യശോദ ടീച്ചർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വടക്കൻ മലബാറിലെ സ്വാതന്ത്ര്യ സമരസേനാനിയും അധ്യാപികയും പത്ര പ്രവർത്തകയും കമ്യൂണിസ്റ്റ് നേതാവും മഹിളാ നേതാവുമായിരുന്നു യശോദ ടീച്ചർ. മലയാളത്തിലെ ആദ്യത്തെ സ്വന്തം ലേഖികയാണ്. ജാനകിയുടെയും ധർമ്മടത്ത് പയ്യനാടൻ ഗോവിന്ദൻറെയും മകളായി 1916 ഫെബ്രുവരി 12 ന് ജനിച്ചു. കല്യാശ്ശേരി ഹയർ എലിമെൻററി സ്കൂളിൽ ഏക വിദ്യാർത്ഥിനിയായി എട്ടാം തരത്തിൽ ചേർന്നു. 1933-35 കാലഘട്ടത്തിൽ അധ്യാപികാ പരിശീലനം നേടി. 1976ൽ അധ്യാപിക ജോലി അവസാനിപ്പിച്ചു. ടി.സി.നാരായണൻ നമ്പ്യാർ, പി.ആർ.നമ്പ്യാർ, പി.രാമുണ്ണി എന്നിവരോടൊപ്പം രാഷ്ട്രീയ പ്രവർത്തനം നടത്തി. 1952ൽ കമ്യൂണിസ്റ്റ് നേതാവും സഹപ്രവർത്തകനുമായ കാന്തലോട്ട് കുഞ്ഞമ്പുവിനെ വിവാഹം ചെയ്തു. 1939ൽ ബ്രിട്ടീഷ് സർക്കാർ യശോദ ടീച്ചറുടെ അധ്യാപക സർട്ടിഫിക്കറ്റ് റദ്ധാക്കുകയുണ്ടായി. ദേശാഭിമാനി പത്രത്തിൻറെ ലേഖികയായി പ്രവർത്തിച്ചു. കണ്ടക്കൈ സമര പോരാളി കുഞ്ഞാക്കമ്മയുടെയും കാവുമ്പായി സമരത്തിൻറെ വീര വനിത ചെറിയമ്മയുടെയും ചെറുത്തുനിൽപ്പിൻറെ കഥകൾ പുറം ലോകം ആദ്യം അറിഞ്ഞത് യശോദ ടീച്ചറുടെ റിപ്പോർട്ടിലൂടെയാണ്. വധശിക്ഷ കാത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന കയ്യൂർ സഖാക്കളെ ജയിലിൽ സന്ദർശിച്ച ഏക വനിതയും ടീച്ചറാണ്. 1943 ഡിസംബറിൽ സിന്ധിൽ നടന്ന അഖിലേന്ത്യാ വനിതാ സമ്മേളനത്തിലും 1949ൽ കൊൽക്കത്തയിൽ നടന്ന ഏഷ്യാറ്റിക് വിമൻസ് കോൺഫറൻസിലും ടീച്ചർ പങ്കെടുത്തു. 2009 ജൂലൈ 27 ന് അന്തരിച്ചു.