യാഖ്ചൽ
യാഖ്ചൽ (പേർഷ്യൻ: یخچال "ഐസ് കുഴി"; യാഖ് എന്നാലർത്ഥം "ഐസ്" എന്നും ചാൽ "കുഴി") ഒരു പുരാതന തരം ബാഷ്പീകരണ ശീതീകരണി ആണ്. ഭൂമിക്ക് മുകളിലായി കുംഭഗോപുരാകൃതിയിൽ ഉളള ഘടനയ്ക്കകത്ത് ഭൂഗർഭ സ്റ്റോറേജ് സ്പേസ് കാണപ്പെടുന്നു. ഇത് ഐസ് ധാരാളമായി സൂക്ഷിക്കാൻ പലപ്പോഴും ഉപയോഗിക്കാറുണ്ടായിരുന്നു. ചിലപ്പോൾ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കാനും ഉപയോഗിച്ചിരുന്നു. ഭൂഗർഭസ്ഥലം കട്ടിയുള്ള താപ-പ്രതിരോധശേഷിയുള്ള നിർമ്മാണ വസ്തുക്കളുമായി കൂട്ടിച്ചേർത്ത് നിർമ്മിച്ചിരിക്കുന്നു. ഈ ഘടന പ്രധാനമായും പേർഷ്യയിൽ നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്തു. നൂറുകണക്കിനു വർഷം മുൻപ് നിർമ്മിക്കപ്പെട്ട ഇത്തരത്തിലുള്ള ശീതീകരണികൾ ഇപ്പോഴും നിലകൊള്ളുന്നു.[1]
ഇതും കാണുക
തിരുത്തുകകൂടുതൽ വായനയ്ക്ക്
തിരുത്തുക- Harry Rutstein and Joanne Kroll In the Footsteps of Marco Polo ISBN 0-670-39683-4
അവലംബം
തിരുത്തുക- ↑ Mahdavinejad, M; Kavan Javanrudi (July 2012). "Assessment of Ancient Fridges: A Sustainable Method to Storage Ice in Hot-Arid Climates". Asian Culture and History. 4 (2). doi:10.5539/ach.v4n2p133.