റഷ്യൻ ഫെഡറേഷനിലെ കോമി സ്വയംഭരണപ്രദേശത്തുള്ള ഒരു ദേശീയോദ്യാനമാണ് യുഗിഡി വ ദേശീയോദ്യാനം Russian: Югыд ва). 2013ൽ ബെറിൻഗ്യ ദേശീയോദ്യാനം ആരംഭിക്കുന്നതുവരെ ഇതായിരുന്നു റഷ്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം.

Югыд ва
Yugyd Va National Park
Саблинский хребет.jpg
Map showing the location of Югыд ва
Map showing the location of Югыд ва
LocationKomi Republic, Russia
Coordinates62°25′N 58°47′E / 62.417°N 58.783°E / 62.417; 58.783Coordinates: 62°25′N 58°47′E / 62.417°N 58.783°E / 62.417; 58.783
Area18,917 square kilometers
EstablishedApril 23, 1994
The Kozhim River in Yugyd Va National Park

ചരിത്രംതിരുത്തുക

1994 ഏപ്രിൽ 23 ന് ഈ ദേശീയോദ്യാനം റഷ്യൻ ഗവണ്മെന്റ് ആരംഭിക്കുന്നത് ഉത്തര യുറാൽ പർവ്വതനിരകളിലുള്ള ടൈഗ വനങ്ങളെ സംരക്ഷിക്കുക, വിനോദസഞ്ചാരത്തിനുപയോഗിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്.

1995ൽ, യുഗിഡി വ ദേശീയോദ്യാനം, അടുത്തുള്ള പെച്ചോറ- ഇല്ല്യിച്ച് നാച്ചർ റിസർവ്വ് എന്നിവിടങ്ങളിലെ വനപ്രദേശത്തെ വിർജിൻ കോമി വനങ്ങൾ എന്ന പേരിൽ യുനസ്ക്കോ ലോക പൈതൃകസ്ഥലമായി പ്രഖ്യാപിച്ചു.

വിനോദസഞ്ചാരംതിരുത്തുക

സന്ദർശകരുടെ വരുമാനം (ഒരു വർഷം 2.4 million റൂബിൾ ($100,000)) കൊണ്ട് ദേശീയോദ്യാനത്തിന്റെ ചെലവുകൾ (ഒരു വർഷം 5 മില്യൺ റൂബിൾ ($200,000))നടത്താൻ കഴിയുന്നില്ലെന്ന് അധികൃതർ ഉത്കണ്ഠപ്പെടുന്നു. [1]

അവലംബംതിരുത്തുക

  1. "Clear future for the 'Clear Water', or how Yugyd Va National Park is to develop" Krasnoye Znamya (a local newspaper), 15 March 2006, No. 40. (in Russian)
"https://ml.wikipedia.org/w/index.php?title=യുഗിഡി_വ_ദേശീയോദ്യാനം&oldid=3297608" എന്ന താളിൽനിന്ന് ശേഖരിച്ചത്