യേശുക്രിസ്തുവിന്റെ സുവിശേഷം
പോർച്ചുഗീസ് സാഹിത്യക്കാരനും നോബേൽ സാഹിത്യ ജേതാവുമായ ഹൊസേ സരമാഗോയുടെ നോവലാണ് ദ ഗോസ്പൽ അക്കോഡിംങ്ങ് ടു ജീസസ്സ് ക്രൈസ്റ്റ് ( The Gospel According to Jesus Christ ) അഥവാ യേശു ക്രിസ്തുവിന്റെ സുവിശേഷം.
ബൈബിളിലെ യേശുവിനെ കാല്പനികമായി പുന:സൃഷ്ടിക്കുകയാണ് സർമാഗോ ഈ നോവലിൽ. വികാരവിക്ഷോഭങ്ങളും, മനുഷ സഹജമായ ദൗർബല്യങ്ങളും ശങ്കകളുമൊക്കയുള്ള ഒരു പച്ച മനുഷ്യനാണ് നോവലിലെ യേശു. ക്രൈസ്തവ വിശ്വാസികളുടെ, പ്രത്യേകിച്ച് റോമൻ കത്തോലിക്ക സഭയുടെ കടുത്ത വിമർശനങ്ങളും,പുസ്തക പ്രേമികളിൽ നിന്നും ധാരാളം അനുമോദനങ്ങളും നേടിയ കൃതിയാണിത്.
കഥാസാരം
തിരുത്തുകഏതൊരു സ്ത്രീയെപൊലെ തന്നെ മറിയം ഗർഭിണിയാവുന്നു. താൻ ഗർഭിണി ആണെന്നറിഞ്ഞ മറിയമിന്റെ അടുക്കൽ ഒരു മാലാഖ (ആട്ടിടയ വേഷത്തിൽ )എത്തി അനുഗ്രഹം അറിയിക്കുന്നു.
പൂർണ്ണ ഗർഭിണിയായ മറിയവും ജോസഫും കാനേഷുമാരിയ്ക്കായി ബത്ത്ലെഹേമിലെത്തുന്നു. അന്തിയുറങ്ങാൻ കന്നു കാലികൾ അഭയം പ്രാപിക്കാറുള്ള ഒരു ഗുഹ അവർക്ക് ആരോ തരപ്പെടുത്തികൊടുക്കുന്നു. അവിടെ മറിയം പ്രസവിക്കുന്നു. പാലും വെണ്ണയും റൊട്ടിയുമായി സമീപസ്തരായ ആട്ടിടയന്മാർ അവരെ കാണാനെത്തുന്നു. ആ കൂട്ടത്തിൽ അനുഗ്രഹം അറിയിച്ച മാലാഖയായ ആട്ടിടയനുമുണ്ട്.
പ്രസവത്തെതുടർന്നുള്ള ആഴച്ചകളിൽ ജോസഫ് യറുശലേം ദേവലായത്തിന്റെ പണിയിൽ ഏർപ്പെടുന്നു. അവിടെ വച്ച് ബത്ത്ലെഹേമിലെ പൈതങ്ങളെ കൊല്ലാൻ ഹെരോദിന്റെ കല്പനയെക്കുറിച്ച് ജോസഫ് മനസ്സിലാക്കുന്നു. പരിഭ്രാന്തനായ ജോസഫ് ബെത്ത്ലെഹമിലെ പ്രസവ ഗുഹയിലേക്ക് ഓടിയെത്തുന്നു. ആരും കാണാതിരിക്കാൻ വേണ്ടി കുറുക്കു വഴിയാണ് ഇതിനായി തിരിഞ്ഞെടുത്തത്. മറ്റ് മാതാപിതാക്കളയോ, സ്വന്തം ബന്ധുക്കളയൊ പോലും ജോസഫ് വരാനിരിക്കുന്ന ആപത്തിനെക്കുറിച്ച് അറിയിക്കുന്നില്ല. ഇരുപത്തഞ്ച് ആൺപൈതങ്ങൽ കശാപ്പ് ചെയ്യപ്പെടുന്നു.
