യോസ് സുദാർസോ ദ്വീപ്

ഇന്തോനേഷ്യയുടെ കീഴിലുള്ള ഒരു ദ്വീപ്

പുലാവു യോസ് സുദാർസോ അഥവാ പുലാവു ഡൊലാക്, ന്യൂ ഗിനിയ പ്രധാന ദ്വീപിൽനിന്ന് ഇടുങ്ങിയ മുലി കടലിടുക്കിനാൽ വേർതിരിക്കപ്പെട്ടിരിക്കുന്ന ഒരു ദ്വീപാണ്. ഇന്തോനേഷ്യൻ പ്രവിശ്യയായ പാപ്പുവയിലെ മെരാവുക് റീജൻസിയുടെ ഭാഗമാണ് ഈ ദ്വീപ്. ഒരു ഇലയുടെ ആകൃതിയിൽ, 165 കിലോമീറ്റർ (103 മൈൽ) നീളത്തിൽ ഏകദേശം 11,740 ചതുരശ്ര കിലോമീറ്ററർ (4,530 ചതുരശ്ര മൈൽ) വിസ്തീർണ്ണത്തിൽ ഈ ദ്വീപ് വ്യാപിച്ചുകിടക്കുന്നത്. 1963 വരെ ഈ ദ്വീപ് ഫ്രെഡറിക് ഹെന്റിക് ദ്വീപ് എന്നറിയപ്പെട്ടിരുന്നു. ഡൊലോക്, കിമാം, കൊളെപം എന്നിവയാണ് ദ്വീപിന്റെ പ്രാദേശികമായ ചില പേരുകൾ.[1]

യോസ് സുദാർസോ
NASA satellite image.
Geography
LocationSouth East Asia
Coordinates7°57′S 138°24′E / 7.950°S 138.400°E / -7.950; 138.400
Area11,742 km2 (4,534 sq mi)
Area rank67th
Administration
Largest settlementKimaan
Demographics
Population11,000

11,000 അധിവാസികളുള്ള ഈ ദ്വീപിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് ഒന്നിൽ (2.5 / ചതുരശ്ര മൈൽ) കുറവാണ്. തദ്ദേശീയവാസികൾ കിമാഖിമ, ൻഡോം, റിയാന്റാന/കിമാൻ‌ ഉൾപ്പെടെയുള്ള കൊലൊപോം ഭാഷകളാണ് സംസാരിക്കുന്നത്. ദ്വീപിലെ സമൂഹങ്ങളിൽ  കബ, കിമീൻ, ക്ലാഡർ, പെംബ്രെ, വാൻ, യോമുക എന്നിവ ഉൾപ്പെടുന്നു. കിമാൻ (അല്ലെങ്കിൽ കിമാം) ആണ് പ്രധാന അധിവാസകേന്ദ്രം. ഡൊലാക്കിൽനിന്നു ചെറു ദ്വീപായ കൊമോറാനെ വേർതിരിക്കുന്ന ബുവായ കടലിടുക്കിന് തെക്കുകിഴക്കായിട്ടാണ് ഇതു  സ്ഥിതി ചെയ്യുന്നത്.

