യാഗ വേണുഗോപാൽ റെഡ്ഡി

ഇന്ത്യയിലെ ഒരു സാമ്പത്തിക ശാസ്ത്ര വിദഗ്ദൻ

വൈ.വി. റെഡ്ഡി എന്നറിയപ്പെടുന്ന ഡോ. യാഗ വേണുഗോപാൽ റെഡ്ഡി (ജനനം:1941 ആഗസ്റ്റ് 17) 1964 ബാച്ചിലെ ഒരു ഐ.എ.എസ് ഓഫീസറാണ്. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്കിന്റെ ഇരുപത്തിയൊന്നാമത്തെ ഗവർണറായി 2003 സെപ്റ്റംബർ 6 മുതൽ 2008 സെപ്റ്റംബർ 5 വരെ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്കാരമായ പത്മവിഭൂഷൺ 2010-ൽ അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു.[1]

ഡോ. യാഗ വേണുഗോപാൽ റെഡ്ഡി

21-ആം റിസർവ് ബാങ്ക് ഗവർണർ
പദവിയിൽ
6 സെപ്റ്റംബർ 2003 – 5 സെപ്റ്റംബർ 2008
മുൻ‌ഗാമി ബിമൽ ജലാൻ
പിൻ‌ഗാമി ഡി. സുബ്ബറാവു
ജനനം (1941-08-17) 17 ഓഗസ്റ്റ് 1941 (പ്രായം 78 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽപൊതുസേവനം

അവലംബംതിരുത്തുക

  1. കേന്ത്ര അഭ്യന്തര മന്ത്രാലയം(ഇന്ത്യ) (25 January 2010). ഈ വർഷത്തെ പദ്മ പുരസ്കാരങ്ങൾ. Press release. ശേഖരിച്ച തീയതി: 25 January 2010.
"https://ml.wikipedia.org/w/index.php?title=യാഗ_വേണുഗോപാൽ_റെഡ്ഡി&oldid=2919529" എന്ന താളിൽനിന്ന് ശേഖരിച്ചത്