അമേരിക്കൻ ഐക്യനാടുകളിലെ ഒരു പൊതുപ്രവർത്തകയും മനശ്ശാസ്ത്രവിദഗ്ദയുമാണ് യാസ്‌മിൻ മുജാഹിദ് (ജനനം: 11 മാർച്ച് 1980). ആത്മീയത, വ്യക്തിത്വവികസനം എന്നിവയിൽ ശ്രദ്ധയൂന്നുന്ന അവർ ഹഫിങ്ടൺ പോസ്റ്റിന്റെ കോളമിസ്റ്റും അൽ മഗ്‌രിബ് ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലകയുമാണ്[1][2][3].

ജീവിതരേഖ തിരുത്തുക

വിസ്കോൺസിൻ-മാഡിസൺ യൂണിവേഴ്സിറ്റിയിൽ നിന്ന് മനശ്ശാസ്ത്രത്തിൽ ബിരുദം നേടിയ യാസ്‌‌മിൻ അവിടെത്തന്നെ ജേണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയിരുന്നു. ഇൻഫോക്കസ് ന്യൂസ്, ഹഫിങ്ടൺ പോസ്റ്റ് മുതലായ പ്രസിദ്ധീകരണങ്ങളിൽ എഴുതിവന്ന അവർ അൽ മഗ്‌രിബ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലകയാകുന്ന ആദ്യ വനിതയായിരുന്നു[4][5]. കർദ്ദിനാൾ സ്ട്രിച്ച് യൂണിവേഴ്സിറ്റിയിലെ പരിശീലകയായി മുൻപ് പ്രവർത്തിച്ചിരുന്നു. വ്യക്തിത്വ വികാസത്തിന് പ്രചോദകമാകുന്ന തരത്തിലുള്ള ഇവരുടെ പ്രഭാഷണങ്ങൾ കാരണം അന്താരാഷ്ട്രതലത്തിൽ തന്നെ ഇവർ അറിയപ്പെടുന്നു[6].

രചനകൾ തിരുത്തുക

  • Reclaim Your Heart । FB Publishing । ISBN 978-0990387688
  • Love & Happiness: A collection of personal reflections and quotes । FB Publishing । ISBN 978-0998537306

അവലംബം തിരുത്തുക

  1. Journal, Wisconsin Muslim (2018-05-04). "Yasmin Mogahed: Love, Happiness, hiand reflections of walking with the Lord". Wisconsin Muslim Journal (in ഇംഗ്ലീഷ്). Retrieved 2019-08-26.
  2. "Instructors: Yasmin Mogahed". almaghrib.org. AlMaghrib Institute. Retrieved 23 July 2021.
  3. "Yasmin Mogahed". icp-pgh.org. Islamic Centre of Pittsburgh. Archived from the original on 2021-07-24. Retrieved 23 July 2021.
  4. "Yasmin Mogahed | HuffPost". www.huffpost.com (in ഇംഗ്ലീഷ്). Retrieved 2019-08-26.
  5. "Yasmin Mogahed at al-Maghrib Institute". al-Maghrib Institute.
  6. "Author, blogger to speak about Muslim spirituality at Orono mosque". Bangor Daily News (in അമേരിക്കൻ ഇംഗ്ലീഷ്). 22 February 2013. Retrieved 2019-08-26.
"https://ml.wikipedia.org/w/index.php?title=യാസ്‌മിൻ_മുജാഹിദ്&oldid=3862365" എന്ന താളിൽനിന്ന് ശേഖരിച്ചത്