യുരൂബി ദേശീയോദ്യാനം ((SpanishParque nacional Yurubí))[1]  തെക്കേ അമേരിക്കൻ രാജ്യമായ വെനിസ്വേലയുടെ വടക്കുഭാഗത്തുള്ള ദേശീയോദ്യാനമെന്ന പദവിയുള്ള[2] ഒരു സംരക്ഷിത പ്രദേശമാണ്.[3] 

Yurubí National Park
Parque Nacional Yurubí
Map showing the location of Yurubí National Park Parque Nacional Yurubí
Map showing the location of Yurubí National Park Parque Nacional Yurubí
Location
Location Venezuela
Coordinates10°28′N 68°39′W / 10.467°N 68.650°W / 10.467; -68.650
Area236.7 കി.m2 (91.4 ച മൈ)
Establishedമാർച്ച് 18, 1960 (1960-03-18)

1960 മാർച്ച് 18 ന് യരാക്വേ സംസ്ഥാനത്തിലാണ് ഈ ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത്.[4]  സാൻ ഫിലിപ്പെ നഗരത്തിനു ശുദ്ധജലം ലഭ്യമാകുന്ന പ്രധാന ഉറവിടമായ യൂറുബി നദീതടം സംരക്ഷിക്കുകയെന്ന ലക്ഷ്യമാണ് ഈ ദേശീയോദ്യാന രൂപീകരണത്തിൻറെ പ്രധാന ഉദ്ദേശം. സിയേറ ഡി അറോവ മലനിരകളിലാണ് യുരൂബി ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.  ക്ലൗഡ് വനങ്ങളും താഴ്ന്ന  പർവ്വതപ്രകൃത വനങ്ങളും ഉൾക്കൊള്ളുന്ന ഈ ദേശീയോദ്യാനത്തിനു ചുറ്റും കാർഷിക മേഖലകളാണ്. ദേശീയോദ്യാനത്തിനുള്ളിലെ  ചെറിയ വഴിത്താരകൾ പ്രധാനമായി മൃഗവേട്ടക്കാരോ ഒറ്റപ്പെട്ട സന്ദർശകരോ ഗവേഷകരോ ഒക്കെയാണ് ഉപയോഗിക്കാറുള്ളത്. ദേശീയോദ്യാനത്തിൽ ജനവാസമില്ല. ഈ പ്രദേശത്തെ പഴയ കുടിയേറ്റക്കാരെ മറ്റ പ്രദേശങ്ങളിലേയ്ക്ക് അനവധി വർഷങ്ങൾക്കു മുമ്പ്തന്നെ മാറ്റിയിരുന്നു. ഈ ദേശീയോദ്യാനത്തിൻറെ  ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം, ഇവിടെ ഉയർന്ന അളവിലുള്ള ജൈവവൈവിധ്യവും തനതുസസ്യജന്തുജാലങ്ങളും കണ്ടുവരുന്നു. എന്നിരുന്നാലും പരിമിതമായ തോതിലുള്ള ഗവേഷണങ്ങളാണ് നടത്തപ്പെട്ടിട്ടുള്ളതെന്നതിനാൽ ദേശീയോദ്യാനത്തെക്കുറിച്ച് പരിമിതമായ അറിവകളേയുള്ളു.

  1. Maddicks, Russell (2010-12-15). Venezuela: The Bradt Travel Guide (in ഇംഗ്ലീഷ്). Bradt Travel Guides. ISBN 9781841622996.
  2. Compilación legislativa sobre protección ambiental (in സ്‌പാനിഷ്). Ministerio del Ambiente, Consultoría Jurídica. 1978-01-01.
  3. (Venezuela), Instituto Nacional de Parques; (Venezuela), Fundación de Educación Ambiental (1983-01-01). Los Parques nacionales de Venezuela (in സ്‌പാനിഷ്). Instituto Nacional de Parques.
  4. Régimen jurídico-institucional de la ordenación y administración del ambiente: programa de investigación (in സ്‌പാനിഷ്). Universidad Catolica Andres. 1987-01-01. ISBN 9789802440108.
"https://ml.wikipedia.org/w/index.php?title=യുരൂബി_ദേശീയോദ്യാനം&oldid=2551919" എന്ന താളിൽനിന്ന് ശേഖരിച്ചത്