യഹ്യാ അയ്യാശ്

ഫലസ്തീനിയൻ തീവ്രവാദി പോരാളി

ഹമാസിന്റെ പ്രധാന ബോംബു നിർമ്മാതാവും ഇസ്സദ് ദിൻ അൽ ഖസം ബ്രിഗേഡിന്റെ വെസ്റ്റ് ബാങ്ക് ബറ്റാലിയന്റെ നേതാവുമായിരുന്നു യഹ്യ അബ്ദ്-അൽ-ലത്തീഫ് അയ്യശ് (അറബി: يحيى عياش) (22 ഫെബ്രുവരി 1966[1] – 5 ജനുവരി 1996). ഇദ്ദേഹം "ദി എഞ്ചിനീയർ" (അറബി: المهندس, അഥവാ അൽ-മുഹന്തിസ്) എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്നു. 1996 ജനുവരി 5ന് ഇദ്ദേഹം വധിക്കപ്പെട്ടു. ഇസ്രയേലി ചാരസംഘടനയായ ഷിൻബെത്തായിരുന്നു ഇദ്ദേഹത്തിന്റെ പിന്നിലെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു.

യഹ്യാ അയ്യാശ്
ജനനം22 ഫെബ്രുവരി 1966
മരണം5 ജനുവരി 1996(1996-01-05) (പ്രായം 29)
ബെത്ലെഹെം, വെസ്റ്റ് ബാങ്ക്
കലാലയംബിർസെയ്ത്ത് സർവ്വകലാശാല
സംഘടന(കൾ)ഹമാസ്

ഫലസ്തീനികൾക്ക് ഇദ്ദേഹം ഒരു വീരപോരാളിയാണ്[2] ഇദ്ദേഹത്തിന്റെ പേര് ഏതാനും വഴികൾക്കും മറ്റും ഇട്ടിട്ടുണ്ട്[3].

അയാശിന്റെ ഒസാമ ഹാമദ് എന്ന ബാല്യ കാല സുഹൃത്തിന്റെ അമ്മാവൻ കാമിൽ ഹമാദിനെ 1995- ഒക്ടോബറിൽ ഇസ്രയേൽ ഷിൻബേത്ത് സംഘം സമീപിച്ചു എന്ന് കരുതപ്പെടുന്നു. തുടർന്ന് കാമിൽ ഹമിദ് പണവും, ഇസ്രയേൽ തിരിച്ചറിയൽ കാർഡും ആവശ്യപ്പെട്ടു. ഷിൻബേത്ത് സംഘം ഈ കാര്യം ഹമാസിനെ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപെടുത്തി കാമിൽ ഹാമാദിനെ കൊണ്ട് ദൗത്യത്തിൽ സഹകരിപ്പിക്കുന്നു. ദൌത്യം നിർവ്വഹിക്കുന്നതിന്റെ ഭാഗമായി യഹ്യയുടെ ശബ്ദം കേൾക്കാനുള്ള ഒരു രഹസ്യ ഉപകരണമടങ്ങിയ ഫോണാണെന്ന് പറഞ്ഞ് കാമിൽ ഹമാദിനോട് ഇത് യഹ്യയുടെ അടുത്ത് എത്തിക്കാൻ ഷിൻബേത്ത് ഏജന്റുമാർ പറയുന്നു.

1996-ജനുവരി 5-ന് കാമിൽ ഹമാദ് യഹ്യയുടെ പെങ്ങളുടെ മകന്റെ കൈയിൽ ഈ ഫോൺ കൊടുക്കുന്നു, യഹ്യ സാധാരണ ഉപയോഗിക്കുന്ന ഫോൺ ആണിതെന്ന് അറിയാമായിരുന്ന ബന്ധു ഫോൺ അമ്മാവനു കൈമാറുന്നു. തുടർന്ന് കാമിൽ ഹമാദ് ഒറ്റുകാരനായി വന്നു സൌഹൃദം പുതുക്കി തിരിച്ചു പോകുന്നു. അൽപ്പസമയത്തിനകം യഹ്യയുടെ സാറ്റലൈറ്റ് ഫോൺ ശബ്ദിക്കുന്നു. ഫോൺ അറ്റന്റ് ചെയ്യാനുള്ള ബട്ടൻ അമർത്തുന്നു, പകരം കൊടുത്തയച്ച ഫോണിൽ 15 ഗ്രാം മാരകമായ ആർ ഡി എക്സ് അടങ്ങിയതായിരുന്നു. ഫോൺ പൊട്ടിതെറിക്കുന്നു. യഹ്യാ അയാശിന്റെ തല ചിതറി തെറിക്കുന്നു കാമിൽ ഹാമാദിനെ മൊസാദ് സുരക്ഷിതമായി ഇസ്രയേലിൽ എത്തിക്കുന്നു.

  1. Katz, 70
  2. Katz, 260
  3. "The Palestinian Authority still allows and even encourages shaheeds to be turned into role models". Intelligence and Terrorism Information Center. 12 April 2010. Archived from the original on 2011-05-11. Retrieved 12 April 2010.
"https://ml.wikipedia.org/w/index.php?title=യഹ്യാ_അയ്യാശ്&oldid=4092808" എന്ന താളിൽനിന്ന് ശേഖരിച്ചത്