ്ലിംകൾക്കും റോമാക്കർക്കും ഇടയിൽ നടന്ന നിർണായക യുദ്ധമായിരുന്നു യർമൂക് യുദ്ധം. AD 636 ഓഗസ്റ്റ്‌ മാസം, സിറിയക്കും ജോർദാനും, ഇസ്രയേലിന്റെയും അതിർത്തിയിൽ യർമൂക് നദിയുടെ കരയിൽ വെച്ച് 6 ദിവസം തുടർച്ചയായിട്ടാണ് ഈ യുദ്ധം നടന്നത്. യുദ്ധാവസാനം മുസ്ലിംകുടെ സമ്പൂർണ്ണമായ വിജയത്തിലും ബയ്സന്റിയൻ സാമ്രാജ്യത്തിനെ സിറിയയിൽ നിന്നും തുടച്ചു നീക്കുന്നതിലുമാണ് കലാശിച്ചത്. സൈനിക ചരിത്രത്തില അതിനിർണായക സ്ഥാനമാണ് ഈ യുദ്ധതിനുള്ളത്. മുഹമ്മദ്‌ നബിതിരുമേനിയുടെ വിയോഗത്തിന് ശേഷം ഇസ്ലാമിക മുന്നേറ്റത്തിന്റെ ശക്തമായ വരവറിയിച്ച, ക്രിസ്ത്യൻ പ്രദേശങ്ങളിലേക്കുള്ള വേഗത്തിലുള്ള മുന്നേറ്റമായിരുന്നു ഇത്.

അറബികളുടെ മുന്നേറ്റത്തെ കുരിച്ചർരിയുന്നതിനും,നഷ്ടപെട്ട പ്രദേശങ്ങൾ തിരിച്ചു പിടിക്കുന്നതിനും,ചക്രവര്ത്തി ഹിരക്ലീസ് ,AD 636 നു ശക്തമായ ഒരു സൈന്യത്തെ "levant " ലേക്ക് നിയോഗിചിട്ടുണ്ടായിരുന്നു. റോമൻ സൈന്യം സിറിയയോട്‌ അടുത്തപ്പോൾ,അറബികൾ തന്ത്രപരമായി പിൻവാങ്ങുകയും ആരെബ്യയോടുത്ത യര്മൂകിൽ എല്ലാ പോഷക സൈന്യങ്ങളും ഒത്തുകൂടുകയും ചെയ്തു. അങ്ങനെ മുസ്ലിംകൾ എണ്ണത്തിൽ ശക്തരായ റോമക്കാരെ പരാജയപ്പെടുത്തി.സേനാനായകൻ ഖാലിദ്‌ ഇബ്ൺ വലീടിന്റെ മികച്ച വിജയന്കളിൽ ഒന്നായി ഇതു വിലയിരുതപെടുന്നു.ചരിത്രത്തിലെ ഏറ്റവും മികച്ച യുദ്ധ തന്ത്രന്ജനും,കുതിര പടയാളിയുമായി മുദ്ര പതിപ്പിക്കാൻ ഇതു അദ്ദേഹത്തെ സഹായിച്ചു.

