യോസ്ഗാത് പൈൻ ഗ്രൂവ് ദേശീയോദ്യാനം

യോസ്ഗാത് പൈൻ ഗ്രൂവ് ദേശീയോദ്യാനം (തുർക്കിഷ്: Yozgat Çamlığı Millî Parkı) ടർക്കിയിലെ പൈൻ മരങ്ങൾ നിറഞ്ഞ ഒരു ദേശീയോദ്യാനമാണ്. ടർക്കിയിലെ മദ്ധ്യ അനറ്റോലിയ പ്രദേശത്തെ യോസ്ഗാത് പ്രദേശത്താണിതു സ്ഥിതിചെയ്യുന്നത്. 1958 ഫെബ്രുവരി 5നാണ് രാജ്യത്തെ ആദ്യ ദേശീയപാർക്കായ ഇത് സ്ഥാപിച്ചത്.[1]

Yozgat Pine Grove National Park
Yozgat Çamlığı Millî Parkı
Map showing the location of Yozgat Pine Grove National Park
Map showing the location of Yozgat Pine Grove National Park
Yozgat Pine Grove NP
LocationYozgat Province, Turkey
Nearest cityYozgat
Coordinates39°48′21″N 34°48′55″E / 39.80590°N 34.81524°E / 39.80590; 34.81524
Area264 ഹെ (1.02 ച മൈ)
Establishedഫെബ്രുവരി 5, 1958; 66 വർഷങ്ങൾക്ക് മുമ്പ് (1958-02-05)
Governing bodyDirectorate-General of Forestry
Ministry of Forestry and Water Affairs

264 ha (1.02 sq mi) വിസ്തീർണ്ണമുള്ള ഈ പാർക്ക് വിശാലമായ സ്റ്റെപ്പിയോടു (പുല്പ്രദേശം) ചുറ്റപ്പെട്ട വനത്തിന്റെ ഒരു ദ്വീപുസമാനമായ പർവ്വതപ്രദേശത്തു സമുദ്രനിരപ്പിൽനിന്നും 1,360 m (4,460 ft)ഉയരത്തിൽ സ്ഥിതിചെയ്യുന്നു. യോസ്ഗാത് പൈൻ ഗ്രൂവ് ദേശീയോദ്യാനം, ടർക്കിയിലെ വന്യജീവി ജലവകുപ്പിന്റെ കീഴിലുള്ള ഡയറക്റ്റർ ജെനറൽ ഓഫ് ഫോറസ്ട്രിയുടെ നിയന്ത്രണത്തിൽ കിടക്കുന്നു. കോക്കസസ്സ് പർവ്വതനിരയുടെ ഉയർന്ന പ്രദേശങ്ങളിൽ മാത്രം വളരുന്ന പ്രത്യേക സ്പീഷീസ് പൈൻ മരങ്ങളാണ് ഈ പാർക്കിൽ കാണപ്പെടുന്നത്. ഇവിടെ 350 മുതൽ 500 വർഷം പ്രായമുള്ള പൈൻ മരങ്ങൾവരെ സംരക്ഷിച്ചുവരുന്നു. ചില മരങ്ങളിൽ അവയുടെ പ്രായം രേഖപ്പെടുത്തിയിട്ടുമുണ്ട്.[1][2]

യോസ്ഗാത് പട്ടണത്തിന്റെ തെക്കുഭാഗത്ത് 5 കിലോമീറ്റർ ദൂരെയാണിതു കാണപ്പെടുന്നത്. പട്ടണത്തിലെ ജനങ്ങളുടെ വിനോദസ്ഥലമാണിത്. ഈ പാർക്കിൽ അവിടെ വരുന്നവർക്കായി സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. [2]

  1. 1.0 1.1 "Asırlık ağaçlara koruma". Hürriyet (in ടർക്കിഷ്). 2004-09-23. Archived from the original on 2016-03-03. Retrieved 2011-07-12.
  2. 2.0 2.1 "Yozgat - Yozgat Çamlığı Milli Parkı" (in ടർക്കിഷ്). Kültür ve Turizm Bakanlığı. Retrieved 2011-07-12.