ഭാരതീയനായ ഒരു മൻഡോലിൻ വാദകനായിരുന്നു യു.ശ്രീനിവാസ് അഥവാ ഉപ്പലാപു ശ്രീനിവാസ് (ജനനം 1969 ഫെബ്രുവരി 28 - മരണം 2014 സെപ്തംബർ 19). പാശ്ചാത്യവാദ്യമായ മൻഡോലിനിൽ കർണാടക സംഗീതം വായിക്കുന്നതിനാണ് ഇദ്ദേഹം ശ്രദ്ധേയനായിട്ടുള്ളത്. 1998 ൽ പത്മശ്രീ യും 2010 ൽ സംഗീത നാടക അക്കാദമി അവാർഡും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് 2014 സെപ്തംബർ 19 ന് ഇദ്ദേഹം നിര്യാതനായി.[1]

U. Srinivas
ശ്രീനിവാസ് പൂനെയിൽ
പശ്ചാത്തല വിവരങ്ങൾ
ഉപകരണ(ങ്ങൾ)mandolin

ജീവിതരേഖ

തിരുത്തുക

ആന്ധ്രപ്രദേശിൽ പശ്ചിമ ഗോദാവരി ജില്ലയിലുള്ള പാലക്കൊല്ല് മുനിസിപ്പാലിറ്റിയിൽ 1969 ഫെബ്രുവരി 28-ന് യു. സത്യനാരായണയുടെയും കാന്തമ്മയുടെയും മൂത്ത മകനായി ശ്രീനിവാസ് ജനിച്ചു. പിതാവ് സത്യനാരായണയാണ് മാൻഡലിനിൽ ആദ്യ ഗുരു. ചലച്ചിത്ര സംഗീതസംവിധായകൻ വാസു റാവുവിൽനിന്ന് പടിഞ്ഞാറൻ സംഗീതത്തിലും ചെമ്പൈയുടെ ശിഷ്യൻ സുബ്ബരാജുവിൽനിന്ന് വായ്പാട്ടിലും പരിശീലനം നേടി. 1978 ൽ ഒമ്പതാം വയസ്സിൽ അരങ്ങേറ്റം നടത്തി. 1983ൽ ജർമനിയിൽ അന്താരാഷ്ട്ര ജാസ് മേളയിൽ 13 ആം വയസ്സിൽ പങ്കെടുത്തു. ഇന്ത്യക്കകത്തും യൂറോപ്പിലെയും അമേരിക്കയിലെയും പ്രമുഖ നഗരങ്ങളിലെല്ലൊം നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ജോ മക്ലോളിനും മൈക്കൽ നൈമാനും മൈക്കൽ ബ്രൂക്കിനുമൊപ്പം അന്താരാഷ്ട്ര സംഗീതമേളകളിൽ പങ്കെടുത്തിട്ടുണ്ട്. സാക്കിർ ഹുസൈനും ഹരിപ്രസാദ് ചൗരസ്യക്കും ശിവമണിക്കുമൊപ്പം ഫ്യൂഷൻ സംഗീത അരങ്ങുകളിലും ശോഭിച്ചു. പുതിയ പ്രതിഭകളെ മാൻഡലിൻ പഠിപ്പിക്കുന്നതിനായി ശ്രീനിവാസ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വേൾഡ് മ്യൂസിക് എന്ന സ്ഥാപനം തുടങ്ങിയിരുന്നു. [2]

പ്രശസ്ത മാൻഡലിൻ വാദകൻ യു. രാജേഷ് സഹോദരനാണ്. യു. ശ്രീയായിരുന്നു ഭാര്യ. 2012-ൽ വിവാഹമോചിതരായ ഇവർക്ക് ഒരു മകനുണ്ട്. 2014 സെപ്റ്റംബർ 11-ന് കരൾ രോഗം ബാധിച്ച് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം അവിടെ വച്ച് കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി. എന്നാൽ, തുടർന്നുണ്ടായ സങ്കീർണ്ണതകൾ അദ്ദേഹത്തിന്റെ ജീവനെടുത്തു. 2014 സെപ്റ്റംബർ 19-ന് രാവിലെ ഒമ്പതുമണിയോടെയാണ് അദ്ദേഹം അന്തരിച്ചത്. 45 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ബസന്ത് നഗർ വൈദ്യുതിശ്മശാനത്തിൽ സംസ്കരിച്ചു.

പുരസ്കാരങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. http://timesofindia.indiatimes.com/india/Mandolin-U-Srinivas-popular-carnatic-musician-passes-away/articleshow/42877658.cms
  2. "മാൻഡലിൻ വാദകൻ യു. ശ്രീനിവാസ് അന്തരിച്ചു". www.mathrubhumi.com. Retrieved 20 സെപ്റ്റംബർ 2014.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=യു._ശ്രീനിവാസ്&oldid=3642346" എന്ന താളിൽനിന്ന് ശേഖരിച്ചത്