യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ
ഇന്ത്യയിലെ ഒരു പ്രമുഖ വാർത്താ ഏജന്സിയാന് യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യു.എൻ.ഐ). പ്രഥമ പ്രസ്സ് കമ്മീഷൻ റിപ്പോർട്ടിൽ രാജ്യത്ത് പ്രെസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യക്കൊപ്പം രണ്ടാമതൊരു വാർത്താ ഏജർസി തുടങ്ങുവാനുള്ള നിർദ്ദേശമുണ്ടായിരുന്നു. അതിന്റെ ഫലമായി 1959-ൽ റെജിസ്റ്റർ ചെയ്യുകയും 1961 മാർച്ച് 21-ന് പ്രവർത്തനം ആരംഭിക്കുകയും ചെയ്ത വാർത്താ ഏജൻസിയാണ് യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ.[1] ന്യൂ ഡെൽഹിയാണ് ആസ്ഥാനം.
ഇന്ത്യക്ക് അകത്ത് 325-ഓളം റിപ്പോർട്ടർമാരും, ഇന്ത്യയ്ക്ക് പുറത്ത് പല രാജ്യങ്ങളിലായി 250-ഓളം വാർത്താപ്രതിനിധികളും യൂ.എൻ.ഐ ക്ക് ഉണ്ട്.[2] ആന്തമാൻ നിക്കോബാർ ദ്വീപുസമൂഹങ്ങളിൽ ആദ്യമായി വാർത്താ പ്രതിനിധിയെ നിയമിച്ചത് യു.എൻ.ഐയാണ്. ലോകത്താകമാനം ആയിരത്തോളം മാദ്ധ്യമങ്ങൾ വാർത്തകൾക്കായി യു.എൻ.ഐയെ ആശ്രയിക്കുന്നുണ്ട്. 19-ഓളം അന്താരാഷ്ട്ര വാർത്താ ഏജൻസികളുമായി യു.എൻ.ഐ സഹകരിച്ച് പ്രവർത്തിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ ഭാഷകളിൽ യു.എൻ.ഐയുടെ സേവനം ലഭ്യമാണ്. ഹിന്ദി പതിപ്പ് "യൂണിവാർത്ത" 1982-ലും ഉറുദു പതിപ്പ് 1992-ലുമാണ് ആരഭിച്ചത്.
ആദ്യമായി ഇന്ത്യയിൽ സാമ്പത്തിക വാർത്താ സേവനങ്ങളും, സ്റ്റോക്ക് എക്സ്ചേഞ്ച്, ഫോട്ടോ സേവനങ്ങളും ആരംഭിച്ചതും യു.എൻ.ഐ ആണ്.
സേവനങ്ങൾ
തിരുത്തുക- യുണിഫിൻ (ബാങ്കുകൾക്കും മറ്റു സാമ്പത്തിക ഇടപാടുകാർക്കും വേണ്ടുയുള്ള സേവനം )
- യുണിസ്റ്റോക്ക് (സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്കും സ്റ്റോക്ക് ബ്രോക്കർമാർക്കും വേണ്ടിയുള്ള സേവനം)
- യുണിദർശൻ (ടെവിഷൻ ചാനലുകൾക്ക് വേണ്ടിയുള്ള സേവനം)
- യുണിസ്ക്കാൻ (ഹോട്ടലുകളിലും മറ്റുസ്ഥലങ്ങളിലും വാർത്തകൾ കാണിക്കുവാൻ വേണ്ടിയുള്ള സേവനം)
- യുണിഡൈറെക്ട് (സർക്കാർ, കോർപറേറ്റ് മേഖലയിലുള്ള ഉദ്യോഗസ്ഥർക്കു വേണ്ടിയുള്ള സേവനം)
- യുണിഗ്രാഫിക്സ് (ആവശ്യാനുസരണം ഉപയോഗിക്കവുന്ന കംമ്പ്യൂട്ടർ നിർമ്മിത ചിത്രങ്ങളുടെ സേവനം)