യെവാണ്ടെ അഡെകോയ

നൈജീരിയൻ നടി

നൈജീരിയൻ നടിയും ചലച്ചിത്ര നിർമ്മാതാവും സംവിധായികയും നിർമ്മാതാവുമാണ് യെവാണ്ടെ അഡെകോയ (ജനനം: 20 ജനുവരി 1984).[1][2]

യെവാണ്ടെ അഡെകോയ
ജനനം (1984-01-20) ജനുവരി 20, 1984  (40 വയസ്സ്)
ദേശീയതനൈജീരിയൻ
പൗരത്വംനൈജീരിയൻ
തൊഴിൽ
  • നടി
  • ചലച്ചിത്രകാരി
  • നിർമ്മാതാവ്
  • സംവിധായിക
സജീവ കാലം2002–present
അറിയപ്പെടുന്ന കൃതി
ഒമോ എലിമോഷോ

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

ലാഗോസ് സ്റ്റേറ്റിലാണ് യെവാണ്ടെ ജനിച്ചതെങ്കിലും തെക്ക് പടിഞ്ഞാറൻ നൈജീരിയയിലെ ഒഗൂൺ സ്റ്റേറ്റിലെ ഒസോസ-ഇജെബു സ്വദേശിയാണ്.[3]ബ്രൈറ്റ് സ്റ്റാർ കോംപ്രിഹെൻസീവ് ഹൈസ്‌കൂളിൽ സെക്കൻഡറി വിദ്യാഭ്യാസത്തിന് പോകുന്നതിനുമുമ്പ് ബ്രൈറ്റ് സ്റ്റാർ നഴ്‌സറിയിലും പ്രൈമറി സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം നേടിയ അവർ ബാബ്‌കോക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി. വിവാഹിതയായ യെവാണ്ടെ അഡെകോയ കുട്ടികളുമായി സന്തോഷത്തോടെ കഴിയുന്നു. [4]

യെവാണ്ടെ അഡെകോയ 2002-ൽ ആൽഫബാഷ് മ്യൂസിക് ആൻഡ് തിയറ്റർ ഗ്രൂപ്പിൽ അഭിനയിക്കാൻ തുടങ്ങി. 2006-ൽ “ലൈഫ് സീക്രട്ട്” എന്ന പേരിൽ നിർമ്മാണവും തിരക്കഥയുമൊരുക്കി. 2012-ൽ ഒമോ എലിമോഷോ പോലുള്ള നിരവധി നൈജീരിയൻ ചിത്രങ്ങളിൽ അവർ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബിംബോ ഓഷിൻ, മുയിവ അഡെമോള, യോമി ഫാഷ്-ലാൻസോ എന്നിവരെ ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു.[5] പത്താമത്തെ ആഫ്രിക്ക മൂവി അക്കാദമി അവാർഡിലും ചിത്രത്തിന് 5 നാമനിർദ്ദേശങ്ങൾ ലഭിച്ചു.[6] 2014 സിറ്റി പീപ്പിൾ എന്റർടൈൻമെന്റ് അവാർഡുകളിൽ യൊറുബ വിഭാഗത്തിൽ "മികച്ച പുതിയ നടിക്കുള്ള" നാമനിർദ്ദേശവും ലഭിച്ചു.[7] അതേ വർഷം, കുഡി ക്ലെപ്‌റ്റോയിലെ അഭിനയത്തിന് 2014-ലെ ബെസ്റ്റ് നോളിവുഡ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[8] 2014 ഡിസംബറിൽ യൊറുബ മൂവി അക്കാദമി അവാർഡുകളിൽ "മോസ്റ്റ് പ്രോമിസിങ് ആക്ട്" അവാർഡ് നേടി.[9] 2016-ലെ എസിഐഎ ചടങ്ങിൽ അവർക്ക് മികച്ച നടിക്കുള്ള പുരസ്കാരം കുറുക്കുരു എന്ന ചിത്രത്തിന് ലഭിച്ചു.[10] 2017-ൽ അവരുടെ ചിത്രമായ ഇയാവോ അഡിഡിഗയ്ക്ക് 2017-ലെ സിറ്റി പീപ്പിൾ മൂവി അവാർഡിൽ "ഈ വർഷത്തെ മികച്ച സിനിമയ്ക്കുള്ള" അവാർഡ് ലഭിച്ചു.[11]

