യഹോവയുടെ സാക്ഷികളുടെ ആരാധനാരീതി

(യഹോവയുടെ സാക്ഷികളുടെ അനുഷ്ഠാനങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യഹോവയുടെ സാക്ഷികളുടെ ആരാധനാരീതി അവർക്ക് മേൽനോട്ടം നടത്തുന്ന ഭരണസംഘത്തിന്റെ ബൈബിൾ അടിസ്ഥാനമാക്കിയുള്ള ആശയങ്ങളെ കേന്ദ്രീകരിച്ചുള്ളവയാണ്. അവരുടെ ആരാധന നടത്തപെടുന്നത് രാജ്യഹാളുകളിലാണ്. ആരാധന നടത്ത്പെടുന്നത് ലോകവ്യപകമായി ഒരുപോലെയാണ്. വാർഷികമായി പല കൺവൻഷനിലുടെയും, അവരുടെ പ്രസിദ്ധീകരണങ്ങലിലൂടെയും അവരെ പഠിപ്പിക്കുന്നത് ആരാധനയുടെ ഭാഗമാണ്.[1][2]

 
യഹോവയുടെ സാക്ഷികളുടെ ഒരു രാജ്യഹാൾ
 
ഒരു രാജ്യഹാളിൽ ആരാധന നടത്തപെടുന്നതിന്റെ ചിത്രം

യഹോവയുടെ സാക്ഷികൾ ആരാധനക്കായി കൂടിവരുന്ന സ്ഥലങ്ങളെ രാജ്യഹാൾ എന്നാണ് വിളിക്കുന്നത്, രാജ്യഹാളിൽ പൊതുജനങ്ങളെയും അവർ സ്വാഗതം ചെയ്യുന്നു. ഒരോ രാജ്യഹാളുകളും അവർക്ക് വീതിച്ച് കൊടുത്തിട്ടുല്ല പ്രദേശത്തിൽ പ്രവർത്തിക്കുന്നു. ലോകവ്യാപകമായി യഹോവയുടെ സാക്ഷികൾക്ക് ഒരുലക്ഷത്തിൽ പരം രാജ്യഹാളുകൾ ഉണ്ട്. ആരാധനയുടെ ഭുരിഭാഗവും ബൈബിളും ബൈബിൾ അധിഷ്ഠിത പ്രസിദ്ധീകരണങ്ങളുടെയും പഠനത്തിനുള്ളതാണ്. പരമ്പരാഗത ആരാധനാസമ്പ്രദായങ്ങളോ, പ്രത്യേക സംസാരവിധമോ, ഉപവാസമോ ഒന്നും അവർ നടത്തുന്നില്ല.[3] സാക്ഷികൾ തങ്ങളുടെ സഹവിശ്വാസികളെ "സഹോദരൻ" അല്ലെങ്കിൽ "സഹോദരി" എന്ന് അഭിസംബോധന ചെയ്യുകയും, വിശ്വാസികളെ ഒരു കുടുംബത്തിന്റെ ഭാഗമായി കണക്കാക്കുകയും ചെയ്യുന്നു.യേശു ദൈവമല്ല എന്ന് അടിയുറച്ചു വിശ്വസിക്കുന്ന മതവിഭാഗമാണ്‌ യഹോവയുടെ സാക്ഷികൾ. മറ്റു ക്രൈസ്തവ സഭകളിൽ നിന്നും വ്യത്യസ്തമായി ഇവർ ത്രിയേകദൈവത്തിൽ വിശ്വസിക്കുന്നില്ല. യഹോവ മാത്രമാണ് ഏകദൈവം എന്ന് ഇവർ വിശ്വസിക്കുന്നു. യേശു ദൈവമല്ലാത്ത, ദൈവ പുത്രൻ മാത്രമാണെന്നും ഏക സത്യ ദൈവം യഹോവയാണെന്നും ഉള്ള ഇവരുടെ പഠിപ്പിക്കലിനോട് ആരിയൻ വിശ്വാസധാരയിലെ ബൈബിൾ പണ്ഡിതൻമാരും, അവരുടെ പുരാതന ബൈബിൾ കൈയ്യെഴുത്തു പ്രതികളും യോജിക്കുന്നു. [4] സാമുഹിക പ്രവർത്തകനായ അൻഡ്രു ഹോൾഡന്റെ വീക്ഷണത്തിൽ സാക്ഷികളൂടെ ആരാധനരീതി അവരുടെ ഐക്യത്തിന്റെയും, കെട്ടുറപ്പിന്റെയും, വിശ്വാസത്തിന്റെയും രഹസ്യമാണെന്നാണ്. പുതിയതായി സാക്ഷികളാകുന്നവർക്ക് ഇവരുടെ ആരാധനാരീതിയിൽ മതിപ്പുളവാക്കാനും അവ സഹായിക്കുന്നെന്ന് അദ്ദേഹം പറയുന്നു.[3] "ലോകത്തിന്റെ മോശമായ സ്വാധീനങ്ങൾക്ക്" വഴിപെട്ടുപോകാതിരിക്കാൻ ആരാധനക്കായി കൂടിവരേണ്ടത് വളരെ പ്രധാനമാണെന്ന് യഹോവയുടെ സാക്ഷികൾ കരുതുന്നു.[5][6]

  1. Franz 2002, പുറം. 106.
  2. Keep Yourselves in God’s Love, Watch Tower Bible and Tract Society, 2008, page 43, "The Governing Body of Jehovah’s Witnesses represents the slave class. ... elders today receive instructions and counsel from the Governing Body, either directly or through its representatives, such as traveling overseers."
  3. 3.0 3.1 Holden 2002, പുറങ്ങൾ. 64–69.
  4. Botting, Heather (1984). The Orwellian World of Jehovah's Witnesses. University of Toronto Press. pp. 85. ISBN 0-8020-6545-7. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  5. "What Do You Do with Your Time?", The Watchtower, February 1, 1950, page 38, "By setting and meeting the goal never to miss any of the meetings that the Lord provides for His people, the Christian is protected against becoming involved in the affairs of this world. He doesn’t have time for it!"
  6. "Exert Yourselves Vigorously!", The Watchtower, April 1, 1972, page 206, "They do much private Bible study, attend five weekly congregation meetings and spend much time each month in preaching the good news of God’s kingdom and making disciples of people, besides providing support for themselves and their families. ... Being busy serves as a protection from many of the temptations and snares of the world, the flesh and the Devil."