ഒരു സ്വിസ് ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായിരുന്നു യോഹാൻ യാക്കോപ് ബാമർ (മേയ് 1, 1825 – മാർച്ച് 12, 1898).

യോഹാൻ യാക്കോപ് ബാമർ
ജനനംമേയ് 1, 1825
ലൗസൻ, സ്വിറ്റ്സർലൻറ്റ്
മരണംമാർച്ച് 12, 1898(1898-03-12) (പ്രായം 72)
ബേസൽ, സ്വിറ്റ്സർലൻറ്റ്
ദേശീയതസ്വിറ്റ്സർലൻറ്റ്
കലാലയംബേസൽ സർവകലാശാല
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിതം

ജീവചരിത്രം

തിരുത്തുക

സ്വിറ്റ്സർലാന്റിലെ ലൌസനിൽ ജഡ്ജിയുടെ മകനായി ജോഹാൻ ജേക്കബ് ബാമർ ജനിച്ചു. എലിസബത് റോൾ ബാമറാണു അമ്മ. ബാമറായിരുന്നു മൂത്ത മകൻ. ഗണിതത്തിൽ അദ്ദേഹം തൻറെ വിദ്യാലയത്തിൽ മിടുക്കനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം സർവകലാശാലയിൽ ഗണിതം ഉപരിപഠനത്തിനായെടുത്തു.

കാൾസ്രൂഹെ, ബെർലിൻ എന്നീ സർവകലാശാലയിലെ പഠനത്തിനു ശേഷം ബാമർ 1849-ൽ ബേസൽ സർവകലാശാലയിൽ ചക്രാഭം(സൈക്ലോയിഡ്) എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ബിരുദം നേടി. ബാമർ പിന്നീടുള്ള ജീവിതം ബേസലിൽ തന്നെ തുടർന്നു. അവിടെ അദ്ദേഹം ഒരു ബാലികാവിദ്യാലയത്തിലും, ബേസൽ സർവകലാശാലയിലും അധ്യാപകനായി പഠിപ്പിച്ചു. ബാമർ തൻറെ 43-ആാം വയസ്സിൽ ക്രിസ്തീൻ പോളിൻ റിങ്കിനെ 1868-ൽ വിവാഹം കഴിച്ചു. അവർക്ക് ആറു മക്കളുണ്ടായിരുന്നു.

ഗണിതശാസ്ത്രജ്ഞനായിരുന്നിട്ടും ബാമർ പ്രസിദ്ധനായത് ഹൈഡ്രജൻറെ വർണ്ണരാജിയുടെ() പ്രായോഗികമായ സൂത്രവാക്യം(ഫോർമുല) കണ്ടെത്തിയതിലൂടെയാണ്. ബേസലിലെ ഗണിതശാസ്ത്രജ്ഞനായ എഡ്വേർഡ് ഹേഗൻബാച്ചിൻറെ[1] അഭിപ്രായത്തോടെയാണ് ബാമർ ഹൈഡ്രജൻറെ വർണ്ണരാജിയെക്കുറിച്ച് പഠനം തുടങ്ങിയത്. ആങ്സ്ട്രൊമിൻറെ ഹൈഡ്രജൻ വർണ്ണരാജിയുടെ അളവു സഹായത്താൽ ബാമർ രണ്ടു സമീപസ്ഥ അലകൾ തമ്മിലുള്ള അകലത്തിൻറെ(വേവ്ലെങ്ത്) സൂത്രവാക്യം കണ്ടെത്തി.

 

ഇതിൽ λ എന്നാൽ രണ്ടു സമീപസ്ഥ അലകൾ തമ്മിലുള്ള അകലമാണ്, n = 2, ആയാൽ h = 3.6456×10−7 m, ഉം m = 3, 4, 5, 6,... മറ്റുമാവുന്നു.

അദ്ദേഹത്തിൻറെ 1885-ലെ നോട്ടീസിൽ, h എന്നാൽ 'ഹൈഡ്രജൻറെ അടിസ്ഥാന സംഖ്യ' എന്നാണ് സൂചിപ്പിച്ചിട്ടുള്ളത്(ഇന്ന് ഇതിനെ ബാമർ സ്ഥിരാങ്കം(കോൺസ്റ്റൻറ്റ്) എന്നു വിളിക്കുന്നു). ബാമർ ഈ സൂത്രവാക്യം ഉപയോഗിച്ച് m = 7 ലെ രണ്ടു സമീപസ്ഥ അലകൾ തമ്മിലുള്ള അകലം മുൻകൂട്ടി പറയുകയുണ്ടായി. പിന്നീട് ഹേഗൻബാച്ച്, ആങ്സ്ട്രൊം ഹൈഡ്രജൻറെ വർണ്ണരാജിയിൽ λ=397nm എന്ന വര(സ്പെക്ട്രൽ ലൈൻ) നിരീക്ഷിച്ചത് ബാമറിനെ അറിയിച്ചു. ബാമറിൻറെ രണ്ടു സഹപ്രവർത്തകരായ ഹെർമൻ വിൽഹെം വോഗലും വില്യം ഹോഗ്ഗിൻസും കൂടി ചേർന്ന് വെള്ള നക്ഷത്രത്തിലെ(വൈറ്റ് സ്റ്റാർസ്) ഹൈഡ്രജൻറെ വർണ്ണരാജിയിൽ മറ്റു വരകളുള്ള കാര്യം സ്ഥിരീകരികരിച്ചു.

പിന്നീട് ബാമറിൻറെ സൂത്രവാക്യം റിഡ്ബർഗിൻറെ സൂത്രവാക്യത്തിലെ ഒരു പ്രത്യേക അവസ്ഥയാണെന്നു കണ്ടെത്തി.

 

ഇതിൽ   എന്നാൽ റിഡ്ബർഗ് സ്ഥിരാങ്കം,   ബാമറിൻറെ സൂത്രവാക്യത്തിനും, പിന്നെ  .

ഈ സൂത്രവാക്യത്തിൻറെ മുഴുവൻ സ്പഷ്ടീകരണത്തിനായി 1913-ലെ നീൽസ് ബോറിൻറെ അണു മാതൃകാരൂപം വരെ കാത്തിരിക്കേണ്ടിവന്നു. ജോഹാൻ ജേക്കബ് ബാമർ ബേസലിൽ മരിച്ചു.

  • ബാമർ വരകളും(ലൈൻസ്) ബാമർ ശ്രണികളും(സീരീസ്) അദ്ദേഹത്തിൻറെ പേരിലാണ്.
  • ചന്ദ്രനിലെ ഒരു കുഴിക്കു(ക്രേറ്റർ) ബാമർ എന്നാണ് പേരു നൽകിയിട്ടുള്ളത്.
  1. Magie, William Francis (1969). A Source Book in Physics. Cambridge, Mass: Harvard University Press. p 360
"https://ml.wikipedia.org/w/index.php?title=യോഹാൻ_യാക്കോപ്_ബാമർ&oldid=3345807" എന്ന താളിൽനിന്ന് ശേഖരിച്ചത്