തിരഞ്ഞെടുത്ത ഫിലിമോഗ്രാഫി

തിരുത്തുക
  • ലൈഫ് സീക്രട്ട്സ് 1 (2006)
  • ലൈഫ് സീക്രട്ട്സ് 2 (2007)
  • ഇഗ്ബോ ദുഡു (2009)
  • ഒമോ എലിമോഷോ (2012)
  • കുഡി ക്ലെപ്‌റ്റോ (2013)
  • എമെറെ (2014)
  • കുറുക്കുരു (2015)
  • ദി സാക്രിഫൈസ് (2016)
  • താമര (2016)
  • അയൺമോ (2016)
  • ഒട്ടാ ല്ലെ (2016)
  • വൺസ് അപോൺ എ ടൈം (2016)
  • ഇയാവോ അഡിഡിഗ (2017)
  • ഫഡാക്ക (2018)
  • ബെല്ലഡോണ (2018)
  • ഓഡൻ ഐബോൾ (2018)
  • ഇവതോമി (2018)
  • ഒമോ അനിബയർ (2019)

അംഗീകാരം

തിരുത്തുക
  • 2014 മികച്ച പുതിയ നടി - സിറ്റി പീപ്പിൾ എന്റർടൈൻമെന്റ് അവാർഡുകൾ
  • 2014 മോസ്റ്റ് പ്രോമിസിങ് ആക്ട്രെസ് 2014 - യൊറുബ മൂവി അക്കാദമി അവാർഡുകൾ
  • 2014 മോസ്റ്റ് പ്രോമിസിങ് ആക്ട് - യൊറുബ ഹെറിറ്റേജ് അവാർഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ്
  • 2016 Best Actress in a leading role 2016 - ACIA
  1. "My Younger Sisters Are All Married And Left me At Home-Nollywoods Yewande Adekoya - nigeriafilms.com". nigeriafilms.com. Archived from the original on 2015-02-20. Retrieved 20 February 2015.
  2. Our Reporter. "Winners emerge at YMAA 2014". sunnewsonline.com. Retrieved 20 February 2015.
  3. "I would have given up on acting -Yewande Adekoya". tribune.com.ng. Archived from the original on 2015-02-20. Retrieved 20 February 2015.
  4. "Yewande Adekoya: People Told Me That I Could Never, Articles - THISDAY LIVE". thisdaylive.com. Archived from the original on 2014-11-29. Retrieved 20 February 2015.
  5. "A LOOK INTO THE LIFE OF YORUBA ACTRESS-PRODUCER, YEWANDE ADEKOYA". Information Nigeria. Retrieved 2018-10-16.
  6. "Best of Nollywood Awards unveils nominees in Rivers". Daily Independent, Nigerian Newspaper. Retrieved 20 February 2015.
  7. "Nominees for City People Entertainment Awards". Pulse. June 9, 2014.
  8. "'Best of Nollywood Awards' Unveil Nominees". Pulse. August 4, 2014.
  9. "Dayo Amusa, Desmond Elliot, Mike Ezuruonye win big". Pulse. December 22, 2014. Retrieved 2018-10-16.
  10. "Yewande Adekoya endorses tea brand". The Nation. December 28, 2016.
  11. "FULL LIST OF WINNERS AT THE 2017 CITY PEOPLE MOVIE AWARDS". October 18, 2017. Retrieved 2018-10-16.
"https://ml.wikipedia.org/w/index.php?title=യെവാണ്ടെ_അഡെകോയ&oldid=3789478" എന്ന താളിൽനിന്ന് ശേഖരിച്ചത്