മാഹ്വാൻ

(മ ഹുവാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൈനീസ് സഞ്ചാരിയും അഡ്മിറൽ ഷെങ് ഹി യോടൊപ്പം പര്യവേക്ഷണസംഘത്തിൽ പരിഭാഷകനായി അനുധാവനം ചെയ്തിരുന്നയാളുമാണ് മ ഹുവാൻ.(c. 1380–1460)കൊച്ചിയെ പറ്റിയുള്ള ഏറ്റവും പഴയ വിദേശിയ ലേഖനം ഇദ്ദേഹത്തിന്റെയാണ്‌.[1]ചൈനയിൽ ഷെജിയാങ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. ബുദ്ധമതത്തിൽ നിന്നു ഇസ്ലാമിലേയ്ക്കു പരിവർത്തനം ചെയ്യപ്പെട്ട ആളാണ് മ ഹുവാൻ എന്നു കരുതപ്പെടുന്നു. ചില ചൈനീസ് ഗ്രന്ഥങ്ങളും, ബുദ്ധമത ഗ്രന്ഥങ്ങളും അറബിയിലേയ്ക്കു ഭാഷാന്തരം ചെയ്ത സഞ്ചാരിയാണ് മ ഹുവാൻ.[2] 1413 നാലാമത്തെ സഞ്ചാരത്തിൽ ചമ്പ, ജാവ, സുമാത്ര, പലെംബാങ്, സിയാം, കൊച്ചി, ഹോർമുസ് എന്നീ സ്ഥലങ്ങൾ മ ഹുവാൻ സന്ദർശിക്കുകയുണ്ടായി.

A page from Ming dynasty woodcut printed edition of Yingyai Shenglan by Ma Huan

അവലംബം തിരുത്തുക

  1. Forbes, A.D.W. (1983), "Ma Huan", in Bosworth, C.E. (ed.), The Encyclopaedia of Islam, E.J. Brill, pp. 849–850, ISBN 90-04-07164-4
  2. Sir H. A. R. Gibb. Encyclopedia of Islam, Volumes 1–5. Brill Archive. p. 849. ISBN 90-04-07164-4. Retrieved 2011-03-26.
"https://ml.wikipedia.org/w/index.php?title=മാഹ്വാൻ&oldid=3687198" എന്ന താളിൽനിന്ന് ശേഖരിച്ചത്