ചരിത്രം

തിരുത്തുക

ക്രി.വ. 610-ൽ നടന്ന അവസാന റോമൻ പേർഷ്യൻ യുദ്ധത്തിനിടക്ക്, ഫോകാസ് അഗസ്റ്റസ് ചക്രവർത്തിയെ പുറത്താക്കി ഹെറക്ലീസ് ബയ്സന്റിയൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി അധികാരത്തിൽ വന്നു. അതിനിടക്ക് പേർഷ്യാക്കാർ മെസപ്പട്ടോമിയ (ഇന്നത്തെ ഇറാഖ്‌) കീഴ്‌പ്പെടുത്തി, തുടർന്നു സീറിയയെ ആക്രമിച്ചു അനറ്റോളിയയിൽ പ്രവേശിക്കുകയും ചെയ്തു. ക്രി.വ. 612-ൽ ഹിറക്ലീസ്‌ ചക്രവർത്തി അനറ്റോളിയയിൽ നിന്നും പേർഷ്യാക്കാരെ പുറത്താക്കുന്നതിൽ വിജയിച്ചു എങ്കിലും സിറിയയിൽ കനത്ത പരാജയം ഏറ്റുവാങ്ങി. തുടർന്നുളള വർഷങ്ങളിൽ പേർഷ്യക്കാർ പലസ്തീനും, ഈജിപ്റ്റും ബയ്സെന്റിയക്കാരിൽ നിന്നും പിടിച്ചെടുത്തു. അതിനിടയിൽ ഹിറക്ലീസ് പ്രത്യാക്രമണം ആസൂത്രണം ചെയ്യുകയും സൈന്യത്തെ ഉടച്ചു വാർക്കുകയും ചെയ്തു. ഒൻപത് വർഷങ്ങൾക്കു ശേഷം ക്രി.വ. 622-ൽ ഹിരക്ലീസ് അവസാന പ്രത്യാക്രമണം സമാരംഭിച്ചു. പേർഷ്യക്കെതിരെ കോക്കെഷ്യയിലും, അർമീനിയിലും നേടിയ ശക്തമായ വിജയത്തിനു ശേഷം ക്രി.വ. 627-ൽ മെസപെട്ടോമിയയിൽ വെച്ചു നടന്ന നീനവ യുദ്ധത്തിൽ പെഷ്യക്കാരെ പാടേ പരാജയപ്പെടുത്തി തലസ്ഥാനമായ റെസിഫോനിനു മേൽ ഭീഷണി സൃഷ്ടിക്കാൻ തുടങ്ങി. തുടർച്ചയായുള്ള കനത്ത പരജയങ്ങൾക്കു ശേഷം അപമാനിതനായ പേർഷ്യൻ ചക്രവർത്തി ഖുസ്രു രണ്ടാമനെ പുറത്താക്കി മകൻ കവാദ് രണ്ടാമൻ അധികാരം പിടിച്ചെടുത്തു. പിന്നീട് അദ്ദേഹത്തെ കൊലപ്പെടുത്തുകയും ചെയ്തു. ഹിരക്ലീസുമായി ഉണ്ടാക്കിയ നിരുപാധികമായ സമാധാന ഉടമ്പടി പ്രകാരം പിടിച്ചെടുത്ത ബയ്സന്റ്യൻ പ്രദേശങ്ങളിൽ നിന്നും പേർഷ്യക്കാർ പിൻവാങ്ങി.

ഇതിനെല്ലാം മുമ്പേ ദ്രുധഗതിയിലുള്ള രാഷ്ട്രീയവും ,സാമൂഹികവുമായ മുന്നേറ്റം അവസാനത്തെ ദൈവ ദൂദൻ മുഹമ്മദ് നബിതിരുമേനിയുടെ നേതൃത്വത്തിൽ അറേബ്യയിൽ പുരോഗമിക്കുന്നുണ്ടയിരുന്നു. പരസ്പരം പോരടിച്ചുകൊണ്ടിരുന്ന അറേബ്യൻ സമൂഹത്തെ അതിശക്തമായ ഒരു നേതാവിൽ കീഴിൽ അദ്ദേഹം യോജിപ്പിച്ചു.ജൂണ് 632 നു നടന്ന പ്രവജ്ചക തിരുമേനിയുടെ വിയോഗത്തിന് ശേഷം പ്രമുഖ സഹാബിയും ഉറ്റ അനുയയിയുമയ അബൂബക്കർ സിദ്ദീഖ് ഒന്നാമത്തെ ഖലീഫയായി അധികരമെറ്റു. അധികരരോഹാനതിനുശേഷം അറബ്യയിലെങ്ങും കുഴപ്പങ്ങൾ പടര്ന്നുപിടിച്ചു. നിരവധി അറബ് ഗോത്രങ്ങൾ ഖലീഫക്കെതിരിൽ കലഹതിനോരുങ്ങി.ഖലീഫ അബൂബക്കർ അവരോടു യുദ്ധം പ്രഗ്യാപിക്കുകയും,ഒരുവര്ഷതോളം നീണ്ടു നിന്ന രിധ്ഹ യുദ്ധത്തിൽ സകല കുഴപ്പങ്ങളും അടിച്ചൊതുക്കി അറേബ്യയെ മദീന കേന്ദ്രമാക്കി യോജിപ്പിച്ചു.

