യു.എ.ഇ. എക്സ്ചേഞ്ച് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്

(യു ഏ ഇ എക്സ്ചേഞ്ച് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യു ഏ ഇ എക്സ്ചേഞ്ച് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, ഇന്ത്യയിലെ ഒരു പബ്ലിക്ക് ലിമിറ്റഡ് കമ്പനി ആണ്. ഈ കമ്പനിയുടെ പ്രധാന കാര്യാലയം കേരളത്തിലെ കൊച്ചിയിൽ സ്ഥിതി ചെയ്യുന്നെങ്കിലും ഇത് റെജിസ്റ്റർ ചെയ്തിരിക്കുന്നത് ബെൻഗളുരുവിലാണ്[1]. ഇന്ത്യയിൽ ഒരു ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനമായി (എൻ ബി എഫ് സി | NBFC - Non Banking Financial Corporation) റെജിസ്റ്റർ ചെയ്തിരിക്കുന്ന യു.എ.ഇ. എക്സ്ചേഞ്ച്, 2006 മുതൽ സ്റ്റോക്ക് ബ്രോക്കിങ്ങ് രംഗത്തും സജീവമാണ്. [2]

യു.എ.ഇ. എക്സ്ചേഞ്ച് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്
പൊതുവായ
സ്ഥാപിതം1999
സ്ഥാപകൻDr. B R Shetty and Abdulla Humaid Al Mazroei [1]
ആസ്ഥാനം,
India
പ്രധാന വ്യക്തി
V George Antony – Country Head [2]
ഉത്പന്നങ്ങൾXPAY
സേവനങ്ങൾNon Banking Financial Services, Travel & Tours, Gold Loan, Insurance, Financial Advisory Services
ജീവനക്കാരുടെ എണ്ണം
2732 (As on 31 March 2010)
വെബ്സൈറ്റ്uaeexchangetravel.com

വിമർശനങ്ങൾ

യുഎഇ എക്സ്ചേഞ്ചു സ്ഥാപിച്ചത് താനാണെന്നും പിന്നീട് താൻ പാട്ണറായി കൂടെ കൂട്ടിയ ബിആർ ഷെട്ടിയും അയാളുടെ സുഹൃത്തും പാട്ണറുമായിരുന്ന അറബിയും ചേർന്ന് സ്ഥാപനം കൈവശപ്പെടുത്തുകയും തന്നെ യുഎഇ യിലേക്ക് പ്രവേശിക്കാൻ പറ്റാത്ത വിധം രാജ്യത്തെ നിയമം ദുരുപയോഗം ചെയ്ത പുറത്താക്കുകയുമായിരുന്നു എന്ന വെളിപ്പെടുത്തലുകളുമായി 2020 ഏപ്രിൽ 30 ന് മലയാളിയായ മാവേലിക്കരക്കാരൻ ഡാനിയൽ വർഗീസ് രംഗത്ത് വന്നിരുന്നു

ഇപ്പോൾ അമേരിക്കയിൽ താമസിക്കുന്ന ഡാനിയൽ വർഗീസിന്റെ വെളിപ്പെടുത്തലുകൾ ശരിയാണെന്ന് തെളിയിക്കുന്ന തെളിവുകൾ അദ്ദേഹത്തിന്റെ കയ്യിലുണ്ടെന്ന് പറയപ്പെടുന്നു

ADCB(അബുദാബി കോമേഴ്ഷ്യൽ ബാങ്ക്), അബുദാബി ഇസ്‌ലാമിക് ബാങ്ക്, ദുബായി ബാങ്ക് തുടങ്ങി യുഎഇ യിലെയും മറ്റു ഗൾഫ് രാഷ്ട്രങ്ങളിലെയും ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വരുമാനവും ആസ്തിയും പെരുപ്പിച്ചു കാണിച്ചു കോടിക്കണക്കിന് ബില്യൺ ഡോളറുകൾ കടമെടുത്ത് ബിആർ ഷെട്ടി കടന്നു കളഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന്റെയും അനുബന്ധ കമ്പനികളുടെയും ബാങ്ക് അകൗണ്ടുകൾ യുഎഇ സെൻട്രൽ ബാങ്ക് 2020 ൽ മരവിപ്പിച്ചു

കൂടാതെ ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിനെ വഞ്ചിച്ചതിന് ലണ്ടനിലും കേസിൽ പെട്ടിരിക്കുകയാണ് ബിആർ ഷെട്ടി

  1. "UAE Exchange in Antya". Archived from the original on 2013-11-15. Retrieved 2010-05-14.
  2. "ബിസിനസ്സ് സ്റ്റാൻഡേർഡ്". Retrieved 2010-05-15.

3 ഡാനിയൽ വർഗീസിന്റെ വെളിപ്പെടുത്തലുകൾ