യക്ഷിക്കളം
ഉത്തരകേരളത്തിലെ ഒരു അനുഷ്ഠാനകലയാണ് യക്ഷിക്കളം. മലബാറിലെ ചില ക്ഷേത്രങ്ങളിൽ ഇതു നടന്നുവരുന്നു. തൈക്കടപ്പുറം അഴിത്തലയുള്ള ആലിങ്കൽ ഭദ്രകാളി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇതു വർഷംതോറൂം നടന്നുവരുന്നുണ്ട്. അഞ്ചു ദിവസം വിപുലമായി കൊണ്ടാടുന്ന ഉത്സവത്തിൽ അഞ്ചു ദിവസവും പകലും സമാപന ദിവസത്തിൽ രാത്രിയും യക്ഷിക്കളം ഉണ്ടാകാറുണ്ട്. മുക്കുവ സമുദായത്തിൽ ഉള്ളവരാണ് ഇവടെ പൂജ ചെയ്യുന്നതെങ്കിലും ജാതിമതഭേദമന്യേ എല്ലാവരും ഉത്സവം കാണാൻ വരാറുണ്ട്.