യോലെറ്റ് ലെവി (ജീവിതകാലം: മേയ് 15, 1938 - ഡിസംബർ 6, 2018) ഹെയ്തിയിൽ ജനിച്ച ഒരു കനേഡിയൻ രാഷ്ട്രീയ പ്രവർത്തകയും ക്യൂബെക്കിലെ അബിറ്റിബി-ടെമിസ്‌കാമിംഗുവിലുള്ള വാൽ-ഡി ഓറിൽ നിന്നുള്ള ആക്ടിവിസ്റ്റുമായിരുന്നു. വർഷങ്ങളോളം വാൽ-ഡോറിൽ മുനിസിപ്പൽ കൗൺസിലറായി സേവനമനുഷ്ടിച്ചിരുന്നു. യഥാർത്ഥത്തിൽ ഒരു ഫാർമസിസ്റ്റായിരുന്ന അവർ ഒരു ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ്, ട്രേഡ് യൂണിയനിസ്റ്റ്, മുതിർന്നവരുടെ അവകാശ സംരക്ഷക എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

യോലെറ്റ് ലെവി
(1996)
ജനനം(1938-05-15)മേയ് 15, 1938
മരണംഡിസംബർ 6, 2018(2018-12-06) (പ്രായം 80)
തൊഴിൽ
  • ഫാർമസിസ്റ്റ്
  • രാഷ്ടീയപ്രവർത്തക
  • യൂണിയനിസ്റ്റ്
  • ഫെമിനിസ്റ്റ്
  • ആക്ടിവിസ്റ്റ്
അറിയപ്പെടുന്നത്വാൽ-ഡി ഓറിലെ മുനിസിപ്പൽ കൌൺസിലർ
ജീവിതപങ്കാളി(കൾ)ജീൻ-ഇമ്മാനുവൽ ആൽഫ്രഡ്
കുട്ടികൾ3
പുരസ്കാരങ്ങൾ
  • 2005: അലക്സിന-ക്രോട്ടോ പുരസ്കാരം
  • 2007: വാൽ-ഡിഓർ ചേംബർ ഓഫ് കൊമേഴ്സിൽ നിന്നുള്ള വ്യക്തിത്വ അവാർഡ്
  • 2007: പ്രിക്സ് ചാർലി ബിഡിൽ
  • 2017: ലഫ്റ്റനന്റ് ഗവർണറുടെ മെഡൽ

ആദ്യകാല ജീവിതം

തിരുത്തുക

1938 മെയ് 15 ന് ഹെയ്തിയിലാണ് യോലെറ്റ് ലെവി ജനിച്ചത്. ക്യാപ്-ഹൈറ്റിയനിൽ[1] നിന്നുള്ള അവർ, തൻറെ ജന്മദേശത്ത് ഒരു ഫാർമസിസ്റ്റായി ജോലി ചെയ്തു.[2]

സ്വകാര്യ ജീവിതം

തിരുത്തുക

അവർക്ക് യോലെറ്റ്, ജീൻ-ഇമ്മാനുവൽ, ഹെൻറി-ഫിലിപ്പ് ആൽഫ്രഡ് എന്നീ മൂന്ന് കുട്ടികളുണ്ടായിരുന്നു.[3]

  1. "La Valdorienne Yolette Lévy n'est plus". Radio-Canada.ca (in കനേഡിയൻ ഫ്രഞ്ച്). 7 December 2018. Retrieved 28 February 2023.
  2. Mathieu, Annie (1 March 2009). "D'Haïti à l'Abitibi". gazettedesfemmes.ca (in ഫ്രഞ്ച്). Retrieved 28 February 2023.
  3. "Avis de décès - Lévy, Yolette". residence-funeraire.coop (in ഫ്രഞ്ച്). Retrieved 28 February 2023.
"https://ml.wikipedia.org/w/index.php?title=യോലെറ്റ്_ലെവി&oldid=3908432" എന്ന താളിൽനിന്ന് ശേഖരിച്ചത്