2008-ൽ പുറത്തിറങ്ങിയ ഒരു ചൈനീസ് സിനിമയാണ് യിപ് മാൻ [1](Grandmaster Ip Man (Chinese: 一代宗師葉問)[2]. ബ്രൂസ് ലീയുടെ[3] മാസ്റ്റർ എന്ന പേരിൽ പ്രസിദ്ധനാണ് യിപ് മാൻ. ചൈനീസ് മാർഷ്യൽ ആർട്സായ വിങ് ചുങിന്റെ[4] മാസ്റ്റർ ആയി ലോകം മുഴുവൻ പ്രസിദ്ധനാണ് യിപ് മാൻ. മൂന്ന് ഭാഗങ്ങളിലായി ഇറങ്ങിയ ആത്മകഥാംശം ഉൾകൊള്ളുന്ന ഈ പടത്തിന്റെ ഒന്നാം ഭാഗം ആണ് 2008- ൽ ഇറങ്ങിയത്. യിപ് മാൻ II[5] 2010-ലും, യിപ് മാൻ III[6] 2015-ലും പുറത്തിറങ്ങി. ചൈനയിലെ ഫോഷാൻ നഗരത്തിലാണ് യിപ് മാൻ ജീവിചിരുന്നത്. ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് വിൽസൺ യിപ് ആണ്. ഡോണീ യെൻ യിപ് മാൻ ആയി വേഷമിട്ടിരിക്കുന്ന ഈ പടത്തിൽ ചൈനയുടെ ജപ്പാൻ യുദ്ധ കാലമാണ് പശ്ചാത്തലമായി വരുന്നത്.

Yip Man
Yip Man gravestone
"https://ml.wikipedia.org/w/index.php?title=യിപ്_മാൻ&oldid=2664357" എന്ന താളിൽനിന്ന് ശേഖരിച്ചത്