യുർഗൻ ടോഡൻഹോഫർ
ഒരു ജർമൻ ഗ്രന്ഥകാരനും രാഷ്ട്രീയ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമാണ്ണ് യുർഗൻ ടോഡൻഹോഫർ(ജനനം 1940 November 12). ലോക രാഷ്ട്രീയം വിഷയമാക്കി നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 80കളിൽ സോവിയറ്റ് യൂണിയൻന്റെ അഫ്ഗാൻ അധിനിവേശ സമയത്ത് അദ്ദേഹം അഫ്ഗാൻ സന്ദർശിക്കുകയും അഭയാർഥികൾക്കായി ഫണ്ട് സമാഹരണം നടത്തുകയുമുണ്ടായി. ജോർജ് ബുഷിന്റെ അഫ്ഗാൻ - ഇറാഖ് യുദ്ധങ്ങൾക്കെതിരെ വിമർശനമുന്നയിച്ച ജർമനിയിലെ പ്രമുഖ വ്യക്തികളിൽ ഒരാളായിരുന്നു. ഒട്ടനവധി രാജ്യങ്ങളിൽ പ്രത്യേകിച്ച് അറബ് രാജ്യങ്ങളിൽ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്. 2014ൽ ഇറാഖ് - സിറിയൻ പ്രദേശങ്ങളിൽ വലിയൊരു ഭാഗം കയ്യടക്കി ഖിലാഫെറ്റ് പ്രഖ്യാപിച്ച ഇസ്‌ലാമിക്ക് സ്റ്റേറ്റിന്റെ പ്രത്യേക അനുമതിയോടെ 10 ദിവസം അവരുടെ കീഴിലുള്ള പ്രദേശങ്ങൾ സന്ദർശിച്ചതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ പാശ്ചാത്യ മാധ്യമ പ്രവർത്തകനായി അദ്ദേഹം.[1][2]