യാൻ മിർദൽ
പ്രശസ്ത സ്വീഡിഷ് എഴുത്തുകാരനാണ് യാൻ മിർദൽ(ജനനം : ജൂലൈ 19 1927 - 2020).ഇടതു രാഷ്ട്രീയവുമായി ബന്ധപ്പെട്ട നിരവധി കൃതികളുടെ രചയിതാവാണ്.
ജീവിതരേഖ
തിരുത്തുകനൊബേൽ സമ്മാനജേതാക്കളായ ഗുണ്ണർ മിർദലിന്റെയും ആൽവ മിർദലിന്റെയും മകനായി സ്റ്റോക്ക്ഹോമിൽ ജനിച്ചു.. ജവാഹർലാൽ നെഹ്രുവിന്റെയും ഇന്ദിരാഗാന്ധിയുടെയും അടുത്ത സുഹൃത്തുക്കളായിരുന്നു ഗുണ്ണർ-ആൽവ ദമ്പതിമാർ.
വിവാദങ്ങൾ
തിരുത്തുകമാവോവാദി അനുകൂലിയാണെന്ന് ആരോപിച്ച് യാൻ മിർദൽ ഇന്ത്യ സന്ദർശിക്കുന്നതു വിലക്കാൻ കേന്ദ്ര സർക്കാർ ആലോചിച്ചിരുന്നു.[1]
കൃതികൾ
തിരുത്തുകഇന്ത്യയിലെ തീവ്ര ഇടതുപ്രസ്ഥാനത്തെപ്പറ്റി പ്രതിപാദിക്കുന്ന 'ഇന്ത്യ വെയ്റ്റ്‌സ്', 'റെഡ് സ്റ്റാർ ഓവർ ഇന്ത്യ' തുടങ്ങിയവ. ഛത്തീസ്ഗഢിലെ മാവോവാദി ശക്തികേന്ദ്രമായ ബസ്തർ മേഖല രണ്ടു വർഷം മുമ്പ് സന്ദർശിച്ച യാൻ ഈ സന്ദർശനത്തിന്റെയും സി.പി.ഐ.(മാവോവാദി) ജനറൽ സെക്രട്ടറി ഗണപതി അടക്കമുള്ള നേതാക്കളും പ്രവർത്തകരുമായി നടത്തിയ ആശയവിനിമയങ്ങളുടെയും അടിസ്ഥാനത്തിൽ രചിച്ച പുസ്തകമാണ് 'റെഡ് സ്റ്റാർ ഓവർ ഇന്ത്യ'(ഇന്ത്യയ്ക്കുമേൽ ചുവപ്പുനക്ഷത്രം).
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-21. Retrieved 2012-05-21.
പുറംകണ്ണികൾ
തിരുത്തുകExternal links
തിരുത്തുക- Singing the poetry of the people Archived 2007-06-20 at the Wayback Machine. - a eulogy of Indian poet Sri Sri, by J. Myrdal.
- Interview in al-Intiqad - 2006