ചരിത്രം തിരുത്തുക

 
1:250,000 map

യൂറോപ്യന്മാരാണ് ഈ ദ്വീപു കണ്ടുപിടിച്ചത്. 1606 ഏതാണ്ട ജനുവരി മാസത്തിൽ വില്യം ജാൻസസും അദ്ദേഹത്തിന്റെ സംഘവും ഡൂയിഫ്കെൻ എന്ന കപ്പലിൽ  ഓസ്ട്രേലിയ കണ്ടെത്താനും തിരിച്ചുമുള്ള യാത്രകളിൽ ഈ ദ്വീപിനെ വലംവച്ചു കടന്നു പോകുകയുണ്ടായി.  ദ്വീപിനും പ്രധാന കരയ്ക്കുമിടയിലുള്ള കടലിടുക്കിൽ ഡൂയിഫ്കെൻ ഗണ്യമായ സമയം ചെലവഴിക്കുകയുണ്ടായി. ജാൻസസിന്റെ പര്യവേഷണത്തിലെ ഭൂപടത്തിൽ ദ്വീപിനെ താഴ്ന്ന നിരപ്പിലുള്ളതും ചെളി നിറഞ്ഞതുമായ “ടിയൂറി”എന്നു വിളിക്കുന്നു.[2] 1623 ൽ അറഫുറ കടലിലേയ്ക്ക് ഉന്തിനിൽക്കുന്ന പ്രമുഖമായ തെക്കുപടിഞ്ഞാറൻ മുനമ്പിനെ ചുറ്റി സഞ്ചരിച്ച ജാൻ കാർശ്റെൻസ് ഇതിനെ ഇന്നും നിലനിർത്തിയിരിക്കുന്ന ഒരു പേരായ ‘വാൽസെ കാപ്’ (“ഫാൾസ് കേപ്പ്” എന്ന ഡച്ച് നാമം) എന്നു പേരിട്ടു വിളിച്ചു (ഇന്തോനേഷ്യൻ : ടാഞ്ചുങ് വാൽസ്, ഇംഗ്ലീഷ്: കേപ്പ് വാൽസ്).[3]

1835 ഏപ്രിൽ 26 നും മെയ് 9 നുമിടയ്ക്ക് ഡച്ച്  ക്യാപ്റ്റന്മാരായിരുന്ന ലാൻഗെൻബെർഗ്, കൂൾ, ബാൻസെ എന്നിവർ അവരുടെ പോസ്റ്റില്ലൻ, സിരീൻ എന്നീ ഇരട്ട പായ്മരക്കപ്പലുകളുമായി ഈ ഇടുങ്ങിയ നാവിക പാതയിലൂടെ സഞ്ചരിക്കുന്നതുവരെ ഈ ദ്വീപിനെ പ്രധാന ന്യൂ ഗിനിയയുടെ ഒരു ഭാഗമായി കണക്കാക്കിയിരുന്നു. ഈ ജലപാതക്ക് അവർ പ്രിൻസസ് മരിയാനെ കടലിടുക്ക് (ഇപ്പോൾ മുലി കടലിടുക്ക്) എന്നു പേരിടുകയും ദ്വീപിന് രാജാവിനറെ പേരക്കുട്ടികളിലൊരാളും ഡച്ച് ഈസ്റ്റ് ഇൻഡിസിൽ ഏതാനു കാലം താമസിച്ചിരുന്നയാളുമായ പ്രിൻസ് വില്ല്യം ഫ്രെഡറിക് ഹെന്റിയുടെ പേരു നൽകുകയും ചെയ്തു.  1884 വരെയെങ്കിലും കോമാരൻ, ഡൊലോക്കിൻറെ ഭാഗമായി കരുതപ്പെട്ടിരുന്നു. 1963 മേയ് മാസത്തിൽ പശ്ചിമ ന്യൂഗിനിയ ഇൻഡോനേഷ്യയിലേക്ക് കൈമാറ്റം നടന്നശേഷം ഇന്തോനേഷ്യൻ സർക്കാർ ഇന്തോനേഷ്യൻ നാവിക ഉദ്യോഗസ്ഥനായിരുന്ന യോസ് സുദാർസോയുടെ ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ പേരു നൽകി. 1962 ജനുവരിയിൽ ന്യൂ ഗ്വിനിയ തീരത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശത്തെ 700 കിലോമീറ്റർ (430 മൈൽ) നീളത്തിലുള്ള തീരപ്രദേശത്ത് സൈനിക നടപടിയേലേർപ്പെട്ടിരിക്കുമ്പോഴാണ് അദ്ദേഹം കൊല്ലപ്പെട്ടത്.   

അവലംബം തിരുത്തുക

  1. Yos Sudarso Island at GeoFact of the Day, August 21, 2015.
  2. T D Mutch, The First Discovery of Australia With an account of the Voyage of the "Duyfken" and the Career of Captain Willem Jansz., May 2006
  3. E. J. Brill, De Zuidwest Nieuw-Guinea-expeditie 1904/5:, 1908, pp. 603-4
"https://ml.wikipedia.org/w/index.php?title=യോസ്_സുദാർസോ_ദ്വീപ്&oldid=2914171" എന്ന താളിൽനിന്ന് ശേഖരിച്ചത്