യൂണിയനിസ്റ്റ് പാർട്ടി (പഞ്ചാബ്)
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിൽ പ്രവർത്തിച്ചിരുന്ന ഒരു രാഷ്ട്രീയ പാർട്ടിയായിരുന്നു യൂണിയനിസ്റ്റ് പാർട്ടി (പഞ്ചാബ്). [1] മുസ്ലീങ്ങളും ഹിന്ദുക്കളും സിഖുകാരും ഉൾപ്പെടുന്ന പഞ്ചാബിലെ ഭൂവുടമകളുടെ താൽപ്പര്യങ്ങളാണ് യൂണിയനിസ്റ്റ് പാർട്ടി പ്രധാനമായും പ്രതിനിധീകരിച്ചത്. ഒന്നാം ലോക മഹായുദ്ധം മുതൽ 1947 ൽ ഇന്ത്യയുടെയും പാകിസ്താന്റെയും സ്വാതന്ത്ര്യവും (പ്രവിശ്യയുടെ വിഭജനവും) വരെ പഞ്ചാബിലെ രാഷ്ട്രീയ രംഗത്ത് യൂണിയനിസ്റ്റുകൾ ആധിപത്യം സ്ഥാപിച്ചു. പാർട്ടിയുടെ നേതാക്കൾ ആദ്യകാലത്ത് പഞ്ചാബിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. [2]
ലക്ഷ്യം
തിരുത്തുകഡൊമിനിയൻ സ്റ്റാറ്റസും, ഇന്ത്യ മൊത്തത്തിൽ ഏകീകൃത ജനാധിപത്യ ഫെഡറൽ ഭരണഘടനയും എന്നതായിരുന്നു യൂണിയനിസ്റ്റ് പാർട്ടിയുടെ ലക്ഷ്യം. [3]
തുടക്കം
തിരുത്തുകമിയാൻ ഫസൽ-ഇ-ഹുസൈനും ചോട്ടു റാമും 1923 ൽ പഞ്ചാബ് നാഷണൽ യൂണിയനിസ്റ്റ് പാർട്ടിക്ക് രൂപം നൽകി. [4] സർ സിക്കന്ദർ ഹയാത്ത് ഖാൻ, സർ ഫസ്ലി ഹുസൈൻ, ചൗധരി സർ ഷഹാബ്-ഉദ്-ദിൻ, സർ ഛോട്ടു റാം എന്നിവരാണ് പാർട്ടിയുടെ സഹസ്ഥാപകർ. മതനിരപേക്ഷ പാർട്ടിയായ യൂണിയനിസ്റ്റ് പാർട്ടി പഞ്ചാബിലെ വലിയ ഫ്യൂഡൽ ക്ലാസുകളുടെ താൽപ്പര്യങ്ങൾ പ്രതിനിധീകരിക്കുന്നതിനാണ് രൂപീകരിച്ചത്. ഭൂരിപക്ഷം യൂണിയനിസ്റ്റുകളും മുസ്ലീങ്ങളാണെങ്കിലും ധാരാളം ഹിന്ദുക്കളും സിഖുകാരും യൂണിയനിസ്റ്റ് പാർട്ടിയെ പിന്തുണക്കുകയും അണിനിരക്കുകയും ചെയ്തു.
പ്രവർത്തനം
തിരുത്തുകഇന്ത്യൻ നാഷണൽ കോൺഗ്രസിനും അക്കാലത്തെ മറ്റ് പല പാർട്ടികൾക്കും വിരുദ്ധമായി യൂണിയനിസ്റ്റ് പാർട്ടിക്ക് ബഹുജന അധിഷ്ഠിത സമീപനമില്ലായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിനും മുസ്‌ലിം ലീഗിനും വിരുദ്ധമായി യൂണിയനിസ്റ്റുകൾ ബ്രിട്ടീഷ് രാജിനെ പിന്തുണയ്ക്കുകയും കോൺഗ്രസും മുസ്‌ലിം ലീഗും ബഹിഷ്‌കരിക്കുന്ന സമയത്ത് പഞ്ചാബ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്കും കേന്ദ്ര നിയമസഭയിലേക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. തൽഫലമായി, യൂണിയനിസ്റ്റ് പാർട്ടി വർഷങ്ങളോളം പ്രവിശ്യാ നിയമസഭയിൽ ആധിപത്യം സ്ഥാപിച്ചു. [5]
അവലംബം
തിരുത്തുക- ↑ http://pu.edu.pk/images/journal/history/Current%20Issues/Q.%20Abid%20%20M.%20Abid.pdf
- ↑ https://www.researchgate.net/publication/270896027_Political_outfits_of_Political_Parties_in_British_India_A_Case_Study_of_Unionist_Party
- ↑ https://journals.sagepub.com/doi/abs/10.1177/037698369902600225
- ↑ https://storyofpakistan.com/the-unionist-party
- ↑ https://www.jstor.org/stable/311741