യെശോദാബെൻ
ഒരു അധ്യാപികയും ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ സഹധർമ്മിണിയും ആയിരുന്നു യശോദാബെൻ നരേന്ദ്ര മോദി. 1968ലാണ് ഇവർ വിവാഹിതരായത്. അധികംവൈകാതെ അവർ പിരിയുകയും ചെയ്തു.
യശോദാബെൻ[1] | |
---|---|
Spouse of the Prime Minister of India | |
പദവിയിൽ | |
ഓഫീസിൽ 26 May 2014 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ബ്രഹ്മൻവാദ, ഗുജറാത്ത്), ഇന്ത്യ |
പൗരത്വം | ഇന്ത്യൻ |
ദേശീയത | ഇന്ത്യൻ |
പങ്കാളി | നരേന്ദ്ര മോദി
(m. 1968) (estranged)[2][3] |
ജോലി | അദ്ധ്യാപനം |
1952-ലാണ് യശോദാബെൻ ജനിച്ചത് 2 വയസ്സാകുമ്പോഴേക്കും അവരുടെ അമ്മ മരിച്ചു. നാട്ടാചാരപ്രകാരം അവർ നരേന്ദ്രമോദിയുമായുള്ള വിവാഹം കഴിഞ്ഞുവെങ്കിലും അധികം വൈകാതെ വേർപിരിയുകയായിരുന്നു. മോദി വിവാഹിതനല്ല എന്നാണ് 2014-വരെ പൊതുവേ വിശ്വസിച്ചിരുന്നത്. എന്നാൽ 2014-ലെ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ താൻ വിവാഹിതനാണെന്നും, യെശോദാ ബെൻ എന്നാണ് ഭാര്യയുടെ പേരെന്നും സത്യവാങ്മൂലത്തിൽ പരാമർശിച്ചിരുന്നു. 1968-ൽ[4] തന്റെ പതിനേഴാം വയസ്സിൽ യെശോദാ ബെനിനെ വിവാഹം കഴിച്ച മോദി,[5] വിവാഹത്തിനു ശേഷം ചില മാസങ്ങൾക്കുള്ളിൽ തന്നെ ഭാര്യയുമായി പിരിയുകയും ചെയ്തു. ആ കാലത്ത് നിലനിന്നിരുന്ന ഒരു സാമൂഹികാചാരപ്രകാരം വിവാഹിതനാകുകമാത്രമാണ് മോദി ചെയ്തതെന്ന് മോദിയുടെ ജ്യേഷ്ഠ സഹോദരൻ സോമഭായ് അവകാശപ്പെടുന്നു. ഭാര്യയായ യശോദയെ പഠനം പൂർത്തിയാക്കാൻ നിർബന്ധിച്ച് സ്വഗൃഹത്തിലേക്കയച്ചിട്ടാണ് രാഷ്ട്രീയപ്രവർത്തനങ്ങൾക്കായി മോദി വീടു വിട്ടതെന്നും പറയപ്പെടുന്നു.[4][6]
പതിനെട്ടാമത്തെ വയസ്സിൽ നരേന്ദ്രമോദി ഭാര്യയെ പിരിഞ്ഞു. സന്യാസ ജീവിതം നയിക്കുന്നതിനായി ഹിമാലയത്തിലേക്ക് യാത്രയായി. കുറച്ചുനാൾ മോദിയുടെ വീട്ടിൽ തങ്ങിയ യശോദാബെൻ, പഠനം തുടരുന്നതിന് തീരുമാനിച്ചു. രണ്ടുവർഷത്തിനുശേഷം അവരുടെ പിതാവ് അന്തരിച്ചു. 1972 ൽ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷ പാസായി.
3 വർഷക്കാലത്തെ യാത്രക്ക് ശേഷം തിരിച്ചെത്തിയ നരേന്ദ്രമോദിയോടൊപ്പം അധികകാലം കഴിയുന്നതിനു യശോദാബെന്നിന് സാധിച്ചില്ല. 1978 മുതൽ 1990 വരെ യശോദ ബെൻ അധ്യാപികയായി സേവനം ചെയ്തു. 1991 ൽ അവർ രജോസന ഗ്രാമത്തിലെത്തി താമസമാരംഭിച്ചു.
അവലംബം
തിരുത്തുക- ↑ Express News Service (May 3, 2015). "Jashodaben moves State Information Commission with fresh RTI". The Indian Express. Retrieved 6 May 2015.
- ↑ Gowen, Annie (25 January 2015). "Abandoned as a child bride, wife of India's Modi waits for husband's call". Retrieved 3 November 2017 – via www.WashingtonPost.com.
- ↑ Oza, Nandini; Bhattacherjee, Kallol (22 April 2014), "THE FORGOTTEN HALF", week.manoramaonline.com, Malayala Manorama, archived from the original on 23 June 2015
- ↑ 4.0 4.1 "ദൈവങ്ങൾക്ക് നന്ദി പറയാൻ,യശോദ തീർത്ഥാടനത്തിലാണ്". കേരളകൗമുദി. 11 ഏപ്രിൽ 2014. Archived from the original (പത്രലേഖനം) on 2014-04-11 06:39:17. Retrieved 11 ഏപ്രിൽ 2014.
{{cite news}}
: Check date values in:|archivedate=
(help) - ↑ "താൻ വിവാഹിതനെന്ന് മോദി". ജന്മഭൂമി. ഏപ്രിൽ 10, 2014. Archived from the original (പത്രലേഖനം) on 2014-04-10 09:34:58. Retrieved 10 ഏപ്രിൽ 2014.
{{cite news}}
: Check date values in:|archivedate=
(help) - ↑ "വിവാഹിതനെന്ന് മോദിയുടെ സത്യവാങ്മൂലം; അരനൂറ്റാണ്ട് മുമ്പത്തെ സാമൂഹ്യാചാരം മാത്രമെന്ന് സഹോദരൻ". ജന്മഭൂമി. 11 ഏപ്രിൽ 2014. Archived from the original (പത്രലേഖനം) on 2014-04-11 06:45:17. Retrieved 11 ഏപ്രിൽ 2014.
{{cite news}}
: Check date values in:|archivedate=
(help)