ശിഷ്ട ജീവിതം മുഴുവൻ ഈ പ്രവൃത്തി ജോസഫിനെ വേട്ടയാടുന്നു. പേടിസ്വപനങ്ങളും കുറ്റബോധവും അയാളെ കീഴടക്കുന്നു.
റോമാ സാമ്രാജ്യത്തിനെതിരായ വിപ്ലവത്തിൽ പങ്കെടുത്തെന്ന തെറ്റിദ്ധാരണയിൽ ജോസഫ് തടവിലാവുന്നു .കലാപക്കാരനായ ഒരു അയൽവാസിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ജോസഫ് ചെയ്യാത്ത കുറ്റത്തിനു കലാപക്കാരിക്കുള്ള വധശിക്ഷയ്ക്ക് പാത്രമാവുന്നു. പിൽക്കാലത്തെ യ്ശുവിനെ പോലെ ജോസഫും 33ആംവയസ്സിലാണ്. ക്രൂശിക്കപ്പെടുന്നത്. നിരപരാധിയായ ജോസഫിന്റെ മകനാണ് പിൽക്കാലത്ത് വിപ്ലവക്കാരിയാവുന്നത് എന്ന് നാം കാണുന്നു .തന്റെ പിതാവിന്റെ ക്രൂശിത ശരീരം കണ്ട യേശുവിനെ പിന്നീട് പേടി സ്വപനങ്ങൾ വേട്ടയാടുന്നു.
ജോസഫിന്റെ മരണത്തെതുടർന്ന് 12 വയസ്സുള്ള യേശു നാടു വിടുന്നു. ഒരാട്ടിടയനുമായി സമ്പർക്കത്തിലാവുന്നു. അയാളുമായി മലഞ്ചെരുവുകളിലും ഗ്രാമപ്രദേശത്തുമായി ആടിനെ മേയിച്ച് കഴിയുന്നു. ഈ ആട്ടിടയൻ സാത്താനാണ്.
യേശുവും മഗ്ദലമറിയവും തമ്മിലുള്ള പ്രണയവും വേഴ്ച്ചയും ചിത്രീകരിക്കുന്നത് കൂടാതെ ചാരിത്രവതിയായ മാർത്തെയേയും കൊണ്ടു വരുന്നു. സൽസ്വഭാവിയും കന്യകയും ആയ താൻ യേശുവിന്റെ സുഹൃത്ത്മാത്രമായിരിക്കുകയും വേശ്യയായിരുന്ന തന്റെ സഹോദരി യേശുവിന്റെ കമിതാവ് ആയിരിക്കുകയും ചെയ്യുന്നത് മാർത്തയ്ക്ക് സഹിക്കുന്നില്ല. യേശുവിന്റെ ന്യായീകരണം വില പോവുന്നുമില്ല.
ദിവ്യാൽഭുതങ്ങളും , പ്രബോധനവും ആയി നടക്കുന്ന യേശു പലതവണ അറസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ തന്റെ മരണം എങ്ങെനായിരിക്കുമെന്ന് സ്വയം തിരഞ്ഞെടുക്കുന്നതിലൂടെ യേശു ദൈവ ഹിതത്തെ തെറ്റിക്കുന്നു. തന്റെ മരണത്തിനു ശേഷം തന്റെ പേരിൽ നൂറ്റാണ്ടുകളോളം കൊലകളും കഷ്ടപ്പെടുത്തലുകളും പീഡനമുറകളും എല്ലാം ഉണ്ടാവും എന്ന് യേശു തിരിച്ചറിയുന്നു.
യേശുവിന്റെ അവസാന വചനങ്ങൾ ഇവയാണ് “ ജനങ്ങളേ അവൻ (ദൈവം) ചെയ്യുന്നതെന്ത് എന്ന് അവൻ അറിയുന്നില്ല അവനോട് പൊറുക്കുക “