വിമതരെ മുഴുവൻ അടിചോതുക്കിയത്തിനു ശേഷം ,അബുബക്കർ ഇറാക്കിൽ നിന്നും വിമോചന യുദ്ധത്തിനു ആരംഭം കുറിച്ചു.അല്ലാഹുവിന്റെ വാൾ എന്ന അപരനമാത്താൽ വിശ്രുതനായ ഖാലിദ്‌ ഇബ്ന് വലീദിന്റെ നായകത്വത്തിൽ പെർഷിയക്കെതിരെ നടന്ന മികച്ച നിരന്തരമായ മുന്നേറ്റങ്ങളിലൂടെ iraq കീഴ്പെടുത്തി.ഇതു അബൂബക്കർ സിദ്ധീഖ്‌ന്റെ ആത്മവിശ്വാസം ഉയര്ത്തുകയും ,ഇറാഖിനെ AD 634 ൽ സിറിയയിലേക്ക് പട നയിക്കാൻ തീരുമാനിക്കുകയും ചെയ്തു.ബ്യ്സന്റ്യൻ പ്രതിരോധം മനസ്സിലാക്കി വളരെ വ്യവസ്ഥാപിതവും ,കൃത്യമായി ആസൂത്രണം ചെയ്ത മുന്നേറ്റങ്ങൾ ആയിരുന്നു മുസ്ലിങ്ങൾ സിറിയയിൽ നടത്തിയത്.ബ്യ്സന്റ്യൻ സേനയെക്കൾ എന്നതില വളരെ കുറവാണെന്ന് മനസ്സിലാക്കി എല്ലാ പോഷക സയ്ന്യങ്ങളെയും കൂട്ടിയോചിപ്പിച്ചു ഒറ്റ സേനയകൻ തീരുമാനിച്ചു.അതുപ്രകരമായിരുന്നു ഇറാക്കിൽ നിന്നും ഖാലിദ്‌ സിറിയയിൽ എതിചെർനതു. ജൂലൈ 634 നു അജ്നദ്യനിൽ വെച്ച് ബിസന്റിയക്കാർ തോല്പിക്കപെട്ടു.തുടര്ന്നുണ്ടായ ഫാഹിൽ യുദ്ധത്തിൽ ദാമാസ്കാസ് AD 634 നു പിചെടുക്കുകയും ചെയ്തു. ad 634 നു ഖലീഫ അബൂബക്കർ സിദ്ദീഖ് നിര്യാതനായി.തുടർന്ന് അദ്ദേഹത്തിന്റെ പിൻഗാമിയായി സ്ഥാനമേറ്റ ഉമർഇബ്ൺ ഖതാബ്‌ സിറിയയുടെ കൂടുതൽ പ്രതെഷങ്കളിലേക്ക് മുന്നേറാൻ തീരുമാനിച്ചു.വിജയസ്രീലാളിതമായ കഴിഞ്ഞ യുദ്ദങ്ങളിലെല്ലാം ഖലിദയിരുന്നു സെനനയകനെങ്കിലും ,ഉമർ അദ്ദേഹത്തെ മാറ്റി പകരം അബു ഉബൈദയെ നിയമിച്ചു.തേക്കാൻ പലസ്റ്റിനെ സുരക്ഷിതമാക്കുന്നതിന്,തിബ്രീസും ബാക്ബക്കും വലിയ എതിര്പ്പുകളില്ലാതെ പിടിച്ചടക്കി.അങ്ങനെ അവിടെ നിന്നും മുസ്ലിം സേന ലെവന്ത് വരെ മുന്നേറ്റം തുടര്ന്നു.

ബ്യ്സന്റ്യൻ പ്രത്യാക്രമണം.

തിരുത്തുക

ബ്യ്സന്റ്യൻ ചക്രവർത്തി ഹിരക്ലീസ് താമസിച്ചിരുന്ന അന്തോഖ്യക്കും ,അലെപ്പോകും അടുത്ത് എമിസ്സ പിടിച്ചടക്കിയതിനു ശേഷം മുസ്ലിം സൈന്യം എത്തിച്ചേർന്നു.തുടര്ച്ചയായ തിരിച്ചടികൾ മൂലം ഭയചകിതനയ ഹിരക്ലീസ്,നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചു പിടിക്കുന്നത്നു ശക്തമായ ഒരു പ്രത്യാക്രമണം ആസൂത്രണം ചെയ്തു.AD 635പേര്ഷ്യൻ ചക്രവർത്തി യസ്ടജര്ദ് മൂനമൻ ഹിരക്ലീസുമായി സഖ്യമുണ്ടാക്കാൻ ആഗ്രഹിച്ചു.സഖ്യം അരക്കിട്ടുരപ്പിക്കുന്നതിന്,ഹിരക്ലീസ് അദ്ദേഹത്തിന്റെ കൊച്ചുമകളെ യസ്ടജര്ടിനു വിവാഹം ചെയ്തു കൊടുത്തു.ഹിരക്ലീസ് ചക്രവര്ത്തി ലെവന്തിൽ വലിയ ഒരു ആക്രമണം ആസൂത്രണം ചെയ്യുന്ന അതെസമയതു തന്നെ യസ്ടജര്ടും ഇറാക്കിൽ സമാന രീതിയിലുള്ള മറ്റൊരു ആക്രമണത്തിന് കോപ്പുകൂട്ടുന്നുണ്ടായിരുന്നു.മെയ് 636 നു ഹിരക്ലീസിന്റെ ആക്രമണം തുടങ്ങുന്ന സമയത്ത് പേർഷ്യൻ ചക്രവര്തിക്ക് അതിനോട് സഹകരിക്കാൻ സാധിച്ചില്ല-കാരണം അദ്ദേഹത്തിന്റെ ഭരണകൂടം ആഭ്യന്ദര പ്രതിസന്ദിയെനേരിടുകയായിരുന്നു-അതുവഴി അത്യന്തം നിര്നയകമായ ഒരു പദ്ധതിയായിരുന്നു പാളിപ്പോയത് .

മികച്ച തന്ത്രത്തിലൂടെ ഉമർ യസ്ടജര്ടിനെ ഹിരക്ലീസുമായി അടുക്കുന്നതിൽ നിന്ന് തടയുകയും,യര്മൂകിൽ അതുവഴി ഹിരക്ലീസിനെ നിർണായക യുദ്ദത്തിൽ തോല്പിക്കുകയും ചെയ്തു. മൂന്ന് മാസങ്ങൾക്കു ശേഷം ഖാടിസിയയിൽ വെച്ച് നവംബർ 636 നു നടന്ന യുദ്ദത്തിൽ പേര്ഷ്യൻ സ്യ്ന്യം അമ്പേ പരാജയപ്പെടുകയും പേർഷ്യയുടെ മേലുള്ള നിയന്ത്രണം അവസാനിക്കുകയും ചെയ്തു. റോമാക്കാരുടെ യുദ്ദതിനുള്ള തയ്യാറെടുപ്പുകൾ ad 635 നു തുടങ്ങുകയും Antioch ൽ ഒരു വലിയ സൈന്യവുമായി നിലയുറപ്പിക്കുകയും ചെയ്തു. സംയുക്ത സൈന്യത്തിൽ ബ്യ്സന്റിയക്കാരെ കൂടാതെ സ്ലാവ്സ്,ഫ്രാങ്ക്സ്,ജോര്ജിയന്സ്,അറബ് ക്രിസ്ടിഅനികളും അടങ്ങിയതായിരുന്നു.സംയുക്ത സൈന്യത്തിൽ ബ്യ്സന്റിയക്കാരെ കൂടാതെ സ്ലാവ്സ്,ഫ്രാങ്ക്സ്,ജോര്ജിയന്സ്,അറബ് ക്രിസ്ടിഅനികളും അടങ്ങിയതായിരുന്നു. സൈന്യത്തെ അഞ്ചു വിഭാഗമായി തിരിച്ചു.സർവ സൈന്യധിപനായി തിയൂദരും,വാഹാൻ ഫീൽഡ് കമന്ടരുമായി. സ്ലാവ് രാജകുമാരാൻ ബുക്കിനറ്റൊർ സ്ലാവുകളെയും,ഗസ്സനിദ് രാജാവ് ജബലഹ് ക്രിസ്ത്യൻ അറബികളെയും നയിച്ചു. ബാക്കിയുള്ള യൂരോപയാന്മാർ ഗ്രിഗോരിക്കും ദാരിജനും കീഴിൽ അണിനിരന്നു.യുദ്ദം നിയന്ത്രിക്കാൻ ഹിരക്ലീസ് ആന്ടിയോക്കിൽ നിലയുറപ്പിച്ചു. അതേസമയം തന്നെ മുസ്ലിം സൈന്യം നാല് ഭാഗങ്ങളായി പലസ്ഥലങ്ങളിലായി ചിതറിക്കിടക്കുകയായിരുന്നു.അംർ പലേസ്ടിനിലും,ശുരഹ്ബീൽ ജോര്ടനിലും,യാസിദ് ദാമാസ്കുസ്സിലും, അബു ഉബൈദ ഖലിടിനോപ്പം എമിസ്സയിലുംയിരുന്നു. ഭൂമിശാസ്ത്രപരമായി മുസ്ലിങ്ങൾ വ്യത്യസ്ത ഭാഗങ്ങളിലയതിനാൽ ,അവസരം മുതലെടുക്കാൻ ഹിരക്ലീസ് തീരുമാനിച്ചു.

മുസ്ലിം തന്ത്രം

റോമൻ തടവുകാർ വഴി ഷെയ്‌സാറിൽ ഹെരാക്ലിയസിന്റെ തയ്യാറെടുപ്പുകൾ മുസ്‌ലിംകൾ കണ്ടെത്തി. വിഭജിച്ചുനിന്നാൽ പരാജയപ്പെടുമെന്ന്നുള്ള സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകിയ ഖാലിദ് ഒരു യുദ്ധസമിതിയെ വിളിക്കുകയും പലസ്തീൻ, വടക്കൻ, മധ്യ സിറിയ എന്നിവിടങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനും തുടർന്ന് മുഴുവൻ റാഷിദുൻ സൈന്യത്തെയും ഒരിടത്ത് കേന്ദ്രീകരിക്കാനും അബു ഉബൈദയെ ഉപദേശിച്ചു. . [32] [33] ജബിയയ്ക്കടുത്തുള്ള വിശാലമായ സമതലത്തിൽ സൈനികരെ കേന്ദ്രീകരിക്കാൻ അബു ഉബൈദ ഉത്തരവിട്ടു, കാരണം പ്രദേശത്തിന്റെ നിയന്ത്രണം കുതിരപ്പട സാധ്യമാക്കുകയും ഉമറിൽ നിന്ന് ശക്തിപ്പെടുത്തൽ വരാൻ സഹായിക്കുകയും ചെയ്തതിനാൽ ബൈസന്റൈൻ സൈന്യത്തിനെതിരെ ശക്തമായ, ഐക്യ സേനയെ ഇറക്കാൻ സാധിച്ചു. പിന്മാറ്റത്തിന്റെ കാര്യത്തിൽ റാഷിദുൻ ശക്തികേന്ദ്രമായ നജീദിന്റെ സാമീപ്യവും ഈ സ്ഥാനത്തിന് ഗുണം ചെയ്തു. ജിസിയ (യുദ്ധ സംരക്ഷണം) അടച്ച ആളുകൾക്ക് തിരികെ നൽകാനും നിർദ്ദേശങ്ങൾ നൽകി

എന്നിരുന്നാലും, ഒരിക്കൽ ജബിയയിൽ കേന്ദ്രീകരിച്ചിരുന്ന മുസ്‌ലിംകൾ ബൈസന്റൈൻ അനുകൂല ഗസ്സാനിഡ് സേനയിൽ നിന്നുള്ള ആക്രമണത്തിന് വിധേയരായിരുന്നു. കൈസേരയിൽ ശക്തമായ ബൈസന്റൈൻ സേനയെ തടവിലാക്കുകയും മുസ്ലീം പിൻഭാഗത്തെ ആക്രമിക്കാൻ കഴിയുകയും ചെയ്തതിനാൽ ഈ പ്രദേശത്തെ പാളയവും അപകടകരമായിരുന്നു. ഖാലിദിന്റെ ഉപദേശപ്രകാരം മുസ്ലീം സേന ദാരഅ (അല്ലെങ്കിൽ ദാര), ഡയർ അയ്യൂബ് എന്നിവിടങ്ങളിലേക്ക് പിൻവാങ്ങി, യർമൂക്ക്സമതലത്തിന്റെ കിഴക്കൻ ഭാഗത്ത് ഒരു ക്യാമ്പുകൾ സ്ഥാപിച്ചു. . അതൊരു ശക്തമായ പ്രതിരോധ നിലപാടായിരുന്നു, ഈ തന്ത്രങ്ങൾ മുസ്‌ലിംകളെയും ബൈസന്റൈനുകളെയും നിർണ്ണായക യുദ്ധത്തിലേക്ക് നയിച്ചു, പിന്നീടുള്ളവർ ഒഴിവാക്കാൻ ശ്രമിച്ചു. [36] തന്ത്രങ്ങൾക്കിടെ, ഖാലിദിന്റെ എലൈറ്റ് ലൈറ്റ് കുതിരപ്പടയും ബൈസന്റൈൻ അഡ്വാൻസ് ഗാർഡും തമ്മിലുള്ള ചെറിയ ഏറ്റുമുട്ടലല്ലാതെ ഇടപെടലുകളൊന്നും ഉണ്ടായിരുന്നില്ല

യുദ്ധഭൂമി

ഗോലാൻ കുന്നുകളുടെ തെക്കുകിഴക്കായി ജോർദാനിലെ ഹൗറാൻ സമതലത്തിലാണ് യുദ്ധഭൂമി സ്ഥിതിചെയ്യുന്നത്, നിലവിൽ ഗലീലി കടലിനു കിഴക്കായി ജോർദാനും സിറിയയും തമ്മിലുള്ള അതിർത്തിയിലാണ്. യർമൂക് നദിയുടെ തെക്ക് സമതലത്തിലാണ് യുദ്ധം നടന്നത്. ആ മലയിടുക്ക് ജോർദാൻ നദിയുടെ കൈവഴിയായ യർമൂക് നദിയിൽ ചേരുന്നു. 30 മീറ്റർ (98 അടി) –200 മീറ്റർ (660 അടി) ഉയരത്തിൽ വളരെ കുത്തനെയുള്ള ചരിവുകൾ ആണ് ഈ അരുവിക്ക് ഉണ്ടായിരുന്നത്. വടക്ക് ജബിയ റോഡും കിഴക്ക് അസ്ര കുന്നുകളുമുണ്ട്, എന്നിരുന്നാലും കുന്നുകൾ യഥാർത്ഥ യുദ്ധക്കളത്തിന് പുറത്തായിരുന്നു. തന്ത്രപരമായി, യുദ്ധഭൂമിയിൽ ഒരു പ്രാധാന്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ: തന്ത്രപരമായി ആയി 100 മീറ്ററോളം ഉയരത്തിൽ ഉള്ള അൽ ജുമാ എന്ന സ്ഥലത്ത് കേന്ദ്രീകരിച്ചിരുന്ന മുസ്ലീങ്ങൾക്ക് യുദ്ധക്കളത്തിലെ കുറിച്ച്ഏകദേശ ചിത്രം ലഭിച്ചിരുന്നു.യുദ്ധക്കളത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മലയിടുക്കുകളിലൂടെ യുദ്ധകളത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുന്ന ചില ഊടുവഴികൾ ഉണ്ടായിരുന്നു, അതിൽ ഒരു പ്രധാന ക്രോസിംഗ് ഉണ്ടായിരുന്നു: ഐൻ ധാക്കറിനടുത്തുള്ള ഒരു റോമൻ പാലം (ജിസ്‌ർ-ഉർ-റുഖാദ്) .യർമൂക്സമതലത്തിൽ രണ്ട് സൈന്യങ്ങളെയും നിലനിർത്താൻ ആവശ്യമായ ജലവിതരണവും മേച്ചിൽപ്പുറങ്ങളും കൊണ്ട് യർമൂക് സമതലം  സമ്പന്നമായിരുന്നു

സൈനിക വിന്യാസം

മിക്ക ആദ്യകാല വിവരണങ്ങളും മുസ്ലീം സേനയുടെ വലുപ്പം 24,000 നും 40,000 നും ഇടയിലും ബൈസന്റൈൻ സേനകളുടെ എണ്ണം 100,000 നും 400,000 നും ഇടയിലാണ്. അതത് സൈന്യങ്ങളുടെ വലുപ്പത്തിനായുള്ള ആധുനിക എസ്റ്റിമേറ്റുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു: ബൈസന്റൈൻ സൈന്യത്തിന്റെ എസ്റ്റിമേറ്റുകളിൽ ഭൂരിഭാഗവും 80,000 മുതൽ 150,000 വരെയാണ്, മറ്റ് എസ്റ്റിമേറ്റുകൾ 15,000 മുതൽ 20,000 വരെ കുറവാണ്. [42] [43] റാഷിദുൻ സൈന്യത്തിന്റെ എസ്റ്റിമേറ്റ് 25,000 മുതൽ 40,000 വരെയാണ്. ഒറിജിനൽ വിവരണങ്ങൾ കൂടുതലും അറബ് സ്രോതസ്സുകളിൽ നിന്നുള്ളതാണ്, ബൈസന്റൈൻ സൈന്യവും അവരുടെ സഖ്യകക്ഷികളും മുസ്‌ലിം അറബികളെക്കാൾ ഗണ്യമായ വ്യത്യാസത്തിൽ നിൽക്കുന്നുവെന്ന് പൊതുവെ സമ്മതിക്കുന്നു. [M] ഒരു നൂറ്റാണ്ടിനുശേഷം എഴുതിയ തിയോഫാനസ് മാത്രമാണ് ആദ്യകാല ബൈസന്റൈൻ ഉറവിടം. യുദ്ധത്തിന്റെ വിവരണങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു, ചിലത് ഇത് ഒരു ദിവസം നീണ്ടുനിൽക്കുന്നുവെന്നും മറ്റുള്ളവ ഒരു ദിവസത്തിൽ കൂടുതൽ ആണെന്നും പ്രസ്താവിക്കുന്നു.ചുരുക്കത്തിൽൽ മുസ്ലിം സൈന്യവും ബൈസാന്തിയൻ സൈന്യവും തമ്മിൽ എണ്ണത്തിൽ ഭീമമായ അന്തരം ഉണ്ടായിരുന്നു

മുസ്ലിം സൈന്യം

മുസ്ലീങ്ങൾൾക്കിടയിൽ നടന്ന കൂടിയാലോചന പ്രകാരം സർവ്വസൈന്യാധിപൻ ആയ അബൂഉബൈദ തുടർന്ന്‌ യുദ്ധംനയിക്കാനുള്ള ചുമതല ഖാലിദ് കൈമാറികമാൻഡർ ചുമതലയേറ്റ ശേഷം ഖാലിദ് സൈന്യത്തെ 36 കാലാൾപ്പട റെജിമെന്റുകളായും നാല് കുതിരപ്പട റെജിമെന്റുകളായും പുനസംഘടിപ്പിച്ചു. മിടുക്കന്മാരായ കുതിരപ്പടയാളികളെ അദ്ദേഹം തൻറെ ഒപ്പം കരുതൽ സേനയായി സംഘടിപ്പിച്ചു.സൈന്യം സംഘടിപ്പിച്ചത് തബിയ രൂപത്തിലാണ് . പടിഞ്ഞാറ് അഭിമുഖമായി 12 കിലോമീറ്റർ (7.5 മൈൽ) മുൻവശത്ത് സൈന്യം അണിനിരന്നിരുന്നു, സൈന്യത്തിൻറെ ഇടതുവശം യർമൂക് നദിയുടെ തെക്കു ഭാഗത്തായി വാദി അലൻ മലയിടുക്കുകൾക്ക് മുമ്പിൽ ഒരു മൈൽ ദൂരത്തു നില കൊണ്ടു.സൈന്യത്തിൻറെ വലതു വശം വടക്കു ഭാഗത്തുള്ള ജാബിയ ഭാഗത്തായിരുന്നു .ഡിവിഷനുകൾക്കിടയിൽ ഗണ്യമായ വിടവുകളുണ്ടായിരുന്നു, അതിനാൽ അവരുടെ മുൻ‌വശം 13 കിലോമീറ്റർ (8.1 മൈൽ) ബൈസന്റൈൻ യുദ്ധരേഖയുമായി പൊരുത്തപ്പെടും. . സൈന്യത്തിന്റെ കേന്ദ്രം അബു ഉബൈദ ഇബ്നു അൽ ജറ (ഇടത് മധ്യഭാഗം), ഷുറാഹിൽ ബിൻ ഹസാന (വലത് മധ്യഭാഗം) എന്നിവരുടെ കീഴിലായിരുന്നു. ഇടതുപക്ഷം യാസിദിന്റെ നേതൃത്വത്തിലും വലതുവിഭാഗം അമർ ഇബ്നുൽ ആസിന്റെ കീഴിലുമായിരുന്നു. മധ്യ, ഇടത്, വലത് ചിറകുകൾക്ക് കുതിരപ്പട റെജിമെന്റുകൾ നൽകി, മധ്യ ഭാഗത്ത് പിറകിലായി ഖാലിദിന്റെ സ്വകാര്യ കമാൻഡിന് കീഴിൽ മൊബൈൽ ഗാർഡ് നില കൊണ്ടു .ബൈസന്റൈൻസ് അവരെ പിന്നോട്ട് തള്ളുകയാണെങ്കിൽ പ്രത്യാക്രമണത്തിനുള്ള കരുതൽ ശേഖരമായി ഉപയോഗിക്കാം. ജനറൽ സൈന്യത്തെ നയിക്കുന്നതിൽ ഖാലിദിന് വളരെയധികം പങ്കുണ്ടെങ്കിൽ, ധരാർ ഇബ്നു അൽ അസ്വർ മൊബൈൽ ഗാർഡിന് കമാൻഡർ ആയിരിക്കും. യുദ്ധസമയത്ത്, ഖാലിദ് ആ കരുതൽ ശേഖരത്തെ വിവേചനപരമായിഉപയോഗിക്കും.ബൈസന്റൈൻ നിരീക്ഷണത്തിനായി ഖാലിദ് നിരവധി നിരീക്ഷണ പടയാളി അയച്ചു.636 ജൂലൈ അവസാനത്തിൽ, വഹാൻ തന്റെ ചെറു സൈന്യത്തെ അയച്ചെങ്കിലും മൊബൈൽ ഗാർഡ് അവരെ വിരട്ടിയോടിച്ചു. പിന്നീട് ഒരു മാസത്തേക്ക് ഏറ്റുമുട്ടലുകൾ ഒന്നും നടന്നില്ല


അവലംബങ്ങൾ

തിരുത്തുക
  1. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  2. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  3. 3.0 3.1 ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  4. Britannica (2007): "More than 50,000 byzantine soldiers died"
"https://ml.wikipedia.org/w/index.php?title=യർമൂക്_യുദ്ധം&oldid=3452754" എന്ന താളിൽനിന്ന് ശേഖരിച